top of page

ആശയവിനിമയം ആക്ഷേപ വിനിമയമാകുമ്പോള്‍....

Mar 7

2 min read

ജോയി മാത്യു
Television news broadcast with two men in discussion, three men in a split-screen above. Texts: GOOD NEWS, BREAKING NEWS. Blue and red graphics.

കാര്യങ്ങള്‍ സുന്ദരമായി പറയുന്നതിനാണ് ഭാഷ. പറയുന്നയാള്‍ക്കു മാത്രമല്ല, കേള്‍ക്കുന്നയാള്‍ക്കും സുന്ദരമായി തോന്നേണ്ടതുണ്ട്. കേള്‍ക്കുന്നയാളെ ആശയപരമായി സ്വാധീനിക്കുവാനും നേടുവാനുമാണ് സംസാരിക്കുന്നതു തന്നെ. കേള്‍ക്കുന്നയാള്‍ക്ക് അപമാനമായോ ആത്മക്ഷതമായോ സംസാരം അനുഭവപ്പെട്ടാല്‍ ആശയവിനിമയം ആക്ഷേപവിനിമയമായി മാറും. നേടുക എന്നതിനു പകരം ബന്ധം നഷ്ടപ്പെടുക എന്നതിലേക്ക് കാര്യങ്ങള്‍ പരിണമിക്കും.


ദാമ്പത്യ ബന്ധത്തിലെ സംസാരം പിഴയ്ക്കുന്നിടത്താണ് ഉപേക്ഷിക്കല്‍ നടക്കുന്നത്. രക്ഷിതാവും മക്കളും തമ്മിലുള്ള സംസാരം പാളുമ്പോഴാണ് വീടു വിട്ടു പോകുന്നത്. സംസാരിച്ച് പിശകുമ്പോഴാണ് വിദ്യാര്‍ത്ഥിയോ അധ്യാപകനോ ക്ലാസ് മുറി ഉപേക്ഷിക്കുന്നത്. ചില പ്രഭാഷണങ്ങള്‍ക്ക് ശൂന്യമായ കസേരകള്‍ മാത്രം സാക്ഷിയാകുന്നത് സംസാരം സ്വാധീന ശക്തിയാകാത്തതു കൊണ്ടാണ്.


ഇന്ത്യന്‍ ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 19(1)(a), സംസാരത്തിലൂടെയോ എഴുത്തിലൂടെയോ അച്ചടിയിലൂടെയോ ചിത്രങ്ങളിലൂടെയോ അഭിപ്രായം സ്വതന്ത്രമായി പ്രകടിപ്പിക്കാനുള്ള അവകാശം ഉറപ്പു തരുന്നുണ്ട്. അഭിപ്രായം പറയുക എന്നാല്‍ അനുകൂലിക്കുക എന്നു മാത്രമല്ല വിയോജിക്കുക എന്നു കൂടിയാണല്ലോ അര്‍ത്ഥം. ഏതൊരു കാര്യത്തെയും നമുക്ക് ആശയപരമായി അനുകൂലിക്കാം. പ്രതികൂലിക്കുകയുമാവാം.


തനിക്ക് എതിര്‍പ്പുള്ള കാര്യത്തോട് അന്തസുള്ള ഭാഷയില്‍ വിയോജിക്കുക എന്നതാണ് സംസ്കൃതചിത്തനായ ഒരാള്‍ ചെയ്യേണ്ടത്. Margaret Shepherd എന്ന അമേരിക്കന്‍ എഴുത്തുകാരി മനോഹരമായി കൈയെഴുത്ത് പരിശീലിപ്പിക്കുന്ന (Caligraphy) ഒരു അധ്യാപികയാണെങ്കിലും അവരുടെ ശ്രദ്ധ നേടിയിട്ടുള്ള ഒരു കൃതിയുടെ തലക്കെട്ട് The Art of Civilized Conversation: A Guide to Expressing Yourself with Style and Grace എന്നാണ്. എഴുതാനും പറയാനും അറിയാമെന്നതിലല്ല സംസ്കൃത ചിത്തരായി അതെങ്ങനെ ചെയ്യാം എന്നുള്ളതിലാണ് ആശയവിനിമയത്തിന്‍റെ ഭംഗി നിലകൊള്ളുന്നത്.


മാധ്യമങ്ങളിലും നവമാധ്യമങ്ങളിലും പ്രത്യക്ഷപ്പെടുന്ന എല്ലാവരും തന്നെ അഭിപ്രായങ്ങളും എതിരഭിപ്രായങ്ങളും(agreements and disagreements)ഉള്ളവരാണ്. എന്നാല്‍ കുറേ നാളുകള്‍ കൊണ്ട് നമ്മുടെ സംസ്കൃതിയിലുണ്ടായിട്ടുള്ള മാറ്റം, വിയോജിപ്പ് അറിയിക്കുന്നവരുടെ ഭാഷാശൈലിയില്‍ ഉണ്ടായിട്ടുള്ള മാറ്റമാണ്.


മതം വിമര്‍ശിക്കപ്പെടുന്നത് പുതിയ കാര്യമല്ല. രാഷ്ട്രീയപക്ഷങ്ങള്‍ വിമര്‍ശിക്കപ്പെടുന്നത് പുതിയ കാര്യമല്ല. ലിംഗപരമായ അസമത്വങ്ങള്‍ വിമര്‍ശിക്കപ്പെടുന്നത് പുതിയ കാര്യമല്ല. മാറ്റങ്ങളും നേട്ടങ്ങളും കോട്ടങ്ങളും സിനിമയും കലയും സംഗീതവും ഫാഷനും ടെക്നോളജിയും വിമര്‍ശന വിധേയമാകുന്നതും പുതിയ കാര്യമല്ല. എന്നാല്‍ വിമര്‍ശനത്തിന്‍റെ ഭാഷയില്‍ ദുര്‍ഗന്ധം പുരളുമ്പോള്‍ അതിനെ വെറുപ്പിന്‍റെ ഭാഷയെന്ന് ((hate speech) എന്നു വിളിക്കേണ്ടി വരുന്നു. സങ്കടമെന്നു പറയട്ടെ, നമ്മുടെ നവമാധ്യമങ്ങളില്‍ നിന്ന് കൂടുതലായി ഉയരുന്നത് വെറുപ്പിന്‍റെ ദുര്‍ഗന്ധമാണ്. ആശയവിനിമയത്തെക്കാള്‍ ആക്ഷേപ വിനിമയം നടക്കുന്ന ഇടമായി അതു മാറിയിട്ടുണ്ട്.


മാന്യമായി വിയോജിക്കാന്‍ ശീലിക്കുക എന്നത് എളുപ്പമുള്ള കാര്യമല്ല. എന്നാല്‍ അത് ശീലിക്കാത്തിടത്തോളം നാം കലാപത്തിന്‍റെയും കൊലയുടെയും പ്രവാചകരായി മാറുകയേ ഉള്ളൂ. കേള്‍ക്കാന്‍ കൊള്ളാത്തവയായി ചാനല്‍ ചര്‍ച്ചകള്‍ മാറുന്നു. കമന്‍റ് സെക്ഷനുകളില്‍ തെറി വാക്കുകള്‍ പെരുകുന്നു. പഞ്ച് ഡയലോഗുകള്‍ക്കു വേണ്ടി സിനിമ ശ്ലീലത്തിന്‍റെ അതിര്‍വരമ്പുകള്‍ ഭേദിക്കുന്നു. ഉറക്കെ പറയുന്നവനും അട്ടഹസിക്കുന്നവനും തെറി പറയുന്നവനും പരിഹാസമെന്ന പേരില്‍ ദ്വയാര്‍ത്ഥമെറിയുന്നവനും കയ്യടിയും ലൈക്കും കിട്ടുന്ന നാട് വെറുപ്പു മാത്രം പതഞ്ഞുയരുന്ന നാടാണ്. പോലീസായാലും കോടതിയായാലും പുരോഹിതനും അധ്യാപകനും ഡ്രൈവറുമായാലും ജനപ്രതിനിധിയോ കണ്ടക്ടറോ ആയാലും, സെലിബ്രിറ്റി ആയാലും നിങ്ങളെനിക്കു പുല്ലാണ് എന്നു പറയുന്ന ധാര്‍ഷ്ട്യം വെറുപ്പിന്‍റെ ഭാഷയാണ്.


ആശയവിനിമയം മനോഹരമാക്കാന്‍ നമുക്ക് എന്തു ചെയ്യാന്‍ കഴിയും?


