

അതിനുശേഷം എളിമയുടെ പൂര്‍ണതയില്‍ ആ വിശുദ്ധ സ്നേഹിതന്‍ കുഷ്ഠരോഗികളിലേക്ക് ഇറങ്ങിച്ചെന്നു. അവരോടൊപ്പം ജീവിച്ചു; ദൈവത്തിനുവേണ്ടി അവരെ സേവിച്ചു. ഒസ്യത്തില്‍ അവന്‍ പറയുംപോലെ -പാപത്തിലായിരുന്നപ്പോള്‍ കുഷ്ഠരോഗികളെ കാണുന്നതുപോലും എനിക്കു വെറുപ്പായിരുന്നു. എന്നാല്‍ ദൈവം എന്നെ അവരിലേക്ക് നയിച്ചു. ഞാന്‍ അവരില്‍ നിന്ന് കാരുണ്യം അഭ്യസിച്ചു. ഒരു കാലത്ത് ഫ്രാന്‍സിസിന് കുഷ്ഠരോഗികളെ കാണുകയെന്നത് അത്ര അരോചകമായിരുന്നു. പൊങ്ങച്ചത്തത്തിന്‍റെ ആ നാളുകളില്‍ അവരുടെ കുടിലുകളുടെ ഏഴയലത്തേക്കുപോലും അവന്‍ എത്തിനോക്കിയിരുന്നില്ല. അവരെ കാണുമ്പോള്‍ അവന്‍ മൂക്കു പൊത്തിപ്പിടിച്ചു. ഇന്നോ.... ഒരു ദിവസം അവന് ഒര ു കുഷ്ഠരോഗിയെ കണ്ടുമുട്ടി. മനസ്സിനെ ബലപ്പെടുത്തി, അവന്‍ ആ കുഷ്ഠരോഗിയെ ചുംബിച്ചു." (1 സെലാനോ 17)
ഒരൊറ്റ പിതാവിന്‍റെ മക്കളായ നാം ഉടപ്പിറന്നവരാണ് എന്ന തിരിച്ചറിവാണ് മാനസാന്തരം. അരാജഗായകനായി, തോന്ന്യാസികളായ യുവാക്കളുടെ നേതാവായി, യൗവ്വനം ആഘോഷിച്ച അസ്സീസിയിലെ ഫ്രാന്‍സിസ് ഒരു അസുഖകാലത്ത് ഒരു പ്രതിസന്ധിയെ അഭിമൂഖീകരിച്ചു. അവന്‍ ആത്മാവില്‍ അസംതൃപ്തനായി. അവന്‍ അവനെപ്പറ്റി ചിന്തിക്കാന്‍ തുടങ്ങി. അതിനുശേഷം അവന്‍ "ദരിദ്രരോട് പ്രത്യേക അടുപ്പവും അനുകമ്പയും സഹാനുഭൂതിയും" കാണിച്ചു തുടങ്ങി.
പ്രതിസന്ധികള്‍ മൂര്‍ച്ഛിക്കുന്തോറും (ഒരു പ്രഭുവാകുന്നതിനുള്ള ശ്രമങ്ങള്‍ക്കുള്ള തിരിച്ചടി ഉള്‍പ്പടെ) "ഇല്ല ാത്തവരോടുള്ള കാരുണ്യം" അവന്‍റെയുള്ളില്‍ വര്‍ദ്ധിച്ചു വന്നതായി ജീവചരിത്രകാരന്മാര്‍ പറയുന്നു. പിതാവിന്‍റെ അസാന്നിധ്യത്തില്‍ കടയിലെ മേശമേല്‍ അവന്‍ ദരിദ്രര്‍ക്കായി അപ്പം വാങ്ങി നിറച്ചു. ഒരവസരത്തില്‍ ഫോളിഗ്നോയിലെ ചന്തയിലെ കച്ചവടത്തില്‍ നിന്നു കിട്ടിയ പണമത്രയും സാന്‍ദാമിയാനോ പള്ളിയിലെ ദരിദ്രപുരോഹിതന് ദാനം ചെയ്തു.
ഫ്രാന്‍സിസിന്‍റെ വ്യക്തിജീവിതത്തിലെ സന്ദിഗ്ദ്ധത മൂര്‍ച്ഛിച്ചു. കച്ചവടത്തില്‍ താല്‍പര്യം കുറഞ്ഞു. ഒടുവില്‍ മെത്രാനു മുന്നില്‍ പിതാവുമായുള്ള ബന്ധം വിച്ഛേദിച്ചു. തുണി വിറ്റ് കിട്ടിയ പണം പിതാവ് മടക്കി ആവശ്യപ്പെട്ടു. ഉടുതുണി അഴിച്ചുനല്കി ഫ്രാന്‍സിസ് പൂര്‍ണനഗ്നനായി. മെത്രാനില്‍ നിന്ന് ഭിക്ഷ യാചിച്ച് ദാരിദ്ര്യജീവിതം തുടങ്ങി. അന്നു മുതല്‍ ഫ്രാന്‍സിസ് "
