

നിന്‍റെ വെളിച്ചത്തില്‍,
ഞാന്‍ എന്‍റെ വഴി കണ്ടെത്തുന്നു,
ഏറ്റവും ഇരുണ്ട രാത്രിയിലും
മേഘാവൃതമായ പകലിലും.
നിന്‍റെ ശബ്ദം,
നക്ഷത്രങ്ങള്‍ പാടുന്ന ഒരു ഗാനം,
നിന്‍റെ സ്പര്‍ശനം,
അനന്തമായ വസന്തത്തിന്‍റെ പൂവ്.
കറങ്ങുന്ന കാലത്തിനോ
മറവിരോഗംപിടിക്കാത്ത വേലിയേറ്റത്തിനോ
ജ്വാലയെ മങ്ങിക്കാന്‍ കഴിയില്ല,
ഞാന്‍ നിന്‍റെ പേരുപറയുമ്പോള്‍
അത് മൃദുവായികത്തുന്നു.
ഒരു നോട്ടം, ഒരു ശ്വാസം;
ഞാന്‍ തകര്‍ന്നു
എന്‍റെ ഹൃദയം നിന്‍റേതാണ്,
നിന്‍റെ മാത്രം.
ചന്ദ്രനു കീഴില്‍,
കൈകള്‍ പിണഞ്ഞുകിടന്ന്,
നമ്മള്‍ ലോകത്തെയും ഘടികാരങ്ങളെയും
പിന്നില്‍ ഉപേക്ഷിക്കുന്നു.
കാരണം ഇതുപോലുള്ള പ്രണയത്തിനു
ഒരു നിയന്ത്രണവുമില്ല
അത് വന്യമാണ്,
അത് ഉത്സാഹമാണു,
അത് മധുരമാണ്,
അത് ദുര്‍ബലമാണ്.
അതിനാല്‍ ഞാന്‍ നിന്നെ പ്രണയിക്കട്ടെ,
നിസ്വാര്‍ത്ഥമാണതിന്നാത്മാവ്!
അതിലെ ആമ്പര്‍ മരങ്ങളുടെ ഇലകള്‍ക്ക്
ഉലയിലൂതിപഴുപ്പിച്ച സ്വര്‍ണ്ണത്തിന്‍റെ തിളക്കം
ഓക്കുമരങ്ങളുടെ നക്ഷത്രക്കാലുകളുള്ള ഇലകള്‍
നീ പാടുന്ന കവിതയുടെ കുളിരിനായി
അമ്പിളിയോടു കടംകഥ പറയുന്നു
ഒരു സ്വപ്നം കാണുന്ന
കുട്ടിയെപ്പോലെ
ആഴ ത്തിലുള്ള അത്ഭുതത്തോടെ.
മന്വന്തരങ്ങള്‍ ഞാന്‍ ജീവിച്ചാല്‍
പൂക്കുന്നമരങ്ങളും
കൊഴിയുന്ന ഇലകളും കടന്ന്
ഒരു കാട്ടുപാത നിന്നോളം നടന്നെത്തും
ഞാനതിന്‍റെ
അവസാന മൈല്‍ക്കുറ്റിയായിരിക്കും!





















