

അതിജീവനം, ആവിഷ്കാരം, പ്രതിനിധാനം എന്നീ ആശയങ്ങളുമായി 2022 ഡിസംബറില്‍ വയ നാടന്‍ ഗ്രാമമായ ദ്വാരകയില്‍ സംഘടിപ്പിക്കുകയും ക്യൂറേറ്റ് ചെയ്യുകയും ചെയ്ത Wayanad Literature Festival (WLF) ഇന്ത്യയിലെ ആദ്യത്തേതും ഏറ്റവും വലുതുമായ ഗ്രാമീണ സാഹിത്യോത്സവം എന്ന ഖ്യാതി നേടി. ഒന്നാം പതിപ്പിനേക്കാളും ഏറെ ശ്രദ്ധി ക്കപ്പെട്ടതാണ് 2024 ഡിസംബര്‍ 26 മുതല്‍ 29 വരെ നടന്ന WLF ന്‍റെ രണ്ടാം പതിപ്പ്.
നനുനനുത്ത കോടമഞ്ഞില്‍ പുതഞ്ഞ വയ നാടന്‍ ഗ്രാമത്തിലേക്ക് ലോകത്തിന്‍റെ നാനാഭാഗ ങ്ങളില്‍ നിന്നും സര്‍ഗ്ഗാത്മക മനസ്സുകള്‍ ഒഴുകി യെത്തി. തിരക്കേറിയ നഗരദൃശ്യങ്ങളില്‍ നിന്ന് ബഹുദൂരം താണ്ടി, ചുരം കയറിയെത്തിയവര്‍ക്കും വയനാട്ടിലെയും സമീപ പ്രദേശങ്ങളിലെയും ജന ങ്ങള്‍ക്കും ഒരുപോലെ മാസ്മരികമായ അനുഭൂതി യാണ് ഈ സാഹിത്യോത്സവം പകര്‍ന്നു നല്‍കി യത്. സാധാരണമായ സാഹിത്യോത്സവം എന്നതി ലുപരി അക്കാദമിക് കോണ്‍ഫറന്‍സ്, ബുക്ക് ഫെസ്റ്റി വല്‍, ഫിലിം ഫെസ്റ്റിവല്‍, ഫുഡ് ഫെസ്റ്റിവല്‍, ആര്‍ട്ട് ബിനാലെ, കുട്ടികളുടെ ഫെസ്റ്റ്, പൈതൃക നടത്തം, കര്‍ഷക വിപണി, മാസ്റ്റര്‍ ക്ലാസുകള്‍, ചെസ് ടൂര്‍ണമെന്‍റ്, സാംസ്കാരിക പ്രകടനങ്ങള്‍, തുടങ്ങി സാംസ്കാരിക രംഗത്തെ ഒട്ടുമിക്ക സംഭവങ്ങളും കോര്‍ത്തിണക്കി വലിയൊരു സര്‍ഗ്ഗോത്സവം തന്നെയാണ് WLF പ്രേക്ഷകര്‍ക്കായി ഒരുക്കിയത്.
എത്രയും താഴേക്കിടയിലുള്ളവരുടെ പ്രശ്ന ങ്ങള്‍ മുതല്‍ ഉത്തരാധുനികമായ കാര്യങ്ങളി ലേക്കും വെളിച്ചം വീശാന്‍ ഉതകുന്ന പ്രഭാഷണങ്ങ ള്‍ക്കും സംവാദങ്ങള്‍ക്കും സരസമായ സംസാര ങ്ങള്‍ക്കുമുള്ള ഗംഭീരവേദിയായി WLF. സാഹിത്യ ചര്‍ച്ചകള്‍ക്ക് പുറമേ സിനിമ, ജേര്‍ണലിസം, നിയ മം, സഞ്ചാരം, വിദ്യാഭ്യാസം, സ്പോര്‍ട്സ്, കേരള ത്തിന്‍റെ രാഷ്ട്രീയ-സാമൂഹിക അവസ്ഥ, ചരിത്രം, ബിസ്നെസ്സ്, സൈബറിടങ്ങളിലും സിനിമാ രംഗത്തും പൊതുവിടങ്ങളിലും സ്ത്രീകള്‍ നേരി ടുന്ന പ്രശ്നങ്ങള്‍, ക്വീര്‍ വിഭാഗത്തിലുള്ളവരുടെ കലയും സാഹിത്യവും ഒപ്പം അവരുടെ അനുഭവ ങ്ങള്‍, നമ്മുടെ ജയിലറകളുടെ സമകാലിക അവ സ്ഥ തുടങ്ങി ഈ കാലഘട്ടത്തില്‍ നാം അഭിമുഖീ കരിക്കുന്ന ഒട്ടുമിക്ക വിഷയങ്ങളും ചര്‍ച്ച ചെയ്യപ്പെട്ടു എന്നത് പ്രത്യകം എടുത്തുപറയേണ്ട കാര്യമാണ്. കുട്ടികള്‍ക്കും അധ്യാപകര്‍ക്കും മാസ്റ്റര്‍ ക്ലാസ്സുകളും വര്‍ക്ക് ഷോപ്പുകളും ഉണ്ടായിരുന്നു.
ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സിന്‍റെ സഹായ ത്തോടെ, യശഃശരീരരായ പ്രിയപ്പെട്ട എഴുത്തുകാര്‍ കമലാ സുരയ്യ, ഒ വി വിജയന്‍, ഒ എന്‍ വി കുറുപ്പ്, സുകുമാര്‍ അഴീക്കോട് പിന്നെ നമ്മുടെ സ്വന്തം ബേപ്പൂര്‍ സുല്‍ത്താനും WLF ന് ആശംസ കളര്‍പ്പിക്കുന്ന പ്രൊമോഷന്‍ വീഡിയോ ഏറെ ശ്രദ്ധേയമായി. അവരൊക്കെ ഇപ്പോഴും ഈ ഇടങ്ങ ളില്‍ അത്രമാത്രം സജീവമായിട്ടുണ്ട് എന്നതില പ്പുറം പുതുതലമുറയ്ക്കും അവരിലേക്ക് എളുപ്പം എതാനും ഇതൊക്കെ സഹായകമാകും.
നിരവധി ദേശീയ അന്തര്‍ദേശീയ പുരസ്കാരങ്ങള്‍ നേടിയ പത്രപ്രവര്‍ത്തകന്‍ ഡോക്ടര്‍ വിനോദ് കെ ജോസ് -ന്‍റെ നേതൃത്വത്തില്‍ സംഘടി പ്പിച്ച WLF ന്‍റെ രണ്ടാം പതിപ്പ്, വയനാടന്‍ ഗ്രാമീ ണ ജനതയുടെ ഉള്ളകങ്ങളിലേക്കാണ് ആഴ്ന്നിറ ങ്ങിയത്. ഗോത്രസമൂഹത്തോടുള്ള അയിത്തം ഒട്ടും മാറ്റം വന്നട്ടില്ലാത്ത പൊതുസമൂഹത്തിന്‍റെ മുന്നിലേ ക്കാണ് 'ഒഞ്ചായി', 'ഗോത്രദീപം', 'വയനാടന്‍ കോലായ', 'കനവ്', 'നെല്ല്' എന്നീ പേരുകളില്‍ WLF ന്‍റെ പ്രധാന വേദികള്‍ അണിഞ്ഞൊരുങ്ങി യത്. അതോടൊപ്പം ആ വേദികളില്‍ നിറഞ്ഞാടാന്‍ ഗോത്രവിഭാഗത്തില്‍ പെട്ടവര്‍ക്കും അവസരം കിട്ടി. മറ്റു സാഹിത്യവേദികളില്‍നിന്നും വ്യത്യസ്ഥമായി WLF ന്‍റെ എല്ലാ വേദികളിലും ഗോത്രസമൂഹ ത്തിന്‍റെ പ്രാധിനിധ്യം ഉറപ്പാക്കാന്‍ ബോധപൂര്‍വ്വ മായ ശ്രമം സംഘാടകരുടെ ഭാഗത്തുനിന്നും ഉണ്ടാ യിട്ടുണ്ട് എന്ന് നിസ്സംശയം പറയാനാവും. ആധുനിക സമൂഹം ആദിവാസികളെ മനുഷ്യരായി കാണുന്നില്ല എന്നതിന്‍റെ നേര്‍ചിത്രം പലപ്പോഴും നാം കണ്ടറിയുന്ന ഈ കാലഘട്ടത്തിലാണ് അവര്‍ക്ക് തികച്ചും അപ്രാപ്യമെന്നുകരുതിയ സാഹിത്യ സദസ്സിലേക്ക് കസേര വലിച്ചിട്ടിരിക്കാന്‍ അവസരം ലഭിച്ചത്. സ്വദേശീയരായ ഗോത്രവി ഭാഗത്തില്‍ പെട്ട പരമാവധി എഴുത്തുകാരെ വിവിധ വേദികളിലേക്കായി ഉള്‍ക്കൊള്ളിക്കാന്‍ സംഘാട കര്‍ക്ക് കഴിഞ്ഞു. പണിയഭാഷയില്‍ 'ഒഞ്ചായി' എന്നുപറഞ്ഞാല്‍ ഒന്നിച്ചിരിക്കുക എന്നാണര്‍ത്ഥം. മാറ്റിനിര്‍ത്തപ്പെട്ട ജനവിഭാഗത്തെ ചേര്‍ത്തുപിടി ക്കാന്‍ WLF മുന്‍കൈ എടുത്തത് എത്രമാത്രം അഭിനന്ദിച്ചാലും മതിയാവില്ല. 