Delicia Devassy
Oct 21
ബഹുമുഖ ബുദ്ധിസാമര്‍ത്ഥ്യങ്ങള്‍
"നിങ്ങള്‍ കേരളത്തില്‍ നിന്നല്ലേ? പഠനവൈകല്യമുള്ള എന്‍റെ മോന് ആയൂര്‍വേദമരുന്നു കൊണ്ടുവരാന്‍ പറ്റുമോ? ഇവനെ കൗണ്‍സലിംഗ് ചെയ്തു നേരെയാക്കാന്‍ പറ്റുമോ?" മുഖവുരകളൊന്നുമില്ലാതെ പ്രശ്നത്തിലേക്കു കടന്ന ആളിനെയും അദ്ദേഹത്തിന്‍റെ പിന്നില്‍ നില്ക്കുന്നവരെയും നോക്കുന്നതു കണ്ടിട്ടാവാം അദ്ദേഹം പരിചയപ്പെടുത്തി. 'ഞാന്‍ അടുത്ത ഗ്രാമത്തില്‍ നിന്നാണ്. ഇതെന്‍റെ ഭാര്യയും രണ്ടു മക്കളുമാണ്. മൂത്തവന്‍ ഒന്നും മിണ്ടില്ല. ഒരു ചുറുചുറുക്കില്ല. കുടത്തിലടച്ചതുപോലെ ഒന്നുകില്‍ അകത്തിരിക്കും അല്ലെങ്കില്‍ പറമ്പിലെ ചെടികളുടെയോ മരങ്ങളുടെയോ ഇടയ്ക്ക് കറങ്ങി നടക്കും. എന്‍റെ ഇളയ മകന്‍ അങ്ങനെയല്ല. അവന്‍ എല്ലാവരോടും സംസാരിക്കും. ഇവനെക്കാള്‍ മൂന്നുവയസ്സ് കുറവാണ്. പക്ഷെ എല്ലാക്കാര്യങ്ങളിലും മൂത്തവനേക്കാള്‍ മിടുക്കന്‍". രണ്ടുമക്കളെപ്പറ്റിയും താരതമ്യങ്ങളുടെ ഒരു നീണ്ട പട്ടിക നിരത്തി, ഉല്‍ക്കണ്ഠയുടെ ഒരു കൂമ്പാരമായി അടുത്തു നില്ക്കുന്ന ഭാര്യയെ നോക്കി അയാള്‍ പറഞ്ഞു: എനിക്കും ഭാര്യയ്ക്കും അധികം പഠിപ്പില്ല മാഡം. പക്ഷെ കുഞ്ഞുങ്ങളെ നന്നായി പഠിപ്പിക്കണമെന്നുണ്ട് ഞങ്ങള്‍ക്ക്. പക്ഷെ ഇവനിങ്ങനെ, ഞാന്‍ കുഞ്ഞുങ്ങളെ നോക്കി. പത്തും ഏഴും വയസ്സുള്ള കുട്ടികള്‍. അച്ഛന്‍റെ വ്യസനത്തിന് താനാണല്ലോ കാരണം എന്ന കുറ്റബോധവും, 'ഞാനത്ര പോര' എന്ന മതിപ്പുകേടും ഞാനാ പത്തുവയസ്സുകാരന്‍റെ മുഖത്തു കണ്ടു. ഇളയമകന്‍ അമ്മയുടെ വിരല്‍ത്തുമ്പില്‍ തൂങ്ങി ചാടിച്ചാടി നില്‍ക്കുന്നു. കുറച്ചുനേരം സംസാരിച്ചു കഴിഞ്ഞപ്പോള്‍ എനിക്കൊരു കാര്യം മനസ്സിലായി. മൂത്തയാള്‍ Intra-personal Intelligence ഉം Natural Intelligence ഉംLogical Intelligence ഉം ഉള്ള കുട്ടിയാണ്. ഇളയവന്‍ Interpersonal, Kinesthetic and linguistic combination ഉം.
