

വിനോദ് നെല്ലക്കല്‍
'പഠിക്കാന്‍ കഴിവില്ലാത്തവര്‍' എന്ന വിശേ ഷണം അടിച്ചേല്‍പ്പിക്കപ്പെടുന്ന ഒരു വിഭാഗം വിദ്യാ ര്‍ഥികള്‍ എക്കാലവുമുണ്ട്. പലപ്പോഴും അത്തരക്കാര്‍ മുഖ്യധാരയില്‍നിന്ന് മാറ്റിനിര്‍ത്തപ്പെടുകയും അവഗണിക്കപ്പെടുകയും പിന്തള്ളപ്പെടുകയുമാണ് പതിവ്. മുന്‍കാലങ്ങളില്‍നിന്ന് വ്യത്യസ്ഥമായി പഠന വൈകല്യങ്ങളെക്കുറിച്ചും പഠനപിന്നോക്കാ വസ്ഥയെക്കുറിച്ചുമുള്ള പഠനങ്ങളും അതിനെ അതിജീവിക്കാനുള്ള മാര്‍ഗ്ഗങ്ങളും ആധുനിക സമൂഹത്തിന് പരിചിതമായിരിക്കുന്ന സാഹച ര്യത്തിലും അത്തരം വിദ്യാര്‍ഥികള്‍ വിവേചനവും അനീതിയും നേരിടുന്നു എന്നുള്ളതാണ് വാസ്ത വം. സര്‍ക്കാരുകളും വിദ്യാഭ്യാസസ്ഥാപനങ്ങളും അധ്യാപകരും രക്ഷിതാക്കളും വേണ്ടവിധത്തിലുള്ള ശാസ്ത്രീയവും സമഗ്രവുമായ പരിഗണനയും ശ്രദ്ധയും അവര്‍ക്ക് പലപ്പോഴും നല്‍കുന്നില്ല. ഗൗരവശ്രദ്ധ ആവശ്യമുള്ള ഒരു വിഷയമായി ഇത് ഇന്നും നമുക്ക് മുന്നില്‍ അവശേഷിക്കുകയാണ്.
ഹാരിപോട്ടറിനെ വെള്ളിത്തിരയില്‍ അവത രിപ്പിച്ച് ശ്രദ്ധേയനായ ഡാനിയല്‍ റെഡ്ക്ളിഫും പ്രശസ്ത ഹോളിവുഡ് നടന്‍ ടോം ക്രൂസും മുതല്‍ ശാസ്ത്ര ചരിത്രത്തെ രണ്ടായി ഭാഗിച്ച ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്‍ വരെ പ്രശസ്തരായ പലരും പഠന വൈകല്യത്തിന്‍റെ ഭാഗമായ വൈഷമ്യങ്ങള്‍ അനുഭവിച്ചിരുന്നവരാണ്. പഠനത്തില്‍ പിന്നോക്കമാ കുന്നത് ബുദ്ധിയിലോ കഴിവിലോ ആ വ്യക്തി പിന്നിലാണ് എന്നതിന്‍റെ സൂചനയായി കരുതാനാ വില്ല എന്നതിന്‍റെ തെളിവുകളായി ഇത്തരത്തില്‍ എണ്ണമറ്റ വ്യക്തികള്‍ നമുക്ക് മുന്നിലുണ്ട്. പത്താം ക്ലാസില്‍ കുറഞ്ഞമാര്‍ക്കില്‍ വിജയിക്കുകയും പിന്നീട് സിവില്‍സര്‍വീസില്‍ ഉയര്‍ന്ന റാങ്ക് കരസ്ഥമാക്കുകയും ചെയ്തയാളാണ് മുന്‍ കേന്ദ്രമന്ത്രികൂടിയായ അല്‍ഫോന്‍സ് കണ്ണന്താനം. പത്താംക്ലാസിലും പന്ത്രണ്ടാംക്ലാസിലും ആദ്യം പരാജയപ്പെടുകയും പിന്നീട് സിവില്‍സര്‍വീസ് കരസ്ഥമാക്കുകയും ചെയ്ത വ്യക്തിയാണ് ഇപ്പോള്‍ ഗുജറാത്ത് അഡീഷണല്‍ ചീഫ്സെക്രട്ടറി ആയിരിക്കുന്ന അഞ്ജു ശര്‍മ്മ. ഇത്തരത്തില്‍ സ്കൂള്‍ തലത്തില്‍ പരാജിതരുടെ ഗണത്തില്‍ എണ്ണ പ്പെടുകയും പിന്നീട് വലിയ വിജയം നേടുകയും ചെയ്തവര്‍ മാതൃകകളായി നമുക്ക് മുന്നിലുണ്ടെ ങ്കിലും ഭൂരിപക്ഷത്തിനും അവര്‍ അര്‍ഹിക്കുന്ന സ്ഥാനങ്ങളില്‍ എത്തിച്ചേരാന്‍ കഴിയാതെ പോകുന്നുണ്ട് എന്നുള്ളത് വസ്തുതയാണ്.
