
റേപ്പ് ചെയ്യപ്പെടാതിരിക്കാനായിആത്മഹത്യ ചെയ്ത പെണ്‍കുട്ടി
Jun 1, 2016
3 min read

ഈ ലോകം സ്ത്രീകളുടേതാണെന്ന് ആരു പറഞ്ഞു? പറഞ്ഞത് ഒരു പുരുഷന്‍ ആയിരിക്കും; അല്ല, ആണ്.
സ്ത്രീ ഒന്നുറക്കെ കരഞ്ഞാല്‍, ഒന്ന് ഒച്ച വച്ചാല്‍ അതിന്‍റെ ഫലം അനുഭവിക്കുന്നത് പുരുഷന്മാരാണെന്നാണ് എല്ലാരും പറയുന്നു. എന്നാല്‍ അല്ല. ഒന്നുറക്കെ കരഞ്ഞാലോ, ഒച്ച വച്ചാലോ ഓടി വരുന്ന ഒരു കൂട്ടം ആളുകളുണ്ടായിരുന്നു, ഇപ്പോഴല്ല. പണ്ട്. വര്‍ഷങ്ങള്‍ക്കു മുന്‍പ്. ഒരു തലമുറയ്ക്ക് മുന്‍പ്. ഇപ്പോള്‍ കാലം മാറി. ടെക്നോളജി വളര്‍ന്നു. ഒപ്പം മനുഷ്യര്‍ തമ്മിലുള്ള അകലവും. പക്ഷെ എന്തൊക്കെ പറഞ്ഞാലും, രക്ഷിക്കാന്‍ വരുന്ന ഒരു കൂട്ടം ആളുകള്‍ ഇപ്പോഴും ഉണ്ട് കേട്ടോ. ഒന്നല്ല ഒന്നിലധികം ഉണ്ട്. ആരൊക്കെയാണെന്നല്ലേ. കൊച്ചു പുസ്തകത്തേക്കാള്‍ തരംതാഴ്ന്ന കഥകള്‍ എഴുതി പിടിപ്പിക്കുന്ന മാധ്യമ വേശ്യകള്‍, മുതലെടുപ്പിന് വരുന്ന പീറ രാഷ്ട്രീയക്കാര്‍, പിന്നെ... പിന്നെ... മാംസത്തോട് ആര്‍ത്തി പിടിച്ച ഒരു പറ്റം ചെന്നായ്ക്കള്‍. ഇവരേക്കാള്‍ നികൃഷ്ടമായ മറ്റൊരു കൂട്ടമില്ല. ഒന്നു വീണു പോയാല്‍ സഹായിക്കാ നെന്ന മട്ടില്‍ വന്നു, സ്ത്രീയുടെ മാംസത്തില്‍ തഴുകി സംതൃപ്തി കണ്ടെത്തുന്നവര്‍. വഴിയരികില്‍ വണ്ടിയിടിച്ചു ചത്തു മലച്ചു കിടക്കുന്നതു കണ്ടാലും, രക്തത്തില്‍ കുളിച്ച മാറിടത്തിലേക്കും, താളം തെറ്റി കിടക്കുന്ന വസ്ത്രവിടവിലേക്കും, പിന്നെ... കാണാന്‍ പറ്റുമെങ്കില്‍ കാലിന്‍റെ ഇടയിലേക്കും നോക്കി കാമദാഹം ശമിപ്പിക്കുന്നവര്‍. സ്ത്രീയുടെ ശരീരത്തോടുള്ള ആര്‍ത്തി. സ്ത്രീ ഒരു ചരക്കല്ലേ. പുരുഷന്മാര്‍ക്ക് ഉപയോഗിക്കാനുള്ള ഒരു ചരക്ക്. എന്നിട്ടും ലോകം സ്ത്രീകളുടേതാണത്രേ....
ഈ ലോകം പുരുഷന്‍റേതാണ്. പുരുഷന്‍റേത് മാത്രം. ഞങ്ങള്‍ സ്ത്രീകള്‍ അവരുടെ അടിമകള്‍ മാത്രം. അവന്‍റെ 'വിശപ്പും ദാഹവും' ശമിപ്പിക്കാന്‍ അടിമപ്പെട്ട ജീവനുള്ള ശരീരം. ഒരു സ്ത്രീ എത്ര ഉയരത്തിലായാലും,എത്ര ഉന്നത പദവിയില്‍ ആയാലും, അവളെ ആരും ഒരു പുരുഷനെ ഗൗനിക്കുന്ന പോലെ ഗൗനിക്കില്ല. വീട്ടില്‍ എത്തിയാല്‍ അവള്‍ വെറും പെണ്ണാണ്, വെറും പെണ്ണ്.
