

ഇരുട്ടില്‍ വന്നിരിക്കുന്നു ഞാന്‍
പൂച്ചയെ കാണുവാനായ്
തിളങ്ങുന്ന കണ്ണുകള്‍ ചാര്‍ത്തിയ
പൂച്ചയെ കാണുവാനായ്
പ്രാണഭയത്താലോടും ചുണ്ടെ
ലിയെക്കാണാനെന്തു രസം!
വെയില്‍ കായാനെത്തുന്നു ഞാന്‍
കാക്കയെ കാണുവാനായ്
കര്‍ക്കിടകത്തില്‍ ബലിച്ചോറുണ്ണും
കാക്കയെ കാണാനെന്തുരസം!
കടല്‍ത്തീരത്തെത്തി ഞാന്‍
പശ്ചിമാകാശച്ചരിവില്‍
പൊന്നശോകപ്പൂങ്കുല-
വാടിവീഴുന്നത് കാണുവാന്‍!
കായല്‍ക്കരയില്‍ കാറ്റുകൊള്ളുന്നു ഞാന്‍
തൊഴില്‍ശാലയില്‍ നിന്നെത്തു
മമ്ലത്തില്‍ മത്സ്യക്കുഞ്ഞുങ്ങള്‍
കണ്ണുപൊത്തിക്കളിക്കുന്നത് കാണുവാന്‍
കുന്നിന്‍ ചരിവിലെത്തി ഞാന്‍
മേയും കാലികളെക്കാണുവാന്‍,
ഭൂമിതന്‍ മാറിടം കീറിപ്പൊളിക്കും
'മണ്ണ് മാന്തി'യെക്കണ്ടുഞാന്‍!
ഇരുട്ടില്‍ വന്നിരിക്കുന്നു ഞാന്‍
പൂച്ചയെ കാണുവാനായ്
പ്രാണഭയത്താലോടും ചുണ്ടെ-
ലിയെ കാണാനെന്ത് രസം!
Related Posts

സതീഷ് കളത്തില്‍
Jan 31, 2026
1 min read
ഇയ്യോബിനെപോലെ
എന്‍റെ കര്‍ത്താവേ, എന്‍റെ കര്‍ത്താവേ, വളരെക്കാലമായി ഞാന്‍ നിന്നോടു നിലവിളിച്ചു. സൂര്യന്‍റെ ചൂടില്‍, ചന്ദ്രന്‍റെ തണുപ്പില്‍, ആകാശത്ത് എന്‍റെ...

എ. കെ. അനില്‍കുമാര്‍
Dec 5, 2024
1 min read
സ്നേഹപ്പിറവി
ഒരു പുതുതാരകം വിണ്ണില്‍ ഉദിച്ചുയര്‍ന്നു ഒരു പുതുവെളിച്ചം മണ്ണില്‍ പിറവിയെടുത്തു. ദുഖം വിങ്ങും മനസ്സില്‍ കുളിര്‍മഴയായവന്‍ പെയ്തു...

സുധാകരന്‍ ആവള
Jan 3, 2025
1 min read
മജ്നുല്‍ ലൈല
ചുട്ടുപഴുത്ത മണ്‍തരികളില്‍ വാടാതെ വിടര്‍ന്നുല്ലസിച്ച വേര്‍പിരിയാത്ത രണ്ടിണക്കിളികള്‍ പ്രണയഭൂമിക ലോകര്‍ക്കായി വരച്ചു നല്‍കി. അവളുടെ...
























