top of page

“മരണാനന്തരം" ശാസ്ത്രീയ ഗവേഷണങ്ങളിൽ

Jul 4, 2007

4 min read

ഡോ. സിപ്രിയന്‍ ഇല്ലിക്കമുറി കപ്പൂച്ചിന്‍
Two hands reach towards each other in a warm, glowing light. The background is a soft blend of gold and brown tones, creating a serene mood.

യഥാർത്ഥത്തിൽ മരണമടഞ്ഞ മനുഷ്യരാരും തിരിച്ചുവന്നിട്ടില്ല. മരണ ശേഷം എന്തു സംഭവിക്കുന്നുവെന്നതിനെപ്പറ്റി വസ്‌തുനിഷ്ഠമായ ഒരു

റിപ്പോർട്ട് ലോകത്തിൽ ആർക്കും ലഭിച്ചിട്ടില്ല. അതുകൊണ്ട്‌ മരണാനന്തരത്തെപറ്റി ശാസ്ത്രീയമായ ഒരു പഠനമോ നിരീക്ഷണമോ സാധ്യവുമല്ല. എങ്കിലും രോഗം മൂർച്ഛിച്ചു അത്യാസന്നനിലയിലെത്തി മരണത്തെ മുഖാഭിമുഖം കണ്ടുകഴിഞ്ഞു തിരിച്ചു വരുന്നതും, മരിച്ചു കഴിഞ്ഞെന്നു ഡോക്ടർമാർ വിധിയെഴുതിയ ശേഷം (clinical death) ശരീരകോശങ്ങൾ വീണ്ടും സജീവമാകുകയും ജീവിക്കുകയും ചെയ്തവരുമാ യ പലരുടെയും അനുഭവവിവരണങ്ങൾ നമുക്കു ഇന്നു ലഭ്യമാണ്.


ഇത്രയും എഴുതിയപ്പോൾ ഒരു സംഭവം ഓർമ്മയിൽ വരുന്നു. ഞാൻ ഹൈസ്കൂളിൽ പഠിച്ചുകൊണ്ടിരുന്നപ്പോൾ പ്രൈമറി വിദ്യാഭ്യാസം മാത്രമുള്ള

എന്റെ ഒരു അങ്കിൾ എന്നോട് സത്യം ചെയ്തു പറഞ്ഞ കാര്യമാണ്. അദ്ദേഹത്തെ എന്തോ ഗുരുതരമായ ഒരു രോഗത്തിനു ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. കുറേ ദിവസങ്ങൾ കഴിഞ്ഞപ്പോൾ രോഗം കൂടുതലായി. തീവ്രപരിചരണ വിഭാഗത്തിലേക്കു മാറ്റേണ്ടിവന്നു. രണ്ടോ മൂന്നോ ദിവസം അവിടെ കഴിച്ചുകൂട്ടി രോഗം മൂർച്ചിച്ച് അത്യാസന്നനിലയിലെത്തുകയും, പിന്നെ കുറഞ്ഞു സുഖപ്പെടുകയും ചെയ്തു. ആശുപത്രി വിട്ടുകഴിഞ്ഞ് അദ്ദേഹം സ്വന്തപ്പെട്ടവരോടെല്ലാം പറഞ്ഞു, താൻ മരിച്ചിട്ട് തിരിച്ചുവന്നതാണ് മരിച്ചതോടെ ഇരുളടഞ്ഞ ഒരു ഇടനാഴിയോ, ടണലോ പോലെയുള്ള ഒരിടത്തുകൂടി കുറെനേരം പോയത്രേ. പിന്നെ പ്രകാ ശത്തിൻ്റെ ഒരിടത്തേക്കു വന്നു. അവിടെ എല്ലാം മനോഹരമായിരുന്നു. ഉജ്ജ ലവും സ്നേഹമയവുമായ ഒരു പ്രകാശം തന്നെ മുൻപോട്ടു നയിക്കുന്നതായി അനുഭവപ്പെട്ടത്രേ. അത്രയും മനോഹരവും പ്രകാശമാനവുമായ ദൃശ്യം മുമ്പൊരിക്കലും കണ്ടിട്ടില്ലെന്ന് ആവർത്തിച്ച് ആവർത്തിച്ച് അദ്ദേഹം പറഞ്ഞു. പാതി അതിശയോക്തിയും പാതി തമാശയുമായിട്ടേ ആദ്യമൊക്കെ അദ്ദേഹം പറഞ്ഞതിനെ ഞങ്ങൾ കരുതിയുള്ളൂ. താൻ പറഞ്ഞതപ്പാടെ ഞങ്ങൾ വിശ്വസിക്കുന്നില്ലെന്ന് മനസിലാക്കിയ അദ്ദേഹം തെല്ലൊരു വേദനയോടെ എന്നോടു സത്യം ചെയ്തു പറഞ്ഞു. താൻ പറയുന്നതൊന്നും അതിശയോക്തി അല്ലെന്നും, വിവരിക്കാൻ വാക്കുകളില്ലാത്തവിധം ആശ്വാസപ്രദവും ആനന്ദകരവുമായ അനുഭവമാണ് തനിക്കുണ്ടായതെന്നും രോഗാതുരകൊണ്ടുണ്ടായ മതിഭ്രമം (hallucination ) ആണ് അദ്ദേഹത്തിന് അനുഭവപ്പെട്ടത് എന്നാണ് അന്നു ഞാൻ കരുതിയത്. എന്നാൽ ഇന്നു കൂടുതൽ ചിന്തിക്കേണ്ട ഒരു കാര്യമാണെന്നത് ഇന്നു എനിക്ക് തോന്നുന്നു


