top of page

എന്‍റെ ഉണ്ണി

Jun 6, 2017

1 min read

 എടപ്പാള്‍ സി. സുബ്രഹ്മണ്യന്‍

കഴിഞ്ഞ രണ്ടുവര്‍ഷങ്ങളായി സാമൂഹിക മാധ്യമങ്ങളില്‍ വളരെയധികം പ്രചാരം ലഭിച്ച ഈ കവിത പുതിയ അധ്യായനവര്‍ഷത്തില്‍ പഠനത്തിന്‍റെ തിരക്കുകളിലേക്കും മാത്രംഊളിയിട്ടിറങ്ങാന്‍ വിധിക്കപ്പെട്ട കുട്ടികള്‍ക്കായി സമര്‍പ്പിക്കുന


three children

നേരമില്ലുണ്ണിക്കു നേരമില്ല

നേരമ്പോക്കോതുവാന്‍ നേരമില്ല

മുറ്റത്തെ മാവിന്‍റെ തോളിലൊന്നേറുവാന്‍

മാറിലൊന്നാടുവാന്‍ നേരമില്ല

തുമ്പിയെക്കൊണ്ടൊരു കല്ലെടുപ്പിക്കുവാന്‍

തുമ്പപ്പൂവൊന്നു പറിച്ചീടുവാന്‍

നാലു കാല്‍ കെട്ടിയോരോലപ്പുര കെട്ടി

കഞ്ഞി വെച്ചീടുവാന്‍ നേരമില്ല

നെല്ലീ മരത്തീലേക്കാഞ്ഞൊന്നെറിയുവാന്‍

കല്ലെടുത്താലമ്മ കണ്ണുരുട്ടും

ഊഞ്ഞാലു കെട്ടാന്‍ തുടങ്ങിയാലമ്മയെന്‍

തുടയീലടിക്കുവാനോടിയെത്തും

ഒരു തുള്ളി പുതുമഴയെങ്ങാനും കൊള്ളുകില്‍

ഒരു പാടു ചീത്ത പറയുമച്ഛന്‍

അപ്പൂപ്പന്‍ താടിയോടൊപ്പം നടക്കുകില്‍

അപ്പൂപ്പന്‍ പോലും വഴക്കിടുന്നു

മണ്ണപ്പം ചുട്ടു കളിക്കുവാന്‍ പാടില്ല

മണ്ണിരയെയൊന്നു തൊട്ടു കൂടാ

കുയില്‍ പാടും നേരം മധു മൊഴി ചൊല്ലുവാന്‍

അണ്ണാനോടൊത്തു ചിലച്ചീടുവാന്‍

ആമ്പലിന്‍ പുഞ്ചിരീ കണ്ടു രസിക്കുവാന്‍

മീനുകളോടൊന്നു മിണ്ടീടുവാന്‍

പാടത്തു പോയൊന്നു പട്ടം പറപ്പിക്കാന്‍

പാട്ടൊന്നും പാടുവാന്‍ പാടില്ലത്രെ

ചുണ്ടുകള്‍ നന്നായ് മുറിക്കിച്ചുകപ്പിച്ച

ചെത്തിതന്‍ ചാരത്തു ചെന്നുകൂടാ

കാലികള്‍ മേയുന്ന കുന്നിന്‍ ചെരൂവിലെ

ക്കെത്തി നോക്കീടുവാന്‍ പാടില്ലത്രെ

ആറ്റിലിറങ്ങുവാന്‍ കുളിരൊന്നറിയുവാന്‍

ഓളങ്ങളില്‍ ചെന്നു തുടി കൊട്ടുവാന്‍

പുഴയുടേ തീരത്തു പൂഴി മണലില്‍

പൂത്താങ്കിരിക്കളി പാടില്ലത്രെ

മഴയുടെ കുളിരിനെ വാരിപ്പുണരുവാന്‍

മണ്ണിനേ മാറോടു ചേര്‍ത്തീടുവാന്‍

വെയ്ലിലൂടൊന്നു വിയര്‍ത്തു നടക്കുവാന്‍

നീല നിലാവിലലിഞ്ഞീടുവാന്‍

പേരാ മരത്തില്‍ വലിഞ്ഞൂ കയറുവാന്‍

പെരുവഴീയൊന്നിലും ചെന്നുകൂടാ

കൂട്ടുകാരൊത്തൊന്നു കൂട്ടുകൂടി

പൊട്ടിച്ചിരിക്കുവാന്‍ നേരമില്ല

കണ്ണുരുട്ടിക്കാട്ടുമമ്മയുണ്ടുണ്ണിക്കു

മീശ വിറപ്പിക്കുമച്ഛനുണ്ട്

ച്ചവെച്ചീടുന്ന ചേച്ചിയുണ്ടുണ്ണിക്ക്

ചൂരല്‍ പഴം തരും ടീച്ചറുണ്ട്.

ഉണ്ണിക്കു നക്ഷത്രമെണ്ണുവാന്‍

നേരമിലുണ്ണിക്കിനാവിനും നേരമില്ലാ

ഉണ്ണീടെ കൈയ്യിലേ പാവയോടോത്തൊന്നു

കൊഞ്ചിപ്പറയുവാന്‍ നേരമില്ലാ

ഉണ്ണി സ്വയമൊരു പാവയായ് മാറീ

ട്ടാടണം പാടണം തുള്ളണം പോല്‍

നേരമില്ലുണ്ണിക്കു നേരമില്ലാ

നേരെയിരിക്കുവാന്‍നേരമില്ലാ

നേരമില്ലുണ്ണിക്കു നേരമില്ലാ

നേരെയിരിക്കുവാന്‍ നേരമില്ലാ

നേരെയിരിക്കുവാന്‍ നേരമില്ലാ...


Jun 6, 2017

0

Related Posts

Assisi-Logo0.jpg

Add a Title

Add a Title

Add a Title

Add a Title

Change the text and make it your own. Click here to begin editing.

Assisi-Logo0.jpg

Add a Title

Add a Title

Add a Title

Add a Title

Change the text and make it your own. Click here to begin editing.

Assisi-Logo0.jpg

Add a Title

Add a Title

Add a Title

Add a Title

Change the text and make it your own. Click here to begin editing.

Recent Posts

bottom of page