പ്രപഞ്ചത്തിലെ പല ദേശങ്ങളും IQ വില്‍ നിന്ന് EQ വിലേക്കു മാറിയിട്ടും നമ്മുടെ നാട് ഇപ്പോഴും തുടങ്ങിയിടത്ത് തന്നെ നില്‍ക്കുന്നു. ഉടനടി ഉത്തരം പറയുന്നതും, എല്ലാവരോടും മടിച്ചു നില്ക്കാതെ ഇടപഴകുന്നതും, ഓടിച്ചാടി നടക്കുന്നതും ഒക്കെയാണ് നമുക്കിപ്പോഴും ബുദ്ധിസാമര്‍ത്ഥ്യത്തിന്‍റെ അളവുകോലായി തോന്നുന്നത്.
ഗുരുകുല വിദ്യാഭ്യാസകാലത്ത് കുട്ടികളെ അടുത്തറിഞ്ഞിരുന്ന ഗുരുക്കന്മാര്‍ കുട്ടികളുടെ ബഹുവിധ ബുദ്ധിസാമര്‍ത്ഥ്യങ്ങളെ മനസ്സിലാക്കിയിരുന്നു. അതിനനുസരിച്ച് കുട്ടികള്‍ക്ക് യുദ്ധമുറകളിലും സംഗീതത്തിലും എഴുത്തിലും വാചകക്കസര്‍ത്തിലും തര്‍ക്കത്തിലും കൃഷിയിലും പ്രത്യേക കോച്ചിംഗ് കൊടുത്തിരുന്നു. ബ്രിട്ടീഷുകാരുടെ ഭരണകാലത്ത് ഒരേ ഫ്രെയിംവര്‍ക്കില്‍ (ചട്ടക്കൂടില്‍) ചിന്തിക്കുന്ന ഒരുപാടുപേരെ വാര്‍ത്തെടുക്കുന്ന ഫാക്ടറികളായി വിദ്യാലയങ്ങള്‍ (മെക്കാളെ പ്രഭുവിന്‍റെ സംഭാവന). ഇതോടെ ബഹുവിധ ബുദ്ധിസാമര്‍ത്ഥ്യങ്ങളെ അറിഞ്ഞ് വിദ്യ അഭ്യസിപ്പിക്കുന്ന രീതി മാറി.
എന്താണ് ബഹുവിധ ബുദ്ധിസാമര്‍ത്ഥ്യങ്ങള്‍? ഇതെങ്ങനെ അളക്കാം? പ്രൊഫസര്‍ ഹൊവാര്‍ഡ് ഗാര്‍ഡനര്‍ (Harvard University) 1983-ല്‍ പബ്ലീഷ് ചെയ്ത "Frames of mind, The theory of multiple intelligence' പ്രകാരം ഒരു വ്യക്തിയില്‍ എട്ട് വ്യത്യസ്ത ബുദ്ധിസാമര്‍ത്ഥ്യങ്ങളുണ്ട്. ഇതില്‍ ചിലത് ഉയര്‍ന്ന നിലയിലും ചിലത് താണ നിലയിലും. പലരിലും ഈ ബുദ്ധി സാമര്‍ത്ഥ്യങ്ങള്‍ ഏറിയും കുറഞ്ഞും കാണപ്പെടുന്നു. (ഉദാഹരണത്തിന് ആദ്യം പറഞ്ഞ കുട്ടിയിലുള്ള ബുദ്ധിസാമര്‍ത്ഥ്യങ്ങളുടെ ഏറ്റക്കുറച്ചിലുകള്‍ നോക്കുക).
വിദ്യാഭ്യാസത്തിന്‍റെ മാനദണ്ഡങ്ങളെയും ലക്ഷ്യങ്ങളെയുംപറ്റി മാറി ചിന്തിച്ചുകൊണ്ടിരിക്കുന്ന ഈ കാലത്ത് ബഹുമുഖ ബുദ്ധിസാമര്‍ത്ഥ്യങ്ങളെപ്പറ്റിയുള്ള അറിവും പ്രവൃത്തിയും പ്രത്യേകം ശ്രദ്ധ അര്‍ഹിക്കുന്നു.
