"നിത്യമാം പ്രകാശമേ നയിക്കുകെന്നെ നീ ചുറ്റിലുമിരുൾപരന്നിടുന്ന വേളയിൽ അന്ധകാരപൂർണ്ണമായ രാത്രിയാണുപോൽ എൻ ഗൃഹത്തിൽ നിന്നുമേറെ ദൂരെയാണു ഞാൻ ..." ഏറെ ഇഷ്ടപ്പെട്ട ഗാനങ്ങളിലൊന്നാണ്. കർദിനാൾ ന്യൂമാൻ രചിച്ചത്. 'ഏറെ ദൂരേക്ക് എനിക്ക് കാണണമെന്നില്ല, തൊട്ടടുത്ത ഒരു ചുവട് വക്കാൻ മാത്രമുള്ള വെട്ടം തന്നാൽ മതി' എന്ന അദ്ദേഹത്തിൻ്റെ വരി എത്രയോ ഹൃദയസ്പർശിയാണ്. ആത്മീയ ജീവിതം നയിക്കാൻ ശ്രമിക്കുന്നവർക്കെല്ലാം പെട്ടന്ന് റിലേറ്റ് ചെയ്യാൻ കഴിയുന്നത്. 1801-ൽ ഇംഗ്ലണ്ടിൽ ജനിച്ച് ഒരു ആംഗ്ലിക്കൻ വിശ്വാസിയായ