

കഥ
കഥയെഴുതുന്നതിനായി
അയാള്‍ പുഴയരികിലെ പാറപ്പുറത്തുകയറി
അവിടെനിന്നും കാലുവഴുതി
പുഴയില്‍ വീണുമരിച്ച അയാളെക്കുറിച്ച്
പിന്നീട് പറയപ്പെടാത്തതായ്
കഥയൊന്നും ഇല്ലായിരുന്നുവത്രേ.
കോലുമിഠായി
ബാലനായിരുന്നപ്പോഴാണത്രേ
അരുവിയില്‍ പ്രതിബിംബം കാണവേ
തന്‍റെ കൈയില്‍ നിന്നും ആ പഞ്ചാരകോലുമിഠായി
അയാള്‍ക്കു നഷ്ടമായത്.
ഇന്ന് വൃദ്ധനായി വടിയുംകുത്തി
ആ വഴിയിലൂടെ കടന്നു പോകുമ്പോഴും
അരുവിക്കരയിലെത്തുമ്പോള്‍
അയാള്‍ പോലും അറിയാതെ
തിമിരം ബാധിച്ച രണ്ടുകണ്ണുകള്‍
അരുവിയിലെ മണല്‍പ്പരപ്പില്‍
ആ ചുവന്നമിഠായിയുടെ വര്‍ണ്ണങ്ങള്‍ തിരയാറുണ്ട്.
ചതി
വാക്കുമാറ്റിപ്പറഞ്ഞ ദൈവത്തെ
ശപിച്ചുകൊണ്ടയാള്‍ നടന്നകന്നു.
കാരണം,
ശരിയുത്തരം പറഞ്ഞിട്ടും
ദൈവം അയാളെ പുറത്താക്കിയത്രേ.
"നിന്‍റെ സഹോദരന്‍ എവിടെ?"
എന്ന ചോദ്യത്തിനയാള്‍ ശരിയുത്തരം പറഞ്ഞു.
പക്ഷേ, അപ്പോള്‍ ദൈവം പറഞ്ഞു:
"നീ എവിടെ? എന്നതായിരുന്നുവത്രേ ചോദ്യം.
Related Posts

നസ്രേത്തില്‍ ജോസ് വര്‍ഗ്ഗീസ്
Nov 5, 2025
1 min read
അവസാന മൈല്‍ക്കുറ്റി
നിന്‍റെ വെളിച്ചത്തില്‍, ഞാന്‍ എന്‍റെ വഴി കണ്ടെത്തുന്നു, ഏറ്റവും ഇരുണ്ട രാത്രിയിലും മേഘാവൃതമായ പകലിലും. നിന്‍റെ ശബ്ദം, നക്ഷത്രങ്ങള്‍ പാടുന്ന ...

ജയപ്രകാശ് എറവ്
Mar 7, 2026
1 min read
വീണ്ടെടുപ്പ്
സ്മൃതിപഥങ്ങളില്‍ വേരുറച്ച ഓര്‍മതന്‍ പച്ചത്തുരുത്തുകള്‍ പാഴ് തീര്‍ത്ത് പുനര്‍ജനി നേടുന്നു. ഓര്‍മകള്‍ക്കെന്നും യൗവ്വനമാണെന്നറിയുന്ന വേളയില്‍ ആ...

എ. കെ. അനില്‍കുമാര്‍
Jul 4, 2025
1 min read
അടയാളപ്പെടുത്തലുകള്‍
ഈ ലോകത്ത് നമ്മളിപ്പോഴും ജീവിച്ചിരിക്കുന്നു എന്നതിന്‍റെ അടയാളപ്പെടുത്തലുകളാണ് ഓരോ സ്വപ്നങ്ങളും. സ്വപ്നം നിഷേധിക്കപ്പെട്ട വഴിത്താരകളിലെ ...
