പല ആളുകളില്‍ പല രീതികളില്‍ ഏറിയും കുറഞ്ഞും കാണപ്പെടുന്നതുകൊണ്ട് ബുദ്ധിസാമര്‍ത്ഥ്യങ്ങള്‍ക്കനുസരിച്ച് പഠന രീതികളും മാറ്റേണ്ടതാണ്. Bodily Intelligence കൂടുതലുള്ള ഒരു കുട്ടിയെ കൈകെട്ടി അനങ്ങാതെ നില്‍ക്കാന്‍ പറഞ്ഞാല്‍ അവന്‍റെ/അവളുടെ ചിന്താധാര തന്നെ മുറിഞ്ഞു പോകും. Logical Intelligence കാരന്‍റെ ചോദ്യങ്ങള്‍ അഹങ്കാരമോ തര്‍ക്കുത്തരമോ ആയി ചിത്രീകരിച്ചാല്‍ അതും കുട്ടിയുടെ പഠനത്തെ ബാധിക്കും.. Natural Intelligence കാരന് ഒരു മരത്തണലില്‍ ഇളംകാറ്റേറ്റും പച്ചപ്പും ഹരിതാഭയുമൊക്കെ കണ്ടും പഠിച്ചാലാണ് തലയില്‍ കയറുക. മടിയിലിരിക്കുന്ന ഓമനമൃഗം അവന് diversion അല്ല; മറിച്ച് പഠിയ്ക്കാനുള്ള ഒരു ഉല്‍പ്രേരകം ആണ്.Musical Intelligence കാരന് പിന്നണിയില്‍ ഒരു പാട്ടുകേട്ടുകൊണ്ടു പഠിച്ചാല്‍ പദ്യം/ഗദ്യം കൂടുതല്‍ മനസ്സിലാകും.
ഈയിടെ രണ്ടാണ്‍കുട്ടികളുടെ രക്ഷാകര്‍ത്താക്കള്‍ കാണാന്‍ വന്നു. അതില്‍ ഒന്നാമത്തെ കുട്ടി Musical Intelligence High,, കൂട്ടത്തില്‍ Inter Personal Intelligence ഉം. മറ്റെയാള്‍ക്ക് Intra Personal Intelligence High. . ആദ്യത്തെയാള്‍ക്ക് പഠിക്കുമ്പോള്‍ ഒരു കൂട്ടുവേണം. ഉറക്കെ വായിച്ച് കേട്ടാണ് അദ്ദേഹത്തിന്‍റെ പഠിത്തം. Intraക്കാരനാണെങ്കില്‍ ഒറ്റയ്ക്കിരിക്കണം. മനസ്സില്‍ വായിക്കണം. ഇവര്‍ തമ്മിലുള്ള ബഹളം മൂത്തപ്പോഴാണ് എന്നെ കാണാനെത്തിയത്. ആദ്യത്തെ ആളുടെ പഠനംCombined study യ്ക്ക് കുറച്ചു സ്നേഹിതരെ തരപ്പെടുത്തി, അതിലൊരു കുട്ടിയുടെ വീട്ടിലേക്ക് ഷിഫ്റ്റ് ചെയ്തപ്പോള്‍ രണ്ടുപേരുടെയും പഠിത്തം കേമം. വായിച്ചും ചര്‍ച്ച ചെയ്തും Combined study ക്കാര്‍ പഠിത്തത്തില്‍ മുന്നേറി.