വൈദ്യുതാസ്ത്രത്തിന്റെ പഠനങ്ങളനുസരിച്ച് രണ്ടു ഘട്ടങ്ങളായാണ് മരണം സംഭവിക്കുന്നത് . ശരീരത്തിന്റെ ജീവൽ പ്രധാനമായ പ്രവർത്തനങ്ങൾ നിലയ്ക്കുന്നതാണ് ഒന്നാമത്തെ ഘട്ടം അഥവാ താല്ക്കാലിക മരണം (somatic death), മൂന്നോ നാലോ മണിക്കൂറുകൾ കഴിഞ്ഞ് കോമളകളുടെ മരണം (molecular death) സംഭവിക്കുന്നു. അതാണ് രണ്ടാമത്തെ ഘട്ടം അഥവാ നിർണായക ഘട്ടം. താത്കാലിക മരണത്തിൽ നിന്നു തിരിച്ചെത്തിയ അഥവാ മരിച്ചുവെന്ന് ഡോക്ടർമാർ വിധി പ്രസ്താവിച്ച ശേഷം ജീവിച്ചവരും, രോഗം മൂർച്ഛിച്ചു അത്യാസന്ന നിലയിലെത്തിയിട്ട് മരണ വക്രതത്തിൽ നിന്ന് തിരിച്ചെത്തിയവരുമായ അനേകരുമായുള്ള അഭിമുഖത്തിലൂടെ ശാസ്ത്രീയമായ നിരീക്ഷണങ്ങളും പഠനങ്ങളും നടത്തിയ പല ഡോക്ടർമാരും മനഃശാസ്ത്രവിദഗ്ധന്മാരുമുണ്ട്.അവരിൽ പ്രമുഖരാണ് ഡോ. റെയ്മണ്ട് എ. മൂഡി ( Raymond A. moody life after life), എൽസബേത് കുബ്ലെർ റസ്സ് ( Elsabeth Kubler- Rass, M.D., On Death and dying), ഹാൻസ് തിയോഡോർ ബ്രിക്സ് (hans theodor briks and nach dem Tode 7 ) തുടങ്ങിയവർ. അവരുടെ റിപ്പോർട്ടുകളും നിഗമനങ്ങളും വളരെ സാമ്യമുള്ളവയാണ് .