അശാസ്ത്രീയ സമീപനങ്ങള്‍
UNISEF (United Nations Children's Fund) ന്‍റെ കണക്കുകള്‍ പ്രകാരം പഠനവൈകല്യമുള്ള 24 കോടി കുട്ടികളാണ് ലോകമെമ്പാടും ഉള്ളത്. കേരളത്തില്‍ പത്തുമുതല്‍ പന്ത്രണ്ട് ശതമാനം വരെ സ്കൂള്‍ വിദ്യാര്‍ഥികള്‍ വിവിധ തരത്തിലുള്ള പഠനവൈകല്യങ്ങള്‍ മൂലമുള്ള വൈഷമ്യങ്ങള്‍ അനുഭവിക്കുന്നവരാണ് എന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. വിവരങ്ങളെ വിശകലനം ചെയ്യു ന്നതിലുള്ള മസ്തിഷ്കത്തിന്‍റെ കഴിവിലെ വ്യതിയാനങ്ങള്‍, ആശയവിനിമയത്തിലുള്ള കഴിവു കുറവ്, കേഴ്വി, കാഴ്ച തുടങ്ങിയവയുമായി ബന്ധ പ്പെട്ട വൈകല്യങ്ങള്‍ തുടങ്ങിയവയുടെ അടിസ്ഥാ നത്തില്‍ രൂപപ്പെടുന്ന വിവിധ തരം വൈകല്യങ്ങള്‍ പൊതുവായി പഠനവൈകല്യം (Learning Disability - LD) എന്ന് വിശേഷിപ്പിക്കപ്പെടുന്നു. പഠന വൈകല്യങ്ങള്‍ക്കതീതമായി സാമൂഹികവും കുടുംബപരവും വ്യക്തിപരവുമായ കാരണങ്ങളാല്‍ പഠന പിന്നോക്കാവസ്ഥയിലായിരിക്കുന്ന മോശമ ല്ലാത്ത ഒരു വിഭാഗം വിദ്യാര്‍ഥികളും നമുക്കിടയി ലുണ്ട്. ഈ രണ്ടു വിഭാഗങ്ങളെ വേര്‍തിരിച്ചു മനസി ലാക്കുകയും പരിഗണിക്കുകയും ചെയ്യേണ്ടതും പ്രാധാന്യമര്‍ഹിക്കുന്ന കാര്യമാണ്.
