top of page

പ്രസാദാത്മക ഊര്‍ജത്തിന്‍റെ ഉറവിടങ്ങള്‍

Sep 5, 2025

2 min read

ടോം മാ��ത്യു

പ്രസാദത്തിലേയ്ക്ക് പതിനാലു പടികള്‍


Silhouetted group of five people holding hands under an orange sunset sky, two have raised arms, creating a sense of unity and joy.
വിഷാദരോഗ(depression) ത്തിനും അതിന്‍റെ അതിതീവ്ര നിലയായ വിരുദ്ധ ധ്രുവ മാനസികവ്യതിയാന (bipolar disorder) ത്തിനും മരുന്നില്ലാ ചികില്‍സയായി ഡോ. ലിസ് മില്ലര്‍ സ്വാനുഭവത്തില്‍ നിന്ന് രൂപപ്പെടുത്തിയ പതിനാലു ദിനം കൊണ്ടു പൂര്‍ത്തിയാകുന്ന മനോനില ചിത്രണം (Mood mapping ) പതിനാലാം ദിവസത്തിലേക്ക് കടക്കുന്നു. പ്രസാദാത്മക ഊര്‍ജം അഥവാ ധനാത്മക ഊര്‍ജം (Positive energy ) എങ്ങനെ കൈവരിക്കാം എന്നതാണ് ഈ അവസാന ദിവസം നാം ചര്‍ച്ച ചെയ്യുക

"നിരുന്മേഷതയെ ഉന്മേഷം കൊണ്ട് മറി കടക്കാം. ഉന്മേഷം രണ്ടു കാര്യങ്ങള്‍ കൊണ്ട് സിദ്ധിക്കാം. ഒന്ന്, ഭാവനയെ ഉദ്ദീപിപ്പിക്കുന്ന ഒരു ആശയത്താല്‍. രണ്ട്, ആ ആശയത്തെ പ്രായോഗിക്കമാക്കുന്ന ആസൂത്രിതമായ കര്‍മ്മപദ്ധതിയാല്‍".

ആര്‍നോള്‍ഡ് ടോയിന്‍ബി


ഇതൊരു നല്ല പ്രശ്നോത്തരി ആണ് ! നമ്മുടെ ജീവിതം നല്ലതു തന്നെ ആണ് . പക്ഷേ നമ്മുടെ ഊര്‍ജം കൈകാര്യം ചെയ്യാന്‍ നാം പഠിക്കണം. അത്രയേ വേണ്ടൂ. ലോകത്തെ ഏറ്റവും മികച്ച പന്തയക്കുതിരയെ അതിവേഗതയിൽ ഓടാൻ പഠിച്ചില്ലെങ്കിൽ, അതിനെ സ്വന്തമാക്കിയിട്ട് കാര്യമില്ല. അത് നമുക്കും ബാധകമാണ്. പ്രസാദാല്‍മക ഊര്‍ജം അഥവാ ധനാത്മക ഊര്‍ജം( Positive energy ) എങ്ങിനെ കൈവരിക്കാം എന്നാണ് നമ്മുടെ ചികില്‍സാപദ്ധതിയുടെ ഈ അവസാന ദിവസം നാം പഠിക്കുക. പ്രസാദാത്മക ഊര്‍ജം നമുക്ക് പ്രസാദാത്മക മനോനില (mood) സമ്മാനിക്കും. അത് നമുക്ക് പ്രസാദാത്മകത അനുഭവേദ്യമാക്കും. നമ്മില്‍ നിന്ന് നമ്മുടെ ഏറ്റവും മികച്ചതിനെ പുറത്തു കൊണ്ടുവരും.


ആനന്ദചിത്തരും വിജയികളുമായ പലരെയും ഞാന്‍ മനോനില ചിത്രണം (Mood Mapping) കാണിച്ചിട്ടുണ്ട്. അവര്‍ തങ്ങളുടെ 90 ശതമാനം സമയവും ചെലവിടുന്നത് മാപ്പിന്‍റെ പ്രസാദാത്മക (Positive) വശത്താണെന്ന് അവര്‍ വ്യക്തമാക്കുന്നു. നിങ്ങള്‍ കൂടുതല്‍ സമയം ചെലവഴിക്കുന്നത് മാപ്പിന്‍റെ വലതു വശത്താണെങ്കില്‍ നിങ്ങള്‍ ധനാത്മക ഊര്‍ജത്തിലാണെന്ന് വ്യക്തം. വലതുവശത്ത് മുകളില്‍ മാത്രമാണ് കൂടുതല്‍ സമയം ചെലവഴിക്കുന്നതെങ്കില്‍ അതിനര്‍ത്ഥം നിങ്ങള്‍ യുക്തിസഹമല്ലാത്ത തീരുമാനങ്ങള്‍ എടുക്കുന്നുവെന്നും എടുത്തു ചാടി (Impulsive) പ്രവര്‍ത്തിക്കുന്നു എന്നുമാണ്. വലതുവശത്ത് അതികര്‍മ്മോല്‍സുകം (action), താഴെയാണ് നിങ്ങള്‍ കൂടുതല്‍ സമയം ചെലവഴിക്കുന്നതെങ്കില്‍ ശാന്തം (calm), അതിനര്‍ത്ഥം നിങ്ങള്‍ ഒന്നും ചെയ്യുന്നില്ല എന്നും.