150-ലധികം ആളുകളുടെ കേസുകൾ ഡോ . മൂഡി പരാമർശിക്കുന്നുണ്ട്. അതിൽ 100 പേരുടെ കേസുകൾ ഡോ. മൂഡി തന്നെ നേരിട്ട് അവരുമായി നേരിട്ട് അഭിമുഖം നടത്തി റിപ്പോർട്ട് ചെയ്തിട്ടുള്ള കാര്യങ്ങളാണ് മതപരമായും വിദ്യാഭ്യാസപരമായും സാമൂഹീകമായും വ്യത്യസ്ഥ പശ്ചാത്തലങ്ങളിൽ നിന്ന് വരുന്ന വ്യക്തികളാണെലും, അവരുടെയെല്ലാം അനുഭവങ്ങൾ മിക്കവാറും സമാനസ്വഭാവമുള്ളവയത്രെ. ഈ അനുഭവങ്ങൾ ചില പൊതുവായ സവിശേഷതകൾ വെളിപ്പെടുത്തുന്നുണ്ട്. രോഗത്തിന്റെ മൂർദ്ധന്യാവസ്ഥയിലെത്തിയ വ്യക്തിയുടെ മരണം ഡോ സ്ഥിരീകരിക്കുന്നു. രോഗി തന്നെ പലപ്പോഴും ഡോക്ടറുടെ സ്ഥിരികരണം ശ്രവിക്കുന്നു. അസഹ്യമായ ഒരു മുഴക്കമോ മൂളലോ മണിനാദമോ അയാൾ കേൾക്കുന്നു. നീണ്ട ഇരുളടഞ്ഞ ഒരു തുരങ്കത്തിലൂടെ അതിശീഘ്രവും പായുന്നതുപോലെ ഒരനുഭവവും അതോടൊപ്പമുണ്ടാകുന്നു ദൂരെ നിന്ന് തന്റെ ശരീരത്തെയും അതിനെ പുനര്ജീവിപ്പിക്കാനുള്ള ഡോക്ടർമാരുടെ പരിശ്രമങ്ങളെയും അസ്വസ്ഥതയോടും വികാരതീവ്രതയോടും കൂടെ അയാൾ വീക്ഷിക്കുന്നു.


അല്പസമയത്തിനുശേഷം ഈ അപരിചിതസാഹചര്യങ്ങളുമായി കുറെ കൂടി ഒത്തുപോകുവാൻ അയാൾക്കു കഴിയുന്നു. താൻ വിട്ടുപോന്ന ശരീരത്തിൽ നിന്ന് വ്യത്യസ്തമായ ഒരു ശരീരമാണ് തനിക്ക് ഇപ്പോൾ ഉള്ളതെന്ന് അവബോധം അയാൾക്കുണ്ടാകുന്നു. തന്നെ സഹായിക്കാൻ മറ്റുള്ളവർ "അരൂപിരൂപത്തിൽ " അടുത്തെത്തുന്നത് അയാൾ കാണുന്നു. അവർക്കിടയിൽ മരിച്ചുപോയ പല ബന്ധുമിത്രാദികളെയും കാണാം. അതിനുശേഷം അവാച്യമായ സ്നേഹവായ്പുകളോടെ ജ്വലിക്കുന്ന പ്രകാശമായ എന്തോ ഒന്ന് - താൻ ഒരിക്കലും കാണുകയോ അനുഭവിക്കുകയോ ചെയ്തിട്ടില്ലാത്ത ഒരു ശക്തി വിശേഷം- തന്നെ സമീപിക്കുന്നത് അയാൾ കാണുന്നു. തന്റെ ജീവിതത്തേ വിലയിരുത്തുവാൻ ഈ പ്രഭാപൂരം വാക്കുകളൊന്നുമില്ലാതെ ആവശ്യപ്പെടുന്നു. ജീവിതം മുഴുവനും ഒരു വെള്ളിത്തിരയിലെന്നപോലെ ഒരു നിമിഷത്തിനുള്ളിൽ മുമ്പിൽ പ്രത്യക്ഷപ്പെടുന്നു. അരൂപികളോടൊപ്പം അപരിചിതമായ ഒരിടത്തേക്ക് ആനയിക്കപ്പെടുന്നതായി അനുഭവപ്പെടുന്നു. പെട്ടെന്ന് ഒരു ഘട്ടത്തിൽ മുമ്പിൽ ഒരു അതിർലേഖ! അവസാനം ഇനിയും ആയിട്ടില്ലെന്നും സ്വശരീരത്തിലേക്കും ഭുമിയിലേക്കും മടങ്ങണമെന്നും അയാൾ മനസിലാക്കുന്നു. താൻ അനുഭവിച്ച അവാച്യമായ ആനന്ദവും സമാധാനവുമുപേക്ഷിച് ജീവിതത്തിലേക്കു മടങ്ങുവാൻ മടിയും വിസമ്മതവും തോന്നുന്നുവെങ്കിലും, എങ്ങനെയോ ശരീരവുമായി വീണ്ടും യോജിക്കുകയും ജീവിക്കുകയും ചെയ്യുന്നു.

