

മകള്‍ പഠിപ്പിക്കുന്നത്
ഏതോ ദേശത്തു നിന്ന്
ആരൊക്കെയോ ചേര്‍ന്ന്
തുന്നിവെച്ച
കുറെ ചുവന്ന ഹൃദയങ്ങളുണ്ട്
എന്റ െ കിടക്കവിരിപ്പില്‍.
വളരെ കൃത്യമായി
അതിലേക്ക് ചൂണ്ടി
മകള്‍ പറയും
ഇതാണ് 'ഹൃദയം.'
നെഞ്ചിനകത്താണ്,
സ്നേഹം കൊണ്ട്,
പ്രണയം കൊണ്ട്
പിടയുന്നുണ്ട്
എന്നൊക്കെ പലതവണ
പറഞ്ഞു നോക്കി.
കൈ പിടിച്ചു
ചേര്‍ത്ത് വെച്ചു.
കുസൃതിചിരിയാല്‍
പിന്നെയും അവള്‍
വിരിപ്പിലെ ചിത്രത്തില്‍
തന്നെ തൊടും.
വാപ്പി കളവു പറയുകയാണെന്ന്
പിണങ്ങി പിരിയും.
ഹൃദയശൂന്യനായി
പുതപ്പിനുള്ളിലേക്ക്
ചുരുണ്ടുകൂടുമ്പോ
എനിക്കും തോന്നും
അവള്‍ തന്നെയാകും ശരി!
*****
നിന്‍റെ ശരിക്കുള്ള
വേഷമെന്താണ് ?
അഞ്ചുനേരം
നമസ്കരിക്കാത്തവനേ
നിന്‍റെ മരണാനന്തരം
നരകമാണെന്ന്
നിരന്തരം നീ!
ഈ രാത്രി
തര്‍ക്കിച്ചു തര്‍ക്കിച്ചു
നീ കൊടുങ്കാറ്റായും
ഞാന്‍ പ്രളയമായും മാറുന്നു...
ഒടുവില്‍...
മദര്‍ തെരേസ
നരകത്തിലോ
സ്വര്‍ഗത്തിലോ
എന്ന എന്‍റെ മണ്ടന്‍
ചോദ്യത്തിനുള്ള
നിന്‍റെ ഈ നീണ്ട മൗനം
എങ്ങനെ വിവര്‍ത്തനം
ചെയ്യുമെന്‍റെ കൂടപ്പിറപ്പേ...
കണ്ണുകള്‍ ഇറുക്കിയടച്ചു
ചെവികള്‍ പിഴുതെറിഞ്ഞു
നീ അഭിനയിച്ചു തീര്‍ക്കുന്ന ഈ
നാടകത്തിലെ നിന്‍റെ
ശരിക്കുള്ള വേഷമെന്താണ്?
ഇനി
പുതിയ സൃഷ്ടി ആകാം
നിന്നു പോയ സമയ സൂചികള്‍ക്കും
തുരുമ്പെടുത്ത അച്ചുതണ്ടിനും താഴെ
വെയിലടര്‍ന്നു മാറി... ഒരു നിമിഷം...
ഓടിക്കൊണ്ടിരുന്ന തീവണ്ടിയും
എതിര്‍ദിശയിലോടിയ ഓര്‍മ്മകളും
പെട്ടെന്ന് നിശ്ചലമായി...
മുദ്രാവാക്യത്തിനും പ്രാര്‍ത്ഥനക്കും
ഉയര്‍ത്തിയ കയ്യുകള്‍
ആകാശത്തേക്ക് നോക്കി തറഞ്ഞുനിന്നു...
നേരറിയാതെ ആരവമിരമ്പിയ ജാഥയും
അതറിയാതെ അലറിയടുത്ത കടലും
നിശബ്ദം, നിശ്ചലം.
പറന്നുയര്‍ന്ന പട്ടവും അതിലുമുയരത്തില്‍
ആഹ്ലാദം പറത്തിയ കുട്ടിയും
ഉറക്കത്തില്‍ മാനഭംഗപ്പെട്ട പാവക്കുട്ടിയും
വിശപ്പിന്‍റെ പാട്ടില്‍ ഈണം തിരഞ്ഞവളും
പാതിയില്‍ ചലനമറ്റു.
നിര്‍വികാരതയുടെ വിരല്‍ പതിഞ്ഞ കാഞ്ചിയും
