നീതിമാൻ


അവൻ മുഖത്തുനോക്കി സത്യം പറഞ്ഞു.
അവൻ ദരിദ്രരോടും പുറജാതിക്കാരോടും അഭയാർത്ഥികളോടും പക്ഷംചേർന്നു.
അവൻ നാം വിരിച്ചിട്ട വഴിയേ നടന്നില്ല.
അവൻ അരമനകൾക്ക് പുറത്ത് വസിച്ചു.
അവൻ വൃദ്ധരെയും രോഗികളെയും കുഞ്ഞുങ്ങളെയും മാറോടുചേർത്തു.
അവൻ കാരാഗൃഹങ്ങളിൽ കാലുകഴുകി.
അവൻ വിലപിടിച്ച കുപ്പായങ്ങൾ ധരിച്ചില്ല.
അവൻ അവൻ്റെ രാജ്യത്തിനു വെളിയിൽ അന്ത്യവിശ്രമം കൊണ്ടു.
"നീതിമാനായ ദരിദ്രനെ നമുക്ക് പീഡിപ്പിക്കാം. ...
നീതിമാനെ നമുക്ക് പതിയിരുന്ന് ആക്രമിക്കാം.
അവൻ നമുക്ക് ശല്യമാണ്.
അവൻ നമ്മുടെ പ്രവൃത്തികളെ എതിർക്കുന്നു.
നിയമം ലംഘിക്കുന്നതിനെയും ശിക്ഷണവിരുദ്ധമായി പ്രവർത്തിക്കുന്നതിനെയും കുറിച്ച് അവൻ നമ്മെ ശാസിക്കുന്നു.
തനിക്ക് ദൈവികജ്ഞാനമുണ്ടെന്നും താൻ കർത്താവിൻ്റെ പുത്രനാണെന്നും അവൻ പ്രഖ്യാപിക്കുന്നു.
അവൻ നമ്മുടെ ചിന്തകളെ കുറ്റംവിധിക്കുന്നു.
അവനെ കാണുന്നതുതന്നെ നമുക്ക് ദൂസ്സഹമാണ്.
അവൻ്റെ ജീവിതം നമ്മുടേതിൽനിന്ന് വ്യത്യസ്തമാണ്; മാർഗ്ഗങ്ങൾ അസാധാരണവും."
(ജ്ഞാനം 2: 10-15)
















































































































