top of page

ഉയിര്‍ത്തെഴുന്നേറ്റവന്‍ നമ്മോടുകൂടെ

Apr 5

2 min read

ഫാ. ജോസഫ് പുത്തന്‍പുരയ്ക്കല്‍
Illustrated figure in brown robe and white cloak stands in a blurred, desert-like background. The minimalist style gives a serene mood.

Key Takeaways

The article discusses the resurrected Christ who brings joy after sorrow and comforts those who weep or fear.

സന്തോഷത്തിന്‍റെ സദ്വാര്‍ത്തയുമായി ഈസ്റ്റര്‍ കടന്നുവരുന്നു. ദുഃഖത്തിന്‍റെ ദിവസങ്ങള്‍ കഴിഞ്ഞ് ആനന്ദത്തിന്‍റെ ഒരു പുലരിയുണ്ടാവുമെന്ന് ഉത്ഥിതന്‍ നമ്മെ പഠിപ്പിക്കുന്നു. നമ്മുടെ ജീവിതത്തിന്‍റെ വ്യത്യസ്ത മേഖലകളില്‍ നമുക്കൊപ്പം അവന്‍ നടക്കുന്നു. ഓരോ നിമിഷവും നമ്മുടെ ഒപ്പം നടന്ന് നമ്മെ ധൈര്യപ്പെടുത്തുന്ന ദൈവപുത്രനെയാണ് നാം ഉത്ഥാനത്തിനു ശേഷം കാണുന്നത്.


ലാസറിന്‍റെ സഹോദരിമാര്‍ നിറഞ്ഞ കണ്ണുകളോടെ യേശുവിന്‍റെ കല്ലറയുടെ മുമ്പില്‍ ചെന്നുനിന്നു. ഉത്ഥിതന്‍ അവരോടു പറഞ്ഞു: "കരയരുത്". ആരെല്ലാം വിങ്ങുന്ന ഹൃദയത്തോടെ കരഞ്ഞു നിലവിളിക്കുമോ അവരുടെ മുമ്പില്‍ അവനുണ്ട്. 'കരയുന്നവര്‍ ഭാഗ്യവാന്മാര്‍, അവര്‍ ആശ്വസിപ്പിക്കപ്പെടും' എന്ന് അരുളിച്ചെയ്യുന്നവന്‍ കരയുന്നവര്‍ക്കൊപ്പമുണ്ട്. 'നിന്‍റെ ഓരോ തുള്ളി കണ്ണുനീരും കുപ്പിയില്‍ ശേഖരിച്ചിട്ടുണ്ട്' എന്നു പറഞ്ഞു ഉത്ഥിതന്‍ കടന്നുവരുന്നു. ലാസറിന്‍റെ കല്ലറയുടെ മുമ്പില്‍ യേശു കരഞ്ഞപ്പോള്‍ മരിച്ചവന്‍ ഉയിര്‍ത്തുവന്നു. കരഞ്ഞ് ഹൃദയം നുറുങ്ങി പ്രാര്‍ത്ഥിക്കുന്നവര്‍ക്ക് അവന്‍ സമീപസ്ഥനാണ്. കരയാനുള്ള കാലം കഴിഞ്ഞു. ഇനി നമുക്ക് ചിരിക്കാനുള്ള കാലമാണ്. അദൃശ്യനായി, അടുത്തുനിന്ന് ആശ്വസിപ്പിക്കുന്നവന്‍റെ സാന്നദ്ധ്യമോര്‍ത്ത് നാം ചിരിക്കണം.


ലൂക്കാ സുവിശേഷം 24 ല്‍ എമ്മാവൂസിലേക്കു പോയ ശിഷ്യന്മാരുടെ ആകുലതകളില്‍ ആശ്വസിപ്പിക്കുന്ന ഉത്ഥിതനെയാണ് നാം കണ്ടുമുട്ടുന്നത്. ജീവിതത്തില്‍ ആകുലതകള്‍ വര്‍ദ്ധിക്കുമ്പോള്‍ തര്‍ക്കങ്ങളുണ്ടാകും. ആകുലത അസ്തമിക്കുമ്പോള്‍ തര്‍ക്കങ്ങളും ഇല്ലാതാവും. അപരിചിതനെപ്പോലെ കൂടെ നടന്നാണ് അവന്‍ ആശ്വാസം പകര്‍ന്നത്. എത്ര വലിയ ആകുലതകളിലുംനിന്നു തിരിച്ചുനടത്തുവാന്‍ കഴിവുള്ളവനാണ് ഉത്ഥിതന്‍. അദ്ധ്വാനിക്കുന്നവരും ഭാരം വഹിക്കുന്നവരും എന്‍റെ അടുക്കല്‍ വരുവിന്‍. ഞാന്‍ നിങ്ങളെ ആശ്വസിപ്പിക്കാമെന്ന് അവന്‍ പറയുന്നു. നമ്മള്‍ തെരഞ്ഞെടുക്കുന്ന വഴികള്‍ നമ്മെ സ്വാധീനിക്കും. ശരിയായ വഴി തെരഞ്ഞെടുത്താല്‍ ആകുലതകള്‍ വിട പറയും. തെറ്റായ വഴികള്‍ തെരഞ്ഞെടുത്താല്‍ നമ്മള്‍ അസ്വസ്ഥരാവും. കര്‍ത്താവിന്‍റെ കൂടെ നടത്തിയും അവന്‍റെ സാന്ത്വനവചസ്സുകള്‍ ശ്രവിക്കുകയും ചെയ്താല്‍ നാം ശാന്തരാവും. ശാന്തമാവൂ, ഞാന്‍ ദൈവമാണെന്നറിയുക എന്ന തിരുവചനം ഹൃദയത്തില്‍ സൂക്ഷിക്കാം.