ഒരു പെണ്ണിനെ പിച്ചയെടുത്ത് ജീവിക്കാനെങ്കിലും നിങ്ങള്‍ പുരുഷന്മാര്‍ അനുവദിക്കുമോ? ഇല്ല. നിങ്ങള്‍ അവള്‍ക്ക് അതിലും മാന്യമായൊരു തൊഴില്‍ കല്‍പ്പിച്ചു നല്‍കിയിട്ടുണ്ടല്ലോ; വേശ്യാവൃത്തി. പെണ്ണിനെ നിങ്ങള്‍ എങ്ങനെയെങ്കിലും ആ തൊഴിലിലേക്ക് എത്തിക്കുമല്ലോ. പെണ്ണൊന്നു പിച്ചക്കായി കൈ നീട്ടിയാലും അവളുടെ ശരീരത്തിനു വില പറയുന്ന കാമ ഭ്രാന്തന്മാര്‍. പെണ്ണൊന്നു രാത്രി പുറത്തിറങ്ങിയാല്‍ അവള്‍ വേശ്യ, പിഴച്ചവള്‍. കപട സദാചാരവാദികളുടെ ഇരയാകാത്ത, രാത്രി ജോലിക്ക് പോകുന്ന എത്ര പെണ്‍കുട്ടികള്‍ ഉണ്ട്? പണ്ട് എന്‍റെ അമ്മ പറയാറുണ്ടായിരുന്നു, പെണ്‍കുട്ടികള്‍ ഈയാം പാറ്റകളെ പോലെ ആണെന്ന്. രാത്രി തനിക്കു കൂടി അവകാശപ്പെട്ടതാണെന്ന് വിചാരിക്കുന്ന പെണ്‍കുട്ടികളും, ഈ ലോകത്തു പാറിപ്പറക്കാന്‍ തനിക്കു കൂടി അവകാശമുണ്ടെന്ന് വിചാരിക്കുന്ന ഈയാം പാറ്റകളും ഒരേ തൂവല്‍ പക്ഷികള്‍.
കാമവെറി പിടിച്ച മാധ്യമങ്ങള്‍... അവരെ കുറിച്ച് പറയാതെ വയ്യ. മാധ്യമ വ്യേശ്യകള്‍... ഒരു പെണ്ണ് പീഡിപ്പിക്കപ്പെട്ടാല്‍, അതു ആഘോഷിക്കാന്‍ കാത്തിരിക്കുന്ന കുറേയെണ്ണമുണ്ടിവിടെ. മസാല ചേര്‍ത്ത് അതു പിറ്റേ ദിവസത്തെ പത്രത്തിലും ടി.വി ലും വരും. ഒരാഴ്ച പിന്നെ അവര്‍ക്ക് ആഘോഷമാണ്. അവളെ എത്ര തവണ പീഡിപ്പിച്ചു, എവിടെയൊക്കെ കൊണ്ട് പോയി പീഡിപ്പിച്ചു, എങ്ങനെയൊക്കെ പീഡിപ്പിച്ചു. ഏതൊക്കെ ഉന്നതര്‍ ഉണ്ട്, പീഡിപ്പിച്ചതിന്‍റെ എത്ര ക്ലിപ്പുകള്‍ ഉണ്ട്... അങ്ങനെ നീണ്ടു പോകും പീഡന വിശേങ്ങള്‍. പീഡിപ്പിക്കപ്പെട്ട പെണ്ണിനെ കോടതിയില്‍ വച്ചു വക്കീലന്മാര്‍ വീണ്ടും പിച്ചിചീന്തും വാക്കുകള്‍ കൊണ്ട്. അവസാനം പറയും, അവള്‍ രാത്രി പുറത്തിറങ്ങിയത് കൊണ്ടാണ്, അവളുടെ വസ്ത്രം ഇറുകിയതായിരുന്നു, അവള്‍ ഒരു നിംഫൊമാനിയാക്ക് ആണ്, അതെ കാമഭ്രാന്തി. അവളെ ബാലാത്സംഗം ചെയ്ത അവന്‍ പുണ്യാളന്‍. ഇതു മാധ്യമങ്ങള്‍ക്ക് മുന്നില്‍ എത്തുമ്പോ മസാല ഒന്ന് കൂടെ കൂടും. നിര്‍ഭയ... പീഡനത്തിന് ഇരയായ ഒരുവള്‍ക്ക് നിങ്ങള്‍ നല്‍കിയ ഓമനപ്പേര്... പുച്ഛം തോന്നുന്നു എനിക്ക് നിങ്ങളുടെ സഹതാപ ത്തിനോട്. ഓ, ഞാന്‍ പറയാന്‍ വന്ന കാര്യം മറന്നു. നിര്‍ഭയയ്ക്കു മുന്‍പ് ഒരു ഗ്യാങ്ങ് റെയ്പ്പ് നിങ്ങള്‍ കേട്ടിട്ടുണ്ടോ? ഇല്ല. ഉണ്ടാവാന്‍ വഴിയില്ല. എന്നാല്‍ അതിനു ശേഷം നടന്നവയെ കുറിച്ചോ. ദിവസവും ഒന്നും രണ്ടും ഗ്യാങ്ങ് റെയപ്പ് ആണ് മാധ്യമ വേശ്യകള്‍ കൊണ്ടാടിയത്. അതിനു ശേഷം ഗ്യാങ്ങ് റെയ്പ്പ് ഒരു ട്രെന്‍ഡ് ആയി. ഇല്ല എന്ന് നിങ്ങള്‍ക്ക് പറയാമോ? പെണ്ണിനെ ഒറ്റക്ക് ബലാത്സംഗം ചെയ്യുന്നതിനേക്കാള്‍ കൂട്ടമായി ചെയ്യുന്നതായി നിങ്ങള്‍ക്ക് രസം. ഇതെല്ലാത്തിനും കാരണം മാധ്യമങ്ങള്‍ ആണ്. അവര്‍ അന്നത് ആഘോഷിച്ചില്ലായിരുന്നെങ്കില്‍, മണിക്കൂറുകള്‍ തോറും കഥകള്‍ ഉണ്ടാക്കിയില്ലായിരുന്നെകില്‍, അതു ചെയ്തവന്മാരെ ഇന്‍റര്‍വ്യൂ എടുത്തു ഹീറോകള്‍ ആക്കിയില്ലായിരുന്നെങ്കില്‍, ഒരു പക്ഷെ മറ്റൊരു ഗ്യാങ്ങ് റെയ്പ്പ് ഉണ്ടാവില്ലായിരുന്നു. മാധ്യമങ്ങളില്‍ വന്ന വിവരണങ്ങള്‍ ശരിക്കും പലര്‍ക്കും ഞങ്ങളെ ഗ്യാങ്ങ് റെയ്പ്പ് ചെയ്യാനുള്ള ഇന്‍സ്പിരേഷന്‍ ആവുകയാണ് ചെയ്തത്. നിങ്ങള്‍ പുരുഷന്മാരില്‍ ഉറങ്ങി കിടന്ന പൈശാചികതയെ ഉണര്‍ത്തുകയാണ് ചെയ്തത്. ആ ഒരു കാരണം കൊണ്ട് എനിക്ക് ഒരിക്കലും നിങ്ങള്‍ മാധ്യങ്ങളോട് പൊറുക്കാനാവില്ല.
മരിക്കാന്‍ പേടി ആയതിനാലാണ് ഞാന്‍ ഇത്രയും കാലം ജീവിച്ചത്. എന്നാല്‍ ഇപ്പോള്‍ എനിക്കു ജീവിക്കാന്‍ പേടിയാണ്. കഴുകന്‍റെ കണ്ണിനു കാമവെറി വന്നാല്‍ എങ്ങനെയിരിക്കുമെന്ന് നിങ്ങള്‍ പുരുഷന്മാര്‍ക്ക് അറിയാമോ? ഇല്ല. അതിനു നിങ്ങള്‍ ഒരു സ്ത്രീ ആയി ജനിക്കണം. അപ്പോഴേ മനസിലാവൂ, ശരീരത്തെ കൊത്തിപ്പറിക്കുന്ന കാമ വെറി പിടിച്ച കഴുകന്‍കണ്ണുകളെ പറ്റി. ബസ്സില്‍ ഇരിക്കുമ്പോള്‍, റോഡിലൂടെ നടക്കുമ്പോള്‍, ക്ലാസ്സില്‍ ഇരിക്കുമ്പോള്‍, എന്തിനു ഇപ്പോള്‍ സ്വന്തം വീട്ടില്‍ ആയാല്‍ പോലും, കഴുകന്‍ കണ്ണുകള്‍ ഒരു സ്ത്രീയെ പിന്തുടര്‍ന്നുകൊണ്ടേ ഇരിക്കും.
