

ഒരുദിവസം
ഏറ്റവും ദരിദ്രരായ ജനങ്ങളാല്‍
എന്‍റെ രാജ്യത്തിലെ അരാഷ്ട്രീയ ബുദ്ധിജീവികള്‍
ചോ ദ്യം ചെയ്യപ്പെടും
ഏകാന്തവും ചെറുതുമായ ഒരു ജ്വാലപോലെ
രാജ്യം ക്രമേണ മരിച്ചുകൊണ്ടിരുന്നപ്പോള്‍
എന്തുചെയ്തു എന്നവര്‍ ചോദ്യം ചെയ്യപ്പെടും
അവരുടെ വസ്ത്രങ്ങളെപ്പറ്റി
ഉച്ചയൂണിനുശേഷമുള്ള നീണ്ട പകലുറക്കത്തെപ്പറ്റി
അവരോടാരും ചോദിക്കില്ല
ശൂന്യതയെച്ചൊല്ലിയുള്ള അവരുടെ പൊള്ളത്തര്‍ക്കങ്ങളെപ്പറ്റി
ഒരാളും നാളെ അന്വേഷിക്കില്ല
അവരുടെ സാമ്പത്തികപദവിയെ
ആരും കൂട്ടാക്കില്ല
ഗ്രീക്കു പുരാണങ്ങളെപ്പറ്റി അവര്‍ ചോദ്യം ചെയ്യപ്പെടില്ല
ഭീരുവെപ്പോലെ അവരിലൊരുത്തന്‍ തൂങ്ങിച്ചാകുമ്പോള്‍
അവരനുഭവിക്കുന്ന ആത്മവിദ്വേഷത്തെപ്പറ്റി
അവര്‍ ചോദ്യം ചെയ്യപ്പെടില്ല
ഒരു ദിവസം ഏറ്റവും ദരിദ്രരായ ജനങ്ങളാല്‍
എന്‍റെ രാജ്യത്തിലെ അരാഷ്ട്രീയബുദ്ധിജീവികള്‍
ചോദ്യം ചെയ്യപ്പെടും.
അന്ന് ദരിദ്രരായ മനുഷ്യര്‍ വരും
ഈ അരാഷ്ട്രീയബുദ്ധിജീവികളുടെ
കവിതകളിലും കഥകളിലും
ഒരിക്കലും ഇടം കിട്ടിയിട്ടില്ലാത്തവര്‍
എന്നാല്‍, ദിവസവും അവര്‍ക്ക്
അപ്പവും പാലും കൊടുത്തവര്‍
ഇറച്ചിയും മുട്ടയും കൊടുത്തവര്‍
അവരുടെ വസ്ത്രങ്ങളലക്കിക്കൊടുത്തവര്‍
അവരുടെ കാറോടിച്ചവര്‍
അവരുടെ പട്ടികളെ വളര്‍ത്തിയവര്‍
അവരുടെ ഉദ്യാനങ്ങള്‍ കാത്തുസൂക്ഷിച്ചവര്‍
അവര്‍ വരും
വന്നു ചോദിക്കും
യാതനകളില്‍ ദരിദ്രന്‍റെ ജീവിതവും സ്വപ്നവും
കത്തിയെരിയുകയായിരുന്നപ്പോള്‍
എന്തു ചെയ്യുകയായിരുന്നു നിങ്ങള്‍?
കടപ്പാട്: പച്ചക്കുതിര
Related Posts

അബ്ദുള്ള പേരാമ്പ്ര
Apr 6, 2026
1 min read
വര്‍ഷങ്ങള്‍ക്കിപ്പുറം
വീട് പെയിന്‍റടിക്കാന്‍ തീരുമാനിച്ചു. നീല നിറം തന്നെ മതിയെന്നായി മക്കള്‍. പകലില്‍ തെളിയും ആകാശത്തെ കണ്ടിരിക്കാമെന്ന് പേരക്കുട്ടി കളിയാക്കി. ച...

ജയപ്രകാശ് എറവ്
Aug 5, 2025
1 min read
നിഷ്ഫലം
മറ്റുള്ളവരുടെ കാതുകളിലേക്ക് പോകും മുമ്പേ നീ നിന്നെ തന്നെ വിളിയ്ക്കുക. വിളിച്ച് കൊണ്ടേയിരിക്കുക'. എന്‍റെ ചിന്ത ശരീരം, സ്വപ്നം, ആസക്തി,...

വാതല്ലൂര്‍ ജിന്‍സ്
Oct 1, 2025
1 min read
ഒരു വിശുദ്ധ പ്രണയം പിറക്കാനുണ്ട്...
അവളുടെ ചോദ്യത്തിന് നാളെ ലില്ലി പൂക്കള്‍ വിരിഞ്ഞാല്‍ ഞാന്‍ നിന്നെകാണാന്‍ വരാം... പ്രണയത്തിലേക്ക് അറിയാതെ മടങ്ങുമോ എന്ന് ചിന്തിച്ചവന്‍റെ മറുപട...






