1. ശാന്തമായി സംസാരിക്കുന്നതും, നല്ല ഭാഷയില്‍ വിയോജിക്കുന്നതും ബലഹീനതയല്ല എന്ന് തിരിച്ചറിയുക.


2. കേള്‍ക്കുന്ന എല്ലാത്തിനും മറുപടി പറയേണ്ടതില്ല എന്നു തീരുമാനിക്കുക.


3. മനസിലുള്ള വികാരങ്ങളടങ്ങിയ ശേഷമേ സംസാരിക്കുകയുള്ളൂ, എഴുതുകയുള്ളൂ എന്നു നിശ്ചയിക്കാവുന്നതാണ്.


4. പരിഹാസം (sarcasm) അപകടകരമായ കലയാണ്. മറ്റുള്ളവരുടെ വിശ്വാസങ്ങള്‍, ആചാരങ്ങള്‍, അനുഷ്ഠാനങ്ങള്‍, ജെന്‍ഡര്‍, ശാരീരിക പ്രത്യേകതകള്‍, ജാതി, മതം, തൊഴില്‍, വൈകല്യങ്ങള്‍, കുടുംബ പശ്ചാത്തലം, തുടങ്ങി വ്യക്തി സൂചകമല്ലാത്ത ആക്ഷേപഹാസ്യം പറയുകയെന്നത് അത്രമേല്‍ ജാഗ്രത വേണ്ട കാര്യമാണ്. സാമൂഹ്യ വിമര്‍ശനത്തിലൂടെ മാറ്റങ്ങള്‍ കൊണ്ടുവന്നതിന് ആക്ഷേപഹാസ്യത്തിന് പങ്കുണ്ടായിരുന്നു എന്നത് നിസ്തര്‍ക്കമാണ്.


5. ആരെക്കുറിച്ച് എഴുതുന്നുവോ അല്ലെങ്കില്‍ പറയുന്നുവോ അയാളുടെ സ്ഥാനത്ത് സ്വയം സങ്കല്‍പ്പിക്കുക. അതെത്ര മാത്രം വൈകാരികമായി അയാളെ ഉലയ്ക്കുമെന്ന് തിരിച്ചറിയുക. അത്തരം ഭാഷാ പ്രയോഗങ്ങളില്‍ നിന്ന് സ്വയം പിന്‍മാറുക.


6. ലോകമെത്രമേല്‍ മോശമാണെങ്കിലും, ഞാനത്ര മോശമാകുകയില്ല എന്ന ഒരു സ്വയം സ്റ്റാന്‍ഡേര്‍ഡ് കല്‍പ്പിക്കുക. എല്ലാ മാറ്റവും നിങ്ങളില്‍ നിന്നും തുടങ്ങണം എന്നാണല്ലോ ഗാന്ധിജി പറയുന്നത്.


7. എല്ലാവരും എന്‍റെ അഭിപ്രായത്തോട് യോജിക്കണം എന്ന പിടിവാശി ഉപേക്ഷിക്കുക. "നിങ്ങള്‍ ശരിയാണ്" എന്ന് മറ്റുള്ളവരോട് പറഞ്ഞു ശീലിക്കുക.


8. നമുക്ക് മനസിലാകാത്തതു കൊണ്ടു മാത്രം ഒരു കാര്യം തെറ്റാണ് എന്ന് തര്‍ക്കിക്കാതിരിക്കുക. പൂര്‍ണമായി മനസിലാക്കിയ ശേഷം മാത്രം പ്രതികരിക്കുക. Get your facts right‑ എന്നല്ലേ പറയുക.


9. മുന്‍വിധിയോടെയുള്ള സംസാര രീതി (Judgemental)


ആശയവിനിമയം ആക്ഷേപ വിനിമയമാകുമ്പോള്‍....

ജോയി മാത്യു പ്ലാത്തറ

അസ്സീസി മാസിക മാർച്ച് 2026

Related Posts

Add a Title

Add a Title

Add a Title

Add a Title

Change the text and make it your own. Click here to begin editing.

Add a Title

Add a Title

Add a Title

Add a Title

Change the text and make it your own. Click here to begin editing.

Add a Title

Add a Title

Add a Title

Add a Title

Change the text and make it your own. Click here to begin editing.

Recent Posts

bottom of page