

Key Takeaways:
This article is on relationship psychology to the editor.
Article discusses positive modern family changes: education, women's empowerment, stability, and tech.
Concerns include time scarcity and lack of positive sibling interactions; mobile use needs discussion.
കഴിഞ്ഞുപോയ പത്തു വര്‍ഷങ്ങളെ പരിശോധിച്ചാല്‍ ഏറ്റവും അധികം വ്യത്യാസം വന്നിട്ടുള്ള മേഖലകളില്‍ ഒന്ന് നമ്മുടെ കുടുംബങ്ങളാണ്. ഒരുപക്ഷേ ജീവനുള്ള ഓരോ മനുഷ്യനും ഇതിന്‍റെ ഭാഗം ആയതിനാലും, ഒരു വ്യവസ്ഥ എന്ന നിലയില്‍ നമ്മള്‍ ഇതിന്‍റെ 'ഉള്ളില്‍' ആയതിനാലും 'പുറത്തുനിന്ന്' ഒരു വീക്ഷണം വളരെ അത്യാവശ്യമായ ഒരു കാലത്തിലാണ് നമ്മുടെ ജീവിതം. അറിഞ്ഞോ അറിയാതെയോ താരതമ്യപഠനത്തിനാണ് പലപ്പോഴും നമ്മള്‍ മുതിരുന്നത്. എന്തും ഏതും പഴയ തലമുറയുമായി താരതമ്യം ചെയ്തുനോക്കും. ആധുനിക കുടുംബങ്ങളുടെ പരിശോധനയില്‍ ആരംഭത്തില്‍ നമ്മുടെ മുന്നിലേക്ക് വരുന്ന കാര്യങ്ങള്‍ വലിയ പ്രതീക്ഷ നല്‍കുന്നവയാണ്.
വിദ്യാഭ്യാസമേഖലയിലെ വളര്‍ച്ചയാണ് വളരെ പ്രധാനപ്പെട്ട ഒരു സംഗതി. മുന്‍കാലങ്ങളെ പിന്നില്‍നിര്‍ത്തി ചിന്തിക്കുമ്പോള്‍ മാതാപിതാക്കള്‍ അടിസ്ഥാന വിദ്യഭ്യാസം ഉള്ളവരാണ് എന്നത് ചെറിയ കാര്യമല്ല. അതിനാല്‍ത്തന്നെ കുട്ടികള്‍ക്കും മെച്ചപ്പെട്ട വിദ്യാഭ്യാസം നല്‍കുന്നതില്‍ പുതുതലമുറ അതീവ തത്പരരാണ്. പതിവുരീതിയിലുണ്ടായിരുന്ന ഡോക്ടര്‍, എന്‍ജിനീയര്‍ പഠന നിര്‍ബ്ബന്ധത്തിനപ്പുറും കുട്ടികളുടെ അഭിരുചികള്‍ക്ക് പ്രാധാന്യം നല്‍കുന്ന രീതി വളരെ പ്രോത്സാഹനജനകമാണ്.
സ്ത്രീ ശാക്തീകരണം എല്ലാ അര്‍ത്ഥത്തിലും വളരെ പുരോഗതി പ്രാപിച്ചത് ഒരു ചെറിയ കാര്യമല്ല. ഈ തലത്തില്‍ നിന്നു ചിന്തിക്കുമ്പോള്‍ കഴിഞ്ഞ ഒന്നുരണ്ടു തലമുറയിലെ സ്ത്രീജനങ്ങള്‍ എങ്ങനെ കുടുംബങ്ങളിലും കൂട്ടുകുടുംബങ്ങളിലും കഴിഞ്ഞു എന്നതില്‍ നമുക്ക് അതിശയം ഉണ്ടാവും. തൊഴില്‍ രംഗത്തും, കുടുംബതീരുമാനങ്ങളിലും സ്ത്രീകളുടെ ഇടപെടല്‍ ചെറുതല്ലാത്ത മാറ്റങ്ങള്‍ക്ക് ഇടയാക്കിയിട്ടുണ്ട്.
