

ഉരുണ്ട ഭൂമിയില്‍
പരന്നു കിടക്കുകയാണ്
സംശയങ്ങള്‍,
ഉത്തരംമുട്ടുകളുടെ
ഇടവഴിയില്‍
ഇഴഞ്ഞുനടക്കുന്ന
ചോദ്യസര്‍പ്പങ്ങള്‍,
അന്ധന്‍റെ കണ്ണില്‍
അരങ്ങേറുന്ന
കെട്ടുകാഴ്ചകള്‍,
ബധിരന്‍റെ കാതില്‍
കൊഴുക്കുന്ന
രാഗവിസ്താരങ്ങള്‍,
വിശക്കുന്നവന്‍റെ
മുമ്പിലെ
നക്ഷത്ര-
പ്പാചകഷോകള്‍,
ആണ്ടാചാരമായി
നീട്ടുന്ന
വാഗ്ദാന ഭിക്ഷകള്‍,
വോട്ടു ക്യൂവിന്
മുമ്പില്‍
അവതരിക്കുന്ന
ഇസ്തിരിച്ചിരികള്‍,
തെറ്റിപ്പോയ
വഴിക്കണക്കായി
നിര്‍ദ്ധാരണം
കാത്തുകിടക്കുന്ന
നിസ്സഹായതയുടെ
കടുംകെട്ടുകള്‍
തൂവലാവാന്‍ കൊതിച്ചവന്‍- ടോണി
തൂവലാവാന്‍ കൊതിച്ച
ഒരുവനുണ്ടായിരുന്നു
ലോകത്തിന്‍റെ കനങ്ങളൊക്കെ
കൊഴിക്കാ ന് കൊതിച്ചവന്‍
പഴങ്കഥയിലെ ശിബിയെന്നപോല്‍
അവന്‍ മാംസമറുത്തുമാറ്റിക്കൊണ്ടേയിരുന്നു.
പ്രോമിത്യൂസിന്‍റെ കണ്ണുപോലെ
അതു വളര്‍ന്നുവന്നു.
അവന്‍ എന്നും പീഡയനുഭവിച്ചു
ആ പീഡ അവന് ആനന്ദമായിരുന്നു.
അവന്‍റെ വഴി പീഡിതന്‍റേതായിരുന്നു
കുരിശിന്‍റെ വഴി
ഗൊല്‍ഗാഥയുടെ ഗാഥ
ഒരുനാള്‍
മാംസഅടരുകള്‍
അഴിഞ്ഞുവീണു
അവന്‍ കുഞ്ഞുതൂവലായ്
ലോകത്തിന്‍റെ
കനങ്ങളഴിഞ്ഞവന്‍
നിശൂന്യന്‍
നിസ്തുലന്‍
വിശുദ്ധന്‍
വായ്പ- റെജി മലയാലപ്പുഴ
അരിയും പയറും
പഞ്ചസാരയും
പടിഞ്ഞാറ്റേതില്‍നിന്നും
'വായ്പ' വ ാങ്ങുവാന്
അമ്മ പറയുമായിരുന്നു.
അങ്ങനെയാണ്
ആദ്യമായ് 'വായ്പ'
എന്ന പദം പഠിച്ചത്.
പക്ഷേ,
എനിക്കുവേണ്ടി
വിദ്യാഭ്യാസം 'വായ്പ' വാങ്ങിയപ്പോഴാണ്
അച്ഛന് കയറെടുക്കേണ്ടി വന്നത്.
ക്ലാസ് മുറിക്കുള്ളിലാകുമ്പോഴും
'ജീവന്‍' എഴുതിത്തള്ളുന്ന
വായ്പാ വിദ്യാഭ്യാസത്തെക്കുറിച്ചായ് ചിന്ത
Related Posts

Add a Title
Add a Title
Add a Title
Add a Title
Change the text and make it your own. Click here to begin editing.

Add a Title
Add a Title
Add a Title
Add a Title
Change the text and make it your own. Click here to begin editing.

Add a Title
Add a Title
Add a Title
Add a Title
Change the text and make it your own. Click here to begin editing.






