'ഒഞ്ചായി' എന്ന വാക്കിനൊപ്പം അത്രമാത്രം അര്‍ത്ഥവത്തായ തലത്തിലേക്ക് ഉയരാന്‍ വയനാടന്‍ ജനതക്കായി എന്നതില്‍ ഏറെ അഭിമാനം തോന്നുന്നു. WLF ന്‍റെ പ്രൊമോഷന്‍റെ ഭാഗമായി ആദിവാസി കുട്ടികള്‍ ചെയ്ത റീല്‍സുകളും ഏറെ ആകര്‍ഷകമായി.
'അടിമമക്ക' എന്ന ആത്മകഥയെ മുന്‍ നിര്‍ത്തി സി.കെ. ജാനുവിനോട് കുസുമം ജോസഫ് നട ത്തിയ സംസാരം വളരെ രസകരമായ അനുഭവ മായി. തന്‍റെ രാഷ്ട്രീയ നിലപാടുകളെ ചോദ്യം ചെയ്ത സദസ്സിനെയും ഒട്ടും ചാഞ്ചല്യമില്ലാത്ത ഭാഷയില്‍ നേരിടാന്‍ ജാനു മടിച്ചില്ല,
1970 -കളില്‍ മലയാളനാടകവേദിയുടെ വ്യാകരണം മാറ്റിമറിച്ച 'നാടുഗദ്ദിക' എന്ന നാട കവും ഗോത്രവിഭാഗത്തിലെ ഭാഷയും അനുഷ്ഠാ നങ്ങളും പാട്ടുകളും അന്യംനിന്നുപോകുന്നെന്ന് മനസ്സിലാക്കികൊണ്ട് അവരുടെ ചരിത്രത്തെയും സംസ്കാരത്തെയും വീണ്ടെടുക്കാനുള്ള ശ്രമത്തിന്‍റെ ഭാഗമായി ഗോത്രസമൂഹത്തിലെ കുട്ടികള്‍ക്കായി ആരംഭിച്ച 'കനവ്' ബദല്‍ വിദ്യാഭ്യാസ ഗ്രാമവും കേരള സാഹിത്യ അക്കാദമി അവാര്‍ഡ് നേടിയ മാവേലി മന്‍റം എന്ന നോവലും കെ.ജെ. ബേബി എന്ന ബേബി മാമന്‍റെ സംഭാവനകളാണ്. കലാസാംസ്കാരികരംഗത്ത് വയനാടിനെ അടയാളപ്പെടുത്തുന്നതിനൊപ്പം മേലാളഭാവുകത്വ ത്തിനെതിരായ കലാപം കൂടിയായിരുന്നു ബേബി മാമന്‍റെ ജീവിതം. അദ്ദേഹത്തിന്‍റെ സ്മരണാര്‍ത്ഥം 'കനവ്' എന്നൊരു വേദിയും 'ബേബിമന്‍റം: കെ.ജെ. ബേബിയുടെ സാഹിത്യ-സാമൂഹിക ജീവിതം' എന്ന വിഷയത്തിലുള്ള ചര്‍ച്ചയിലൂടെയും അദ്ദേഹത്തിന്‍റെ ഓര്‍മ്മകളെ ഏറെ സജീവമായി നിലനിര്‍ത്തി. ബേബി മാമന്‍റെ മകള്‍ ശാന്തി പ്രിയ, ഇന്ത്യന്‍ നാടോടി സംസകാരത്തിലെ അവധൂത പാരമ്പര്യമുള്ള ബംഗാളി വിഭാഗത്തിന്‍റെ ബാവുള്‍ ഗാനത്തിലൂടെ വയനാടന്‍ ജനതയ്ക്ക് വ്യത്യ സ്തവും പുതുമയുമുള്ള സംഗീത സായാഹ്നം പരിചയപ്പെടുത്തി.