ഈ അനുഭവവിവരണങ്ങളിൽ എല്ലാവരും ഊന്നിപ്പറയുന്ന കാര്യമാണ് ഒരു "ദിവ്യതേജസ്സ്‌ " പ്രത്യക്ഷപ്പെട്ടെന്നും അവാച്യമായ സ്നേഹവായ്പായിട്ടാണ് അത് അനുഭവപ്പെട്ടതെന്നും മങ്ങിയ വെളിച്ചമായിട്ടാണ് ആദ്യം അനുഭവപ്പെട്ട ഈ പ്രകാശഗോളം ജ്വലിക്കുന്ന ഒരു അഭൗമിക പ്രഭാപുരമായി വളർന്നു വികസിക്കുന്നു. പ്രത്യേക ആശയവിനിമയം നടത്തുന്നു . ആ പ്രകാശപൂരത്തിൽ എല്ലാം സുതാര്യമാകുന്നു. അസത്യത്തിനോ തെറ്റിദ്ധാരണക്കും ഒന്നും ഇടമില്ലാതെ എല്ലാം ദീപ്തമാകുന്നു.


താത്കാലിക മരണത്തിൽ നിന്ന് ഇങ്ങനെ തിരിച്ചുവന്നവർ തങ്ങളുടെ അനുഭവം വിവരിക്കാൻ വാക്കുകളില്ലാതെ അസ്വസ്ഥരാകാറുണ്ട്. എങ്കിലും മിക്കവാറും എല്ലാവരുടെയും വിവരണങ്ങളിൽ പരാമർശിക്കപ്പെടുന്ന സവിശേഷതകളാണ് താത്കാലിക മരണാനന്തരമനുഭവപ്പെടുന്ന ഇരുളടഞ്ഞ തുരങ്കം അഥവാ ഗുഹ, ആദ്യത്തെ അസ്വസ്ഥതയ്ക്കു ശേഷമുണ്ടാകുന്ന വർണനാതീതമായ ശാന്തത, സ്വശരീരത്തിൽ നിന്നുള്ള പുറത്തുകടക്കൽ, അപ്പോൾ അനുഭവപ്പെടുന്ന ലഘുത്വം, മാർഗ്ഗതടസ്സമില്ലായ്ക , അടഞ്ഞ വാതിലിലൂടെ പുറത്തു പോകാനുള്ള കഴിവ്, സമായാതീതമായ അവസ്ഥ, മറ്റുള്ളവരുമായുള്ള കണ്ടുമുട്ടൽ, ജീവിതത്തെ വിലയിരുത്താൻ പ്രഭാപൂരത്തിൽ നിന്ന് ലഭിക്കുന്ന നിർദ്ദേശം, പെട്ടെന്ന് പ്രത്യക്ഷപ്പെടുന്ന അതിർവരമ്പ്, തുടങ്ങിയവയെല്ലാം.

രോഗമൂർച്ഛയിൽ മരണത്തെ മുഖാമുഖം കണ്ടശേഷം ജീവിതത്തിലേക്ക് തിരിച്ചുവന്ന അനേകം വ്യക്തികളുമായുള്ള അഭിമുഖത്തിന് ശേഷം ഡോ .എലിസബത് കയുബ്ലർ റോസ്സും ഡോ. മൂഡിയുടെ നിഗമനങ്ങളിൽ സമാനമായ നിഗമനങ്ങളിൽ ആണ് എത്തിച്ചേർന്നത്. മരണമാണ് എല്ലാറ്റിന്റെയും അന്ത്യമെന്ന് ഒരിക്കൽ വിശ്വസിച്ചിരുന്ന അവർ മരണാനന്തര ജീവിതത്തിന്റെ ശക്തയായ വക്താവായി തീർന്നു.