സാമ്പത്തിക സ്ഥിരതയിലുള്ള മാറ്റം അത്ര നിസ്സാരമല്ല. ഭക്ഷണകാര്യങ്ങളിലും ജീവിതസന്തോഷം നിലനിര്‍ത്തുന്നതിലും വലിയ മാറ്റങ്ങള്‍ക്ക് ഇത് ഇടയാക്കിയിട്ടുണ്ട്. ആരോഗ്യപരമായ കാര്യങ്ങളിലുള്ള ശ്രദ്ധ വര്‍ദ്ധിക്കുവാന്‍ ഇത് വളരെ സഹായകമാണ്. ശാരീരികം മാത്രമല്ല, മാനസിക ആരോഗ്യത്തിനും ഇത് പോഷകഘടകമായി പ്രവര്‍ത്തിക്കുന്നു.
സാങ്കേതികവിദ്യയുടെ അതിവേഗ പുരോഗമനം ജീവിതത്തിന്‍റെ, പ്രത്യേകിച്ച് കുടുംബജീവിതത്തിന്‍റെ ഒഴുക്കിനെ നല്ലതുപോലെ സഹായിക്കുന്നുണ്ട്. ആശയവിനിമയത്തിനും, വ്യക്തിത്വവികസനത്തിനും കുടുംബത്തിലുള്ള പ്രാധാന്യം ഇതുമായി വളരെയധികം ബന്ധപ്പെട്ടിരിക്കുന്നു. പഠനത്തിനോ, ജോലിക്കോ മറ്റേത് ആവശ്യങ്ങള്‍ക്കും 'അകലം' എന്നത് ഇല്ലാതായിരിക്കുന്നു. 'ദൂരം', 'അകലം' എന്നിവ ഭാഷയില്‍നിന്നു തന്നെ അപ്ര ത്യക്ഷമാവുകയാണ്. 'മാതാപിതാക്കളുടെ ടെന്‍ഷന്‍' 'മക്കളുടെ സുതാര്യജീവിതം' എന്നിവ സാങ്കേതികവിദ്യയുടെ വളര്‍ച്ചയിലൂടെ അനിതരസാധാരണമായ ഉയര്‍ച്ചക്ക് കാരണമായിട്ടുണ്ട്.
ആത്മീയമേഖലയില്‍ മതത്തിന്‍റെയും പൗരോഹിത്യത്തിന്‍റെയും, ജാതിവ്യവസ്ഥകളുടെയോ അസമത്വങ്ങളുടെയോ അപ്പുറം യഥാര്‍ത്ഥ ആത്മീയതയുടെയും വ്യക്തിപരമായ ദൈവബന്ധത്തിന്‍റെയും വളര്‍ച്ച നമ്മള്‍ കാണാതെപോകരുത്. ഭക്തകാര്യങ്ങളിലുള്ള ശ്രദ്ധ മാതാപിതാക്കളുടെയോ മുതിര്‍ന്നവരുടെയോ നിര്‍ബനന്ധങ്ങള്‍ക്കപ്പുറം വ്യക്തിപരമായ അനുഭവവും സന്തോഷവും സമാധാനവുമായി രൂപാന്തരപ്പെട്ടു കാണുന്നത് ആനന്ദജനകമായ വസ്തുതയാണ്.
കുടുംബങ്ങളിലെ മ ൂല്യബോധത്തിന്റെയും സാമൂഹഹിക ചിന്തയുടെയും പാരിസ്ഥിതിക ചിന്തയുടെയും വളര്‍ച്ച ചിന്തിക്കുന്നതിനപ്പുറമാണ്. രാഷ്ട്രീയ, മത ഇടപെടലുകളെ അവഗണിക്കേണ്ട നിലകളില്‍ അവഗണിക്കുവാനുള്ള മാനസിക അവസ്ഥ കുടുംബങ്ങളില്‍ രൂപപ്പെടുന്നത് എത്രയോ ശുഭകരമായ കാര്യമാണ്.
ഇത്തരം അനേകം നന്മകള്‍ക്കിടയിലും ആത്മശോധനയ്ക്ക് വിധേയമാക്കേണ്ട കാര്യങ്ങളും അത്ര കുറവല്ല. 'സമയ'ത്തിന്‍റെ കുറവ് മറ്റു മേഖലകള്‍ എന്നതുപോലെ കുടുംബങ്ങളെയും സാരമായി ബാധിച്ചിട്ടുണ്ട്. ഓപ്പറേഷനുകളുടെ ഈ കാലത്ത് 'തിരക്ക്' എന്ന വാക്കിനെ കുടുംബബന്ധങ്ങളുടെ അടിസ്ഥാനത്തില്‍ ഓപ്പറേഷന്‍ നടത്തി പരിശോധിച്ച് മരുന്ന് പുരട്ടേണ്ടതുണ്ട്.