രക്ഷാകര്‍ത്താക്കളും അധ്യാപകരും ബഹുമുഖ ബുദ്ധിസാമര്‍ത്ഥ്യങ്ങളെപ്പറ്റി നന്നായി മനസ്സിലാക്കിയാല്‍ അധികം കഷ്ടപ്പാടൊന്നുമില്ലാതെ കുട്ടികളുടെ പഠനനിലവാരമുയര്‍ത്താം. ഓരോ കുട്ടിയുടെയും Intelligence type അനുസരിച്ച് അവരുടെ പഠനരീതികളില്‍ മാറ്റം വരുത്തണം.
പ്രാചീനകാലങ്ങളില്‍ ബഹുമുഖ ബുദ്ധിസാമര്‍ത്ഥ്യം ജീസസ് തന്‍റെ ശിഷ്യന്മാരെ വെറുതെ അങ്ങു തിരഞ്ഞെടുത്തതല്ല. അദ്ദേഹത്തിന്‍റെ സംഭാഷണം ശ്രദ്ധിക്കുക: പത്രോസ്, ആന്‍ഡ്രൂ, ജോണ്‍, ജയിംസ് എന്നിവരെ ഗലീലിയുടെ തീരത്തുവച്ചു കണ്ടപ്പോള്‍ അദ്ദേഹം അവരിലുള്ള മൂന്നു ബുദ്ധിസാമര്‍ത്ഥ്യങ്ങള്‍ തിരിച്ചറിഞ്ഞിരിയ്ക്കണം. Interpersonal, linguistic and kinesthetic; ഒരു Evangelist നു വേണ്ട പ്രത്യേക സാമര്‍ത്ഥ്യങ്ങള്‍. അതുകൊണ്ടാണ് അദ്ദേഹം പറഞ്ഞത് "എന്നെ അനുഗമിക്കൂ. മത്സ്യം പിടിക്കുന്ന നിങ്ങളെ ഞാന്‍ മനുഷ്യരെ പിടിയ്ക്കുന്നവരാക്കാം". നല്ല പ്രാസംഗികരും ജനസമ്മതരും സഞ്ചാരികളും ആയതുകൊണ്ട് പലദേശങ്ങളിലേക്കും അവര്‍ക്ക് സ്നേഹത്തിന്‍റെ ദൂതുമായി പോകാന്‍ കഴിഞ്ഞു. പ്രാചീന ഭാരതത്തിലും വിദ്യാഭ്യാസരംഗത്ത് ബഹുമുഖ ബുദ്ധിസാമര്‍ത്ഥ്യങ്ങളെ തിരിച്ചറിയുകയും ഉപയോഗിക്കുകയും ചെയ്തിരുന്നു. അതുകൊണ്ടല്ലേ അന്നത്തെ കാലത്ത് ഒരേ ഗുരുവിന്‍റെ കീഴില്‍ അഭ്യസിച്ചിട്ടും പാട്ടുകാരും എഴുത്തുകാരും ആയുധാഭ്യാസികളും വേദാദ്ധ്യാപകരും കൃഷിക്കാരും വൈദികരും ആയി ശിഷ്യന്മാര്‍ ഉടലെടുത്തത്. ഈ ആശയം തന്നെയാണ് രണ്ടാം ലോകമഹായുദ്ധകാലത്ത് ഫ്രാന്‍സിലെ ഭരണാധികാരി ചാള്‍സ് ഡെ ഗുല്ലേ (Charles de Gaulle) ഉപയോഗിച്ചത്. ഓരോ ജോലിയ്ക്കും അതിന് അനുയോജ്യമായ ബുദ്ധിസാമര്‍ത്ഥ്യമുള്ളവരെ കണ്ടെത്തുകയും ഏര്‍പ്പെടുത്തുകയും ചെയ്തു. പിന്നീടത് വിദ്യാഭ്യാസ രംഗത്ത് പ്രാവര്‍ത്തികമാക്കി. പഠനശൈലികള്‍ വിദ്യാര്‍ത്ഥിയുടെ ബുദ്ധിസാമര്‍ത്ഥ്യത്തിനനുസരിച്ച് ഉപയോഗിച്ചപ്പോള്‍ പഠന നിലവാരത്തില്‍ മെച്ചപ്പെട്ട മാറ്റങ്ങള്‍ ഉണ്ടായി. കുഞ്ഞുങ്ങളുടെ ആദ്യ ഗുരുക്കള്‍ അവുടെ രക്ഷിതാക്കള്‍ ആണ്. ഓരോ കുഞ്ഞിന്‍റെയും ബുദ്ധിസാമര്‍ത്ഥ്യമറിഞ്ഞ് പ്രവര്‍ത്തിച്ച രക്ഷിതാക്കളാണ് പാഠശാലകളില്‍ നിന്ന് പുറത്താക്കപ്പെട്ട പല മഹാന്മാരുടെയും ജീവിത വിജയങ്ങള്‍ക്കും നേട്ടങ്ങള്‍ക്കും കാരണം. തോമസ് ആല്‍വാ എഡിസണും ഐന്‍സ്റ്റീനും, ടോട്ടോച്ചാനുമെല്ലാം അവരില്‍ ചിലര്‍ മാത്രം. |
MI (Multiple Intelligence)training കഴിഞ്ഞ ഒരു അധ്യാപിക അവരുടെ അനുഭവങ്ങള്‍ വിവരിക്കുകയുണ്ടായി. കുട്ടികളെ നന്നായി നിരീക്ഷിക്കുകയും സംഭാഷണം നടത്തുകയും ചെയ്തശേഷം അവരുടെ ബുദ്ധിസാമര്‍ത്ഥ്യങ്ങള്‍ക്കനുസരിച്ച് കുട്ടികളെ തരം തിരിച്ചു. അക്കങ്ങള്‍ പഠിപ്പിക്കുമ്പോള്‍ സ്കൂള്‍ ഗാര്‍ഡനില്‍ ഓടി നടന്ന് മരങ്ങള്‍ തൊട്ട് നമ്പര്‍ പറയാനും ഇലകള്‍ എണ്ണാനും, കളര്‍ പെന്‍സില്‍ കൊണ്ട് ചിത്രങ്ങള്‍ വരയ്ക്കാനും പരസ്പരം കൈവിരലുകള്‍ എണ്ണാനോ കല്ലുകള്‍ കൈമാറാനോ അവസരങ്ങള്‍ കൊടുത്തപ്പോള്‍ ഒരിക്കലും മറക്കാത്ത രീതിയില്‍ കുട്ടികള്‍ എണ്ണങ്ങള്‍ പഠിച്ചു.ഭാഷാ അധ്യാപകന്‍ ഒരു നവീന മാതൃക കാണിച്ചു. അദ്ദേഹവും കുട്ടികളും വീടുവീടാന്തരം കയറിയിറങ്ങി പുസ്തകഭിക്ഷ ചോദിച്ചു. കുട്ടികള്‍ക്കും അധ്യാപകര്‍ക്കും ഉപയോഗയോഗ്യമായ പുസ്തകങ്ങള്‍ ശേഖരിച്ച് കാറ്റഗറീസ് ചെയ്ത് പാഠ്യഭാഗവുമായി ബന്ധിപ്പിച്ചു. ഗ്ലോബും അറ്റ്ലസും മാപ്പും ഉപയോഗിച്ച് സ്ഥലങ്ങളും, അക്ഷാംശവും രേഖാംശവും വന്‍കടലുകളും ഭൂഖണ്ഡങ്ങളും അറിയാന്‍ കുട്ടികള്‍ക്ക് അവസരം കൊടുത്തു.
ന്യൂസ് പേപ്പറില്‍ വരുന്ന വിവിധ അറിവുകളുള്ള ആര്‍ട്ടിക്കിള്‍സും ചിത്രങ്ങളും വെട്ടിയെടുത്ത് ആല്‍ബങ്ങളുണ്ടാക്കാനും സാമാന്യജ്ഞാനം വര്‍ദ്ധിപ്പിക്കാനും മാതൃക നല്‍കി.
