അതായത് അധ്യാപനം അച്ഛൻ, അമ്മ അധ്യാപകൻ ഇവർക്കൊക്കെ പഠനവിഷയത്തിലേക്ക് നമ്മുടെ ശ്രദ്ധയെ തിരിക്കുവാനേ ആവുകയുള്ളു. നമ്മുടെ സ്രഷ്ടാവും രക്ഷകനും ശിക്ഷകനുമായ ദിവ്യനായ ഗുരുവാണ് നമ്മുടെ കണ്ണിനു രൂപം കണ്ടറിയാനുള്ള കഴിവ് തന്നിരിക്കുന്നത്. കേൾക്കുന്ന പേരുകളെ കാണുന്ന രൂപത്തോട് ഇണക്കി, വസ്തുബോധം മനസ്സിൽ ഇണക്കിത്തരുന്ന ആ അധ്യാപകൻ ഉള്ളിൽത്തന്നെ ആത്മപ്രകാശമായി ഇരിക്കുന്നു.