ഡോ മൂഡിയുടേയും ഡോ.കയുബ്ലർ റോസ്സിന്റെയും അഭിമുഖങ്ങളിൽ ലഭിച്ച വിവരണങ്ങളോട് വളരെയേറെ സമാനതയുള്ള വിവരണങ്ങൾ ആണ് ടിബറ്റിലെ "പരേതരുടെ ഗ്രന്ഥ" ത്തിൽ നാം വായിക്കുക. ചരിത്രാതീതകാലം മുതൽ ടിബറ്റിലെ ജ്ഞാനികൾ വായ്‌മൊഴിയായി കൈമാറിയതും ക്രി. വ . എട്ടാം നൂറ്റാണ്ടോടുകൂടി എഴുതി രഹസ്യമായി സൂക്ഷിക്കപ്പെട്ടിരുന്നതുമായ കാര്യങ്ങളാണ് പരേതരുടെ ഗ്രന്ഥത്തിലുള്ളത്. ഭൗമീകമരണത്തിനു ശേഷം ആത്മാവു കടന്നു പോകുന്ന വിവിധ ഗ്രന്ഥങ്ങളെക്കുറിച്ചുള്ള നീണ്ട വിവരണങ്ങൾ പരേതരുടെ ഗ്രന്ഥത്തിൽ വായിക്കാൻ കഴിയും. മരണാനന്തരമുള്ള ആദ്യരംഗങ്ങളുടെ വിവരണവും ഡോ. മൂഡിയുടെ അഭിമുഖത്തിൽ നിന്ന് ലഭിച്ച വിവരണങ്ങളുമായുള്ള സമാനത അത്ഭുതാവഹമാണ്. ആദ്യം അനുഭവപ്പെടുന്ന ശൂന്യത, കേൾക്കുന്ന അസഹ്യമായ ശബ്ദങ്ങൾ ഭൗതീകശരീരത്തിൽ നിന്നുള്ള ബഹിർഗമനം, ബന്ധുമിത്രാദികളുടെ വിലാപവും മൃതസംസ്കാരത്തിനുള്ള ഒരുക്കങ്ങളും ദർശിക്കുന്ന ആത്മാവ് മുതലായവയെല്ലാം ഡോ. മൂഡിയുടെ അഭിമുഖത്തിലും ലഭിച്ചത് തന്നെ. ഇവിടെയും ഭൗമീകശരീരത്തിൽ നിന്ന് വ്യത്യസ്തമായ തിളങ്ങുന്ന ഒരു സൂക്ഷ്മശരീരം നമുക്കുണ്ടെന്ന് ആത്മാവ് അറിയുന്നു. പാറകളിലും ഭിത്തികളിലും മലകളിലും കൂടി ഒരു തടസവും കൂടാതെ നിമിഷനേരം കൊണ്ട് കടന്നുപോകാനും ലക്ഷ്യ സ്ഥാനത്തെത്താനും സൂക്ഷ്മശരീരത്തിന് കഴിയുന്നു. തന്നെപോലെതന്നെ സൂക്ഷ്മശരീരികളായ മറ്റുള്ളവരെ ആത്മാവ് കണ്ടുമുട്ടുന്നു. സർവോപരി വ്യക്തവും ശുദ്ധവുമായ പ്രകാശത്തിന്റെ മുൻപിൽ ആത്മാവ് അനീതമാകുന്നു. പരേതന്റെ ജീവിതം മുഴുവൻ ഒരു കണ്ണാടിയിലെ പോലെ അയാളുടെയും മറ്റുള്ളവരുടെയും മുമ്പിൽ അനാവരണം ചെയ്യപ്പെടുന്നു. അവർണ്ണനീയമായ സമാധാനവും സംതൃപ്തിയും അയാൾ അനുഭവിക്കുന്നു. മറ്റ് റിപ്പോർട്ടുമായുള്ള സമാനതകൾ സുവിദിതമാണെല്ലോ.