ഇനി അടുത്ത ചോദ്യം ചില ബുദ്ധിസാമര്‍ത്ഥ്യങ്ങള്‍ തങ്ങളില്‍ കുറവാണല്ലോ. അതിനെന്തു ചെയ്യും എന്നതാണ്. ചെറിയ പ്രായത്തില്‍ തന്നെ അതു കണ്ടുപിടിച്ച് കോച്ചിംഗ് കൊടുത്താല്‍ കുട്ടികള്‍ പില്‍ക്കാലത്ത് നേരിട്ടേക്കാവുന്ന ഒരുപാടു പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ സാധിക്കും. Visual Intelligence കുറഞ്ഞ കുട്ടികളെ പുതിയ സ്ഥലങ്ങളില്‍ കൊണ്ടുപോവുകയും സൂര്യന്‍റെ സ്ഥാനമനുസരിച്ച് ദിശകളെപ്പറ്റിയും ഇടത്തും വലത്തും ഉള്ള സ്ഥായിയായ അടയാളങ്ങളെ പറ്റിയും മനസ്സിലാക്കുക.
Kinesthtic Intelligence കുറഞ്ഞ ആളെ മറ്റുള്ള ഇന്‍റലിജന്‍സിനോടു ബന്ധിപ്പിച്ചുള്ള ആക്ഷന്‍സോംഗ്സ്, ഗെയിംസ് എന്നിവ ചെയ്യിപ്പിക്കുക.
Linguistic Intelligence കുറഞ്ഞ ആളെ അയാള്‍ക്ക് ഇഷ്ടമുള്ള വിഷയങ്ങളെപ്പറ്റി പറയാനും എഴുതാനും പ്രോത്സാഹിപ്പിക്കുക. ആ ശ്രമങ്ങളെ ഹൃദയപൂര്‍വ്വം ശ്ലാഘിക്കുക. Natural Intelligence കുറഞ്ഞ ആളെ ചെടികള്‍ വളരുന്നത്, പൂക്കള്‍ വിരിയുന്നത്, ഓമന മൃഗങ്ങളെ പരിപാലിക്കുന്നത് അതിലുണ്ടാവുന്ന സന്തോഷം ഇവയെ പരിചയപ്പെടുത്തുക.
Inter personal Intelligence കുറഞ്ഞ കുട്ടികളെ പ്രത്യേകം തയ്യാറാക്കിയ പ്രശ്നാവലി ഉപയോഗിച്ച് ഇന്‍റര്‍വ്യൂകളും ചര്‍ച്ചകളും നടത്താന്‍ പ്രേരിപ്പിക്കുക.
Inter personal Intelligence കുറഞ്ഞ ആളെ ചെസ്സ് തുടങ്ങിയ കളികളിലും ഡിബേറ്റുകളിലും പങ്കെടുപ്പിക്കുക. കുട്ടികള്‍ കാര്യവും കാരണവും എന്ത് എന്ന് ചിന്തിക്കാനും പരിഹരിക്കാനും പഠിക്കും.
Logical Intelligence കുറഞ്ഞവരെ പാട്ടുകളും ഉപകരണസംഗീതങ്ങളും പരിചയപ്പെടുത്തുകയും അത് ആസ്വദിക്കാന്‍ സഹായിക്കുകയും ചെയ്യുക.
കുട്ടികള്‍ക്ക് പഠിക്കാന്‍ വിഷമമുള്ള സന്ദര്‍ഭങ്ങളില്‍ അധ്യാപകരുടെയും രക്ഷാകര്‍ത്താക്കളുടെയും 'പോസിറ്റീവ് റെസ്പോണ്‍സ്' വളരെ പ്രധാനമാണ്.