ജീവിക്കാന്‍ പേടി ആണെങ്കിലും, ജീവിച്ചു കൊതി തീര്‍ന്നിട്ടില്ല. ഈ ലോകത്ത് ഒന്നു പാറി പറന്നു നടന്നു മതിയായിട്ടില്ല. പക്ഷെ.. പക്ഷെ.. ഓരോ ദിവസവും ഇങ്ങനെ څഭയന്നു ജീവിക്കുന്നതിനേക്കാള്‍ ഭേദം മരണം ആണ്. അതു കൊണ്ട് മാത്രം ഞാന്‍ മരണം തെരഞ്ഞെടുക്കുന്നു. മരിക്കാന്‍ പേടി ഉണ്ടെങ്കില്‍ കൂടി. മറ്റൊരു നിര്‍ഭയ ആകാന്‍ എനിക്കു വയ്യ, മറ്റൊരു സൗമ്യ ആവാന്‍ എനിക്കു വയ്യ. എത്ര ദിവസം ഞാന്‍ അവരെ ചെറുത്തു നില്‍ക്കും? പുറത്ത് മാന്യന്മാര്‍ ആണ്. നാട്ടുകാര്‍ക്കിടയില്‍ നല്ല പേരുള്ളവര്‍. പക്ഷെ, അവര്‍.. അവര്‍... വെറും പകല്‍ മാന്യന്മാര്‍ മാത്രമാണ്. എല്ലാം നാട്യം. ഇതൊന്നും പറഞ്ഞാല്‍ ആരും വിശ്വസിക്കില്ല. റെയ്പ്പ് ചെയ്തവന്മാരെ തൂക്കി കൊല്ലുന്നു എന്ന് പറഞ്ഞു ജയിലിലേക്ക് അയയ്ക്കുന്നതല്ലാതെ, ആരെയും തൂക്കി കൊന്നതായി ഒരറിവുമില്ല. ഞങ്ങളെ പീഡിപ്പിച്ചിട്ടു, ഞങ്ങളുടെ പൈസ കൊണ്ട് ജയിയിലില്‍ ഉണ്ടുറങ്ങി സുഖിക്കുന്നു. ഗോവിന്ദ ചാമിക്ക് ജയിലിനു പുറത്തായിരുന്നേല്‍, പട്ടിണി കിടക്കാതിരിക്കാന്‍ പിച്ചയെടുക്കേണ്ടി വന്നേനെ. എന്നാല്‍, ഒരു സ്ത്രീയെ മൃഗീയമായി പീഡിപ്പിച്ചു കൊന്നതു കൊണ്ട് മാത്രം, ഒരു പണിയും ചെയ്യാതെ, മൂന്നു നേരം, നല്ല ഭക്ഷണം കഴിച്ചു ജീവിക്കാം. ഇതാണ് ഇന്നത്തെ ലോകം.
അതുകൊണ്ട്, പീഡിപ്പിക്കപ്പെടാതിരിക്കാന്‍, ഞാന്‍ മരണത്തിന്‍റെ വഴി തിരഞ്ഞെടുക്കുന്നു. മരണംകൊണ്ട് എല്ലാം തീരില്ല എന്നറിയാം. ജീവനില്ലാത്ത എന്‍റെ ശരീരം പോലും വേട്ടയാടപ്പെടും. എന്നാല്‍, അതൊന്നും ഞാന്‍ അറിയില്ലല്ലോ. കൊല്ലാകൊലയുടെ വേദന അറിയണ്ടല്ലോ. ശരീരം ജീര്‍ണിച്ചഴുകി മണ്ണിലടിയുമ്പോഴെങ്കിലും എന്‍റെ ഈ പെണ്‍ ശരീരത്തിനു മോക്ഷം ലഭിക്കട്ടെ. ലഭിക്കുമായിരിക്കും അല്ലേ.....???
അതു വായിച്ച പോലീസ് ഇന്‍സ്പെക്ടര്‍ പോക്കറ്റില്‍ നിന്ന് തൂവാല എടുത്തു,തന്‍റെകണ്ണീര്‍ തുടച്ചു. അപ്പോഴും പുറത്ത് ഒരു പറ്റം മാധ്യമ പ് രവര്ത്തകരും, നാട്ടുകാരും, അകത്തേക്ക് തള്ളിക്കയറുന്നുണ്ടായിരുന്നു. തൂങ്ങിയാടുന്ന അവളുടെ ശവശരീരത്തിന്‍റെ ഫോട്ടോ എടുക്കാന്‍.
അവിടെ ഒരു മൂലയില്‍, ഒരമ്മ അപ്പോള്‍ വാവിട്ടു കരയുന്നുണ്ടായിരുന്നു. ഒരച്ഛന്‍ കണ്ണീര്‍ പൊഴിക്കുന്നുണ്ടായിരുന്നു. അത് ആരെങ്കിലും കണ്ടോ, ആവോ? ആ കരച്ചില്‍ കേട്ടോ, ആവോ?
Related Posts

Add a Title
Add a Title
Add a Title
Add a Title
Change the text and make it your own. Click here to begin editing.

Add a Title
Add a Title
Add a Title
Add a Title
Change the text and make it your own. Click here to begin editing.

Add a Title
Add a Title
Add a Title
Add a Title
Change the text and make it your own. Click here to begin editing.