1688 മുതൽ 1772 വരെ സ്റ്റോക് ഹോമിൽ ജീവിച്ചിരുന്ന പേരെടുത്ത ഒരു ശാസ്ത്രജ്ഞനാണ് എമ്മാനുവേൽ സ്വീഡൻ ബോർഗ്. അനാട്ടമിയിലും ഫിസിയോളജിയിലും സൈക്കോളജിയിലും പ്രബന്ധങ്ങൾ എഴുതി അംഗീകാരം നേടിയ ഒരു വ്യക്തിയാണ് അദ്ദേഹം. ആധ്യാത്മികമായ ഒരു പ്രതിസന്ധിയിലൂടെ കഥാ പുരുഷനു കടന്നു പോകേണ്ടിവന്നു. അതിനുശേഷമുള്ള അദ്ദേഹത്തിന്റെ എഴുത്തുകളിൽ മരണാനന്തരത്തെപ്പറ്റിയുള്ള ധാരാളം വിവരണങ്ങൾ കാണാൻ കഴിയും. സ്വീഡർ ബർഗ്ഗിന്റെ ജീവിതത്തിലുമുണ്ടായി ഒരു താല്കാലികമരണാനുഭവം. ഈ അനുഭവത്തെ വളരെ വിശദമായി അദ്ദേഹം വിവരിക്കുന്നുണ്ട്. ഈ വിവരണങ്ങളും ഡോ. മോഡിയുടെ അഭിമുഖത്തിലെ വിവരണങ്ങളും ടിബറ്റിലെ പരേതരുടെ ഗ്രന്ഥത്തിൽ വായിക്കുന്ന വിവരണങ്ങളും തമ്മിൽ വീണ്ടും അത്ഭുതാവഹമായ സാദൃശ്യവും സമാനതയുമാണുള്ളത്.


ഈ "മരണാനന്തരാനുഭവങ്ങൾ "മനസിലാക്കാനും വിലയിരുത്താനും അത്ര എളുപ്പമല്ല. ഒരു കൂട്ടർ ഫർമാകോളജി, ഫിസിയോളജി, ന്യൂറോളജി, സൈക്കോളജി തുടങ്ങിയ ശാസ്ത്രശാഖകളുടെ സഹായത്തോടെ വെറും സ്വാഭാവിക പ്രതിഭാസങ്ങളായി അവയെ വ്യാഖ്യാനിക്കാൻ ശ്രമിക്കുന്നു. എന്നാൽ ഈ വ്യാഖ്യാനത്തിനു സംശയരഹിതമായ തെളിവുകൾ നല്കാൻ അവർക്ക് കഴിഞ്ഞിട്ടില്ല. നിസാരമല്ലാത്ത എതിർവാദങ്ങളും ആക്ഷേപങ്ങളും അവരുടെ വാദങ്ങളെ ദുര്ബലമാക്കുന്നുണ്ട്. മറ്റു ചിലരാകട്ടെ മരണത്തിനപ്പുറത്തും ജീവിക്കുന്ന മനുഷ്യാത്മാവും ഈ ആത്മാവിനെ മരണത്തിൽ നിന്ന് നിത്യജീവനിലേക്ക് സ്വീകരിക്കാൻ കാത്തുനിൽക്കുന്ന അതിന്റെ സൃഷ്ടാവായ ദൈവവുമായി ബന്ധപ്പെടുത്തിയാണ് ഈ പ്രതിഭാസങ്ങളെ വ്യാഖ്യാനിക്കുക. അവർക്കും ഈ വ്യാഖ്യാനത്തിന് അസന്ദിഗ്‌ധമായ തെളിവുകളൊന്നുമില്ല. വിശ്വാസത്തിന്റെ ഒരു നീരുമാണത് ശാസ്ത്രീയ വ്യാഖ്യാനങ്ങൾ നൽകുന്നവരും ആത്യന്തികമായി "വിശ്വസിക്കുക " മാത്രമാണ് ചെയ്യുന്നത്. അവർക്കും തങ്ങളുടെ ആ വിശ്വാസത്തിനും തെളിവുകളൊന്നുമില്ലലോ. ദൈവത്തിലും മരണാനന്തര ജീവിതത്തിലും വിശ്വസിക്കുന്നവർ ഈ പ്രതിഭാസങ്ങളെ തങ്ങളുടെ വിശ്വാസത്തിനുള്ള അടയാളങ്ങളും സ്ഥിരീകരണങ്ങളുമായി കാണുന്നതിൽ അപാകതയുണ്ടെന്ന് തോന്നുന്നില്ല .

Jul 4, 2007

0

2

Recent Posts

bottom of page