top of page


എറിഞ്ഞുടയ്ക്കാതെ ഒരുവാക്ക് ഞാന്‍ സൂക്ഷിച്ചിട്ടുണ്ട്
പൊട്ടിയ സ്ലേറ്റിലും
കീറിയ നോട്ടുബുക്കിലും
ഒടിഞ്ഞ മഷിത്തണ്ടിലും
നീലമഷിപ്പേനയിലും
അതുണ്ടായിരുന്നു.
എന്നിട്ടും അതു വായിച്ചറിയാന്‍ എനിക്കായില്ല.
ഞാനതെടുത്ത് ഹൃദയത്തിന്‍റെ
ഉള്ളടരുകളില്‍ കാത്തുവച്ചു.
നിറംകെട്ട ജീവിതങ്ങള്‍ക്കു മേല്‍
ചെഞ്ചായം പൂശാനും
മരണപ്പെട്ട കമിതാക്കള്‍ക്ക്
ശ്രദ്ധാഞ്ജലിയേകാനും
കുഞ്ഞുങ്ങളുടെ കുതൂഹലങ്ങള്‍ക്കു
ചിന്തേരിടാനും
ഞാനാ വാക്ക് ഒരു ചെപ്പിലൊതുക്കി വച്ചു.
പലവഴി പിരിയുന്നൊരു
പെരുവഴിയറ്റത്തു നിന്നപ്പോഴും
ആ വാക്ക് ഞാന്‍
രക്തത്തുള്ളികളാല്‍ പൊതിഞ്ഞുവച്ചു
നീ പോലും കാണാതെ...
ഞാന്‍ പോലും അറിയാതെ...