Learning Communication നാലുവിധം
Affective
Intra children സ്വയം അവരുടെ സാമര്‍ത്ഥ്യങ്ങളും കുറവുകളും അറിയുന്നവരാണ്. ഇവര്‍ അടുക്കും ചിട്ടയും ഉള്ളവരാണ്. എന്തു കാര്യത്തിനും മുന്‍കൂട്ടി പ്ലാന്‍ ചെയ്തിരിക്കും. ഇവര്‍ ചെയ്ത കാര്യങ്ങളെ പ്രശംസിക്കുകയും പുതിയ കാര്യങ്ങള്‍ ചെയ്യാന്‍ പ്രേരിപ്പിക്കുകയും ചെയ്താല്‍ ഇവരുടെ ആത്മവിശ്വാസം കൂടുകയും വെല്ലുവിളികളെ നേരിടുകയും ചെയ്യും.
Reflective
തുറന്ന മനസ്ഥിതിക്കാരും ഏതുതരം അറിവും എളുപ്പത്തില്‍ നേടുന്നവരുമാണ് റിഫ്ളെക്റ്റീവ് ചില്‍ഡ്രന്‍. ഈ കുട്ടികളോട് സംവേദിക്കുമ്പോള്‍ വളരെയധികം ക്ഷമ ആവശ്യമാണ്.
Cognitive
ഇത്തരക്കാര്‍ അറിവു സമ്പാദിക്കാന്‍ മുന്നിട്ടിറങ്ങുന്നവരാണ്. ഫോട്ടോഗ്രാഫിക് മെമ്മറി ഉള്ളവര്‍. തനിക്ക് ഉപയോഗപ്പെടുന്ന കാര്യങ്ങള്‍ മാത്രമേ ഇവര്‍ പഠിക്കൂ. അതുകൊണ്ട് ഇവരോട് ഇടപെടുമ്പോള്‍ പഠനത്തിന്‍റെ ഉദ്ദേശലക്ഷ്യങ്ങളും അവര്‍ക്ക് ആ അറിവ് എങ്ങനെ പ്രയോജനപ്പെടുമെന്ന് പറഞ്ഞുകൊടുക്കാനും എന്തു പഠിക്കണം എങ്ങനെ പഠിക്കണമെന്ന് ഒരു തീരുമാനമെടുക്കാന്‍തക്കവണ്ണം അവരോടൊപ്പം നില്ക്കണം.
Critical
ഇവര്‍ വെല്ലുവിളികള്‍ ഇഷ്ടപ്പെടുന്നവരായിരിക്കും. സ്വയം നിര്‍വ്വഹണത്തില്‍ വിദഗ്ദ്ധര്‍. ഏതു തരം സന്ദര്‍ഭങ്ങളെയും സമചിത്തതയോടെ അതിജീവിക്കും. മത്സരസ്വഭാവമുള്ളവരായിരിക്കും. ഇവരോടു സംസാരിക്കുമ്പോള്‍ ഈ രീതിയിലുള്ള പഠനങ്ങളെ പരാമര്‍ശിക്കുക.
12 വയസ്സുവരെ പ്രായമുള്ള കുട്ടികളെ പഠിപ്പിക്കുമ്പോള്‍ പഠനാന്തരീക്ഷം സുരക്ഷിതവും ഉല്ലാസദായകവും പിരിമുറുക്കമില്ലാത്തതുമാവാന്‍ ശ്രദ്ധിക്കണം. കുഞ്ഞിന്‍റെ മനസ്സിന് വിശ്രാന്തി കിട്ടിയില്ലെങ്കില്‍ അതിന്‍റെ പൂര്‍ണ്ണമായ സാമര്‍ത്ഥ്യം പുറത്തുകൊണ്ടുവരാന്‍ കഷ്ടസാദ്ധ്യം. അതുകൊണ്ട് ഡിസിപ്ലിന്‍ കൊണ്ടുവരാന്‍ ശ്രമിക്കുന്നത് അത് കുഞ്ഞിന്‍റെ സുരക്ഷിതത്വബോധത്തെയും സ്വസ്ഥതയെയും കാത്തുസൂക്ഷിച്ചുകൊണ്ടായിരിക്കണം.