ശത്രുക്കളെ ഭയന്ന് മുറിയില്‍ ഒളിച്ചിരുന്ന ശിഷ്യന്മാരെ ധൈര്യപ്പെടുത്തുവാന്‍ ഉയിര്‍ത്തെഴുന്നേറ്റവന്‍ കടന്നുവന്നു. മനുഷ്യര്‍ ഭയപ്പെട്ട നിമിഷങ്ങളിലെല്ലാം കര്‍ത്താവു കടന്നുവന്നു. ഏശയ്യാ പ്രവചനം 43: 5 ല്‍ 'ഭയപ്പെടേണ്ടാ, ഞാന്‍ കൂടെയുണ്ട്' എന്നു പറഞ്ഞവന്‍ എത്രയോ അവസരങ്ങളില്‍ ഈ വാക്ക് ആവര്‍ത്തിക്കുന്നു. കാറ്റിനെയും കടലിനെയും കണ്ടു ഭയപ്പെട്ട ശിഷ്യന്മാരോടും ഇതേ വാക്ക് ആവര്‍ത്തിക്കുന്നു. ജീവിതയാത്രയില്‍ പലതും നമ്മെ ഭയപ്പെടുത്താം. രോഗങ്ങള്‍, സാമ്പത്തികബാധ്യതകള്‍, മുറിവേല്‍പ്പിക്കുന്ന അനഭവങ്ങള്‍ എന്നിവയെല്ലാം നമ്മെ ഭയപ്പെടുത്തുമ്പോള്‍ ഉള്‍ബലം ഉള്ളവരാകാന്‍ ഉത്ഥിതന്‍ കൂടെനില്‍ക്കും. റോമന്‍ ചരിത്രത്തെ വിറപ്പിച്ച ക്രൂരന്മാരായ ചക്രവര്‍ത്തിമാരുടെ മുമ്പില്‍ ബലത്തോടെ പിടിച്ചുനില്‍ക്കുവാന്‍ ശിഷ്യഗണത്തെയും ആദിമ ക്രൈസ്തവ സമൂഹത്തെയും സഹായിച്ചതും കര്‍ത്താവിന്‍റെ സാന്നിദ്ധ്യമായിരുന്നു.


പരാജയപ്പെടുന്നവരെ ശക്തിപ്പെടുത്തുന്നവനാണ് ഉത്ഥിതന്‍. യോഹന്നാന്‍ 21 ല്‍ മത്സ്യമൊന്നും കിട്ടാതെ നിരാശപ്പെട്ടിരുന്ന പത്രോസിനും കൂട്ടര്‍ക്കും ശുഭപ്രതീക്ഷ നല്‍കിയത് കര്‍ത്താവിന്‍റെ സാന്നിദ്ധ്യമായിരുന്നു. കടലില്‍ വെള്ളമുണ്ടായിരുന്നു. വെള്ളത്തില്‍ മത്സ്യമുണ്ടായിരുന്നു. വീശാന്‍ വലയുണ്ടായിരുന്നു. മീന്‍ പിടിക്കാന്‍ സമര്‍ത്ഥരായ മത്സ്യത്തൊഴിലാളികളുമുണ്ടായിരുന്നു. പക്ഷേ അവരുടെ കൂടെ കര്‍ത്താവുണ്ടായിരുന്നില്ല. അതുകൊണ്ട് അവര്‍ക്കൊന്നും കിട്ടിയില്ല. നമ്മുടെ പരാജയങ്ങളില്‍ നാം തളരരുത്. ഏറ്റെടുത്ത പ്രസ്ഥാനങ്ങളെ ഉപേക്ഷിക്കരുത്. വലയെറിയല്‍ നിറുത്തുവാന്‍ ഉത്ഥിതന്‍ പറഞ്ഞില്ല. വശം മാറ്റി വലതുവശത്തെറിയുവാന്‍ അവന്‍ കല്പിച്ചു. ഉത്ഥിതന്‍റെ സ്വരം കേട്ടു ജീവിതത്തില്‍ തീരുമാനങ്ങളെടുക്കുക. ഉയിര്‍പ്പുതിരുനാളിന്‍റെ മംഗളങ്ങള്‍ നേരുന്നു.


ഉയിര്‍ത്തെഴുന്നേറ്റവന്‍ നമ്മോടുകൂടെ

ഫാ. ജോസഫ് പുത്തന്‍പുരയ്ക്കല്‍

അസ്സീസി മാസിക ഏപ്രിൽ 2026

Apr 5

0

33

Related Posts

Add a Title

Add a Title

Add a Title

Add a Title

Change the text and make it your own. Click here to begin editing.

Add a Title

Add a Title

Add a Title

Add a Title

Change the text and make it your own. Click here to begin editing.

Add a Title

Add a Title

Add a Title

Add a Title

Change the text and make it your own. Click here to begin editing.

Recent Posts

bottom of page