ധ്യാനം വ്യാപകമായി ശീലിക്കപ്പെട്ടിട്ടുള്ള തിബത്തിലെ ജനത ആശ്ചര്യകരമാംവിധം ഉദാരമതികളും വിവേകമതികളുമാണ്.


അവര്‍ ഏറെ നേരം കഴിയുക മനോനില ചിത്രണത്തിന്‍റെ വലതു താഴെയുള്ള ശാന്ത മനോനിലയിലാണ്. എന്നാല്‍ 1990 ല്‍ ചൈന തിബത്തില്‍ അധിനിവേശം നടത്തുന്നത് തിബത്തന്‍ ജനതയുടെ ഈ മനോനിലയെ മുതലെടുത്തു കൊണ്ടായിരുന്നു.


സന്തുലിതാവസ്ഥ കണ്ടെത്താന്‍


മറ്റെല്ലാ കാര്യങ്ങളിലും എന്നതുപോലെ ഇവിടെയും സന്തുലിതാവസ്ഥ കൈവരിക്കുക എന്നതു തന്നെ പ്രധാനം. ശാന്തമായി കര്‍മ്മം ചെയ്യാന്‍ നമുക്ക് കഴിയണം. പ്രസാദാത്മകമായി വിശ്രമിക്കാന്‍ കഴിയണം. അതത്രേ സൗഖ്യം . വിശ്ര മമില്ലാതെ ദീര്‍ഘനേരം പ്രവര്‍ത്തിച്ചാല്‍ ക്ഷീണം അനുഭവപ്പെടും, സ്വാഭാവികം. എന്നാല്‍ ദീര്‍ഘനരം കര്‍മ്മോല്‍സുക മനോനിലയില്‍ തുടര്‍ന്നാലും നാം ക്ഷീണിക്കും, തളരും. പിന്നെ വിഷാദത്തിലേക്ക് വഴുതി വീഴും.


അതുപോലെ തന്നെ ശാന്തത കൈവരിച്ചാല്‍ അതില്‍ തന്നെ തുടരാനുള്ള ഒരു പ്രവണത നമുക്കുണ്ടാകും. അങ്ങിനെയേ തുടരാന്‍ നിങ്ങള്‍ ആഗ്രഹിക്കും. ഒരു വര്‍ഷം , പത്തുവര്‍ഷം , അമ്പതു വര്‍ഷം ....... നാളെയേ അതിന്‍റെ പാട്ടിന് വിട്ട് ഇന്നിന്‍റെ ശാന്തതയില്‍ ജീവിക്കാന്‍ നിങ്ങള്‍ കൊതിക്കും.

അഭികാമ്യവും സ്വച്ഛവുമാണ് ഈ അവസ്ഥ ശരി തന്നെ. പക്ഷേ അത് ഇടക്കൊക്കെ ആസ്വദി ക്കാവുന്ന ഒരു ആഡംബരം മാത്രമാണെന്ന് മറ ക്കരുത്. നമുക്ക് ജീവിതത്തില്‍ ഉയരണമെന്ന് ഇച്ഛ യുണ്ട്. നമുക്ക് കുട്ടികളുണ്ട്. നമുക്ക് മനുഷ്യരാ ശിയുടെ ക്ഷേമത്തില്‍ താല്‍പര്യമുണ്ട്. നമുക്കൊരു ജോലിയുണ്ട്. അതിനാല്‍ നമുക്ക് നമ്മുടെ ഗിയര്‍ മാറ്റിയേ പറ്റൂ മനോനില മാറ്റിയേ പറ്റൂ. ഒരു ഗ്ലാസ് വീഞ്ഞിനേക്കാള്‍ ഒരു നല്ല ഭക്ഷണത്തേക്കാള്‍ വിലയുണ്ട് നമുക്ക് എന്ന് തോന്നുന്നുവെങ്കില്‍ നാം നമ്മെ സ്വയം പ്രചോദിപ്പിച്ചേ മതിയാകൂ. നാം കര്‍മ്മ നിരതരായേ മതിയാകൂ


നമ്മുടെ ഊര്‍ജനില എന്തെന്ന് മനോനില ചിത്രണം നമുക്ക് വ്യക്തമാക്കി തരുന്നു.. അതു മനസിലാക്കി അതിനനുസരിച്ച് നമുക്ക് നമ്മുടെ ഊര്‍ജനില കൈകാര്യം ചെയ്യാം. കര്‍മ്മോല്‍സു കമനോനിലയെ പ്രവര്‍ത്തിയിലേക്ക് പരിവര്‍ത്തിപ്പി ക്കുകയാണ് നമ്മുടെ ആവശ്യം. ജോലി പൂര്‍ത്തി യാക്കി ശാന്തതയിലേക്കും സ്വച്ഛതയിലേക്കും നമുക്ക് മടങ്ങണം. സുഖമാകണം. നാളയെ വരവേല്‍ക്കണം.


(തുടരും)

പ്രസാദാത്മക ഊര്‍ജത്തിന്‍റെ ഉറവിടങ്ങള്‍

ടോം മാത്യു

അസ്സീസി മാസിക സെപ്റ്റംബ‌ർ 2025

Recent Posts

bottom of page