top of page
അടഞ്ഞ ജനാലയുടെ അഴികളില്‍ ചുണ്ടു ചേര്‍ത്ത്
അവള്‍ വിതുമ്പിക്കരഞ്ഞു...
വേദനയുടെ ഗന്ധം നിറഞ്ഞ മുറിയില്‍,
അവള്‍ ജീവശ്വാസത്തിനായി പിടഞ്ഞു...
ജ്യേഷ്ഠനും, അനുജനും, അച്ഛനും, മുത്തച്ഛനും...
പുരുഷന്മാര്‍ മാത്രമെന്നവളറിഞ്ഞു...
കാമം ഇടവിട്ടു പെയ്തുതോര്‍ന്നുകൊണ്ടിരുന്നു...
മരവിച്ചൊരു പെണ്‍ ദേഹമായവള്‍ രൂപാന്തരപ്പെട്ടു...
കൊഴിയുന്ന ജീവന്‍റെ നേര്‍ത്ത
തുടിപ്പും ഊറ്റിയെടുക്കാന്‍ ഊഴക്കാരെത്തി....
അനന്തരം...
ഒരു കഴുകനും, രണ്ടു നായ്ക്കളും,
നാലഞ്ചു കാക്കളും ചേര്‍ന്ന്
അവളെ സ്വര്‍ഗ്ഗത്തിലെത്തിച്ചു...