ബലിയും വേദനയും തമ്മിലുള്ള ബന്ധത്തെപ്പറ്റി ഇവിടെ ഒരു ചോദ്യമുദിച്ചേക്കാം. ദൈവത്തിനും മററുള്ളവർക്കും വേണ്ടി ആയിരിക്കുന്നതിനായി തന്നിൽനിന്നു തന്നെയുള്ള പുറപ്പാടാണ് ക്രൈസ്തവബലി (exodus of the "for" or pro-existence). തന്നിൽനിന്നു തന്നെയുള്ള ഈ പുറപ്പാട് അതേ സമയം ഒരുതരം വേർപെടലാണ്; അക്കാരണത്താൽ അതു വേദനയും കുരിശുമാണ്. എന്നാൽ, ബലിയിൽ ഈ വേദന അപ്രധാനമായ ഒരംശം മാത്രമാണ്: "The constitutive principle of the sacrifice is not the destruction, but the love."