top of page

സമാധാനത്തിന്‍ ചിറകൊച്ചകള്‍

Jun 13, 2024

1 min read


കുരിശിലേറ്റപ്പെട്ട ഒരു നക്ഷത്രം

ആകാശത്തുനിന്നും

താഴേക്ക് നോക്കുന്നു.

ഭൂമിയിലാകെ

മിന്നിമിന്നി കണ്‍തുറക്കുന്ന

നക്ഷത്രക്കൂടാരങ്ങള്‍.

ആകാശ നക്ഷത്രം

മണ്ണിലെ നക്ഷത്രങ്ങളെ നോക്കി

ചിരിക്കുന്നു.

ചിരിയില്‍ അലിഞ്ഞുപോവുന്നു

മുള്‍ക്കിരീടത്തിന്‍

നോവും പാടുകള്‍.

അകലെനിന്നും

ഒഴുകിയെത്തുന്ന

കരോള്‍ സംഗീതത്തില്‍

ആ ചിരിയും ഒന്നായിച്ചേരുന്നു.

കൈവെള്ളയിലെ

കുന്തമുനയാഴങ്ങളില്‍ നിന്നും

ചോരയില്‍ കുളിച്ചു

പറന്നണയുന്നു

സമാധാനത്തിന്‍ ചിറകൊച്ചകള്‍.

0

0

Featured Posts

bottom of page