അണുകുടുംബങ്ങള്‍ എന്ന സ്വാര്‍ത്ഥചിന്തയില്‍ കുറവുണ്ടായിട്ടുണ്ട് എങ്കിലും അത്ര വലിയ മാറ്റം കുടുംബപശ്ചാത്തലങ്ങളില്‍ ഉണ്ടായിട്ടുണ്ടോ എന്ന് സംശയമാണ്. 'ബന്ധങ്ങളുടെ മനഃശാസ്ത്രവും' അതിന്‍റെ നന്മകളും കുടുംബങ്ങളില്‍ തന്നെ സംസാരവിഷയം ആകേണ്ടതും വിദ്യാഭ്യാസമേഖലയില്‍ ഉള്‍പ്പെടുത്തേണ്ടതും അത്യന്താപേക്ഷിതമാണ്. സ്വന്തം സഹോദരങ്ങളുടെ കുറവുകൊണ്ടുണ്ടാകുന്ന വിടവ് അടയ്ക്കുവാന്‍ പുതുതലമുറ ആശ്രയിക്കുന്ന കാര്യങ്ങള്‍ അത്ര പോസിറ്റീവായതല്ല എന്ന് നാം മനസ്സിലാക്കി തുടങ്ങിയിട്ടുണ്ട്.
'മൊബൈല്‍' എന്ന വസ്തു എന്നതിനെക്കാള്‍ മൊബൈല്‍ ആന്ന ആശയത്തെക്കുറിച്ച് ഏതെങ്കിലും വിധത്തില്‍ ആഴ്ചയിലൊരിക്കലെങ്കിലും കുടുംബത്തില്‍ എല്ലാവരും ഒരുമിച്ചിരുന്ന് ചര്‍ച്ച ചെയ്യുക എന്നത് കു ടുംബ പ്രാര്‍ത്ഥന പോലെതന്നെ പ്രധാനപ്പെട്ട കാര്യമായി മാറിയിരിക്കുന്നു.
തലമുറകള്‍ തമ്മിലുള്ള വ്യത്യാസങ്ങളും, പ്രവാസത്തിന്‍റേതായ പ്രശ്നങ്ങളും, സാമ്പത്തികമേഖലയിലെ അച്ചടക്കക്കുറവുകളും, മാനസിക ആരോഗ്യ പ്രശ്നങ്ങളും, മൂല്യങ്ങളിലും ആത്മീയമേഖലയിലും ഉള്ള മാറ്റങ്ങളും കാലംതന്നെ സുഖപ്പെടുത്തേണ്ട മുറിവുകളായി അവശേഷിക്കുന്നു.
ബന്ധങ്ങളുടെ മനഃശാസ്ത്രം
ഫാ. റോബിന്‍ തെക്കേല്‍
അസ്സീസി മാസിക മേയ് 2026
Related Posts

ഡോ. റോയി തോമസ്
Apr 6, 2026
2 min read
പ്രായമാകുമ്പോള്‍...
Key Takeaways: This article is draft on aging and youth. Article discusses valuing experience over mere physical age in professional setting...

ജിജോ കുര്യന്‍
Dec 7, 2025
5 min read
ചരിത്രത്തിലെ മറിയം
'സഹ-രക്ഷക' (Co-redemptrix), 'മദ്ധ്യസ്ഥ' (Mediatrix) എന്ന മരിയന്‍ വിശേഷണങ്ങള്‍ വത്തിക്കാന്‍ ഒഴിവാക്കുന്നതിനെക്കുറിച്ചാണ് നിലവിലെ ചര്‍ച്ചകള്‍....

George Valiapadath Capuchin
May 6, 2026
5 min read
ലോകത്തെ കൂട്ടിയൊട്ടിക്കാന്‍ ഈ നന്മപ്പശ
Key Takeaways: This articleis on Pentecostal themes. Article details Holy Spirit's role in creation, sustenance, common grace, and transform...
