പഠനവൈകല്യങ്ങളില്‍ ഏറ്റവും സാധാരണയായി കാണപ്പെടുന്ന ഒന്നാണ് ഡിസ്ലെക്സിയ (Dyslexia) വിവിധ രീതികളിലുള്ള വിശദീകരണ ങ്ങള്‍ പലപ്പോഴായി മനഃശാസ്ത്രലോകം ഈ അവസ്ഥയ്ക്ക് നല്‍കിയിട്ടുണ്ട്. ബുദ്ധിമാന്ദ്യമോ, മസ്തിഷ്കത്തിന്‍റെ തകരാറുകളോ, ബുദ്ധിസാമര്‍ ഥ്യകുറവോ അല്ല, മറിച്ച്, ഇന്ദ്രിയങ്ങളിലൂടെ ലഭിക്കുന്ന വിവരങ്ങളെ ശരിയായ രീതിയില്‍ വിശകലനം ചെയ്ത് ഉള്‍ക്കൊള്ളാനുള്ള ശേഷിക്കു റവാണ് ഡിസ്ലെക്സിയയിലൂടെ കടന്നുപോകുന്ന വിദ്യാര്‍ത്ഥികളുടെ പ്രതിസന്ധി. ഡിസ്ഗ്രാഫിയ(Dysgraphia), ഡിസ്കാല്‍കുലിയ (Dyscalculia), ഡിസ്പ്രാക്സിയ (Dyspraxia) തുടങ്ങി നിരവധി മറ്റ് അവസ്ഥകളും വിദ്യാര്‍ത്ഥികളെ പഠനവൈകല്യ ത്തിലേയ്ക്ക് നയിക്കുന്നു. വ്യക്തമായ ലക്ഷണ ങ്ങള്‍ പ്രകടമായിട്ടുള്ളവരും തിരിച്ചറിയാന്‍ ബുദ്ധി മുട്ടുള്ള വിധത്തില്‍ ലക്ഷണങ്ങള്‍ അത്ര പ്രകടമല്ലാ ത്തവരുമായി വിവിധ തരത്തില്‍ അവര്‍ കാണപ്പെ ട്ടേക്കാം. പാഠ്യേതര വിഷയങ്ങളില്‍ വലിയ മികവ് പ്രകടിപ്പിക്കുന്നവരും ഒന്നിലും താല്പര്യമില്ലാത്തവ രായി കാണപ്പെടുന്നവരും അവരിലുണ്ടാകാം. ചില വിഷയങ്ങളില്‍ മികവ് പുലര്‍ത്തുകയും ചിലവയില്‍ തീര്‍ത്തും പരാജയപ്പെടുകയും ചെയ്യുന്നവരുമുണ്ടാകാം.
പഠനവൈകല്യമുള്ളവരില്‍ ബഹുഭൂരിപ ക്ഷത്തെയും മറ്റു ഭിന്നശേഷി വിഭാഗങ്ങളില്‍നിന്ന് വ്യത്യസ്തരാക്കുന്ന ചില ഘടകങ്ങളുണ്ട്. പരമ്പരാ ഗതമായ അധ്യാപന ശൈലിയോട് പൊരുത്തപ്പെടാ നുള്ള കഴിവുകുറവാണ് പ്രധാനമായും പഠനവൈകല്യങ്ങള്‍ അഭിമുഖീകരിക്കുന്നവര്‍ ക്കുള്ളത്. അത് തിരിച്ചറിഞ്ഞ് പ്രത്യേക പരിഗണന ലഭിക്കാത്തപക്ഷം പഠനത്തില്‍ വളരെ പിന്നോക്ക ക്കാരായി മാറുകയും ചുറ്റുമുള്ളവരുടെ സമീപന ങ്ങള്‍ മാനസിക സമ്മര്‍ദ്ദങ്ങളിലേയ്ക്ക് അവരെ നയിക്കുകയും ചെയ്യും. തുടര്‍ന്ന് അവരില്‍ ബഹു ഭൂരിപക്ഷവും തങ്ങളെത്തന്നെ 'ഒന്നിനും കൊള്ളാ ത്തവര്‍' എന്ന് വിലയിരുത്തുകയും വ്യക്തിത്വ രൂപീകരണത്തെതന്നെ അത് മോശമായ രീതിയില്‍ സ്വാധീനിക്കുകയും ചെയ്യും.