കേന്ദ്രസര്‍ക്കാരിന്‍റെ വിവാദ കാര്‍ഷിക നയത്തി നെതിരെ നടന്ന കര്‍ഷകപ്രക്ഷോഭത്തിന് നേതൃ ത്വം വഹിച്ച സുഖ്ദേവ് സിംഗ് കോക്രി WLF ലെ സജീവ സാന്നിധ്യമായിരുന്നു. അന്തരാഷ്ട്ര ശ്രദ്ധ നേടിയ ആ സമരനായകനെ നേരിട്ട് കാണാനും ചിന്താപൂര്‍വ്വമായ സംഭാഷണം കേള്‍ക്കാനും സെല്‍ഫി എടുക്കാനുമൊക്കെ വയനാടന്‍ മണ്ണിലെ കര്‍ഷകര്‍ക്കും സാധിച്ചു എന്നത് WLF നെ കൂടുതല്‍ ജനകീയമായ ഒരിടമാക്കി. ഗോത്രവിഭാത്തില്‍ പെട്ട കുട്ടികള്‍ അവതരിപ്പിച്ച കോല്‍ക്കളിയും ഗോത്ര ഡാന്‍സും മുതിര്‍ന്ന സ്ത്രീകളുടെ മുറംകളിയും സ്ത്രീകള്‍ മാത്രമുള്ള ചെണ്ടമേളവുമെല്ലാം ഉത്സവത്തിന്‍റെ പൊലിമ കൂട്ടി.

പരമ്പരാഗതമായി കുറിച്യ തറവാടുകളുടെ നടു മുറ്റം എല്ലാ വൈകുന്നേരങ്ങളിലും തീകൂട്ടി, അതിനു ചുറ്റുമായി തറവാട്ടിലുള്ളവര്‍ ഒരുമിച്ചുകൂടി പാടു കയും ആടുകയും സൊറപറയുകയും ചെയ്യുന്ന ഒരിടമായിരുന്നു. അത്തരമൊരു നടുമുറ്റത്തിന്‍റെ പുനരാവിഷ്ക്കരമായിരുന്നു WLF ന്‍റെ 'ഗോത്രദീപം' എന്ന വേദി. "CAMP FIRE READINGS'എന്ന സെഷനിലൂടെ കലാസാംസ്കാരികരംഗത്തെ പ്രമു ഖര്‍, ജ്വലിച്ചുയരുന്ന തീനാളങ്ങളെ സാക്ഷിയാക്കി അവരവരുടെ രചനകളെ പരിചയപ്പെടുത്തുമ്പോള്‍ ആ വാക്കുകള്‍ വയനാടന്‍ മക്കളുടെ നെഞ്ചില്‍ ചരിത്ര പാരമ്പര്യത്തിന്‍റെ അവഗണിക്കപ്പെട്ട നാള്‍വഴികള്‍ തിരികെ പിടിക്കാനുള്ള മന്ത്രണമായി മുഴങ്ങിയിട്ടുണ്ടാവണം. തനിമയുടെ തുടിതാളവു മായി ആദിമഗോത്രവിഭാഗമായ പണിയ സമൂഹം വട്ടക്കളിപ്പാട്ടിലൂടെ ഗോത്രദീപം വേദിയേയും കാണികളെയും താളനിബദ്ധമാക്കി.
സണ്ണി എം കപിക്കാടിന്‍റെ 'ഗോത്രജനത തീര്‍ ക്കുന്ന പുതുവഴികള്‍' എന്ന വിഷയത്തിലുള്ള പ്രഭാഷണവും ഏറെ ചിന്തനീയമായി. ഗോത്ര സമൂഹത്തിലെ കവികളുടെ സുദൃഢമായ വാക്കു കള്‍ വേദകളിലെമ്പാടും മുഴങ്ങിക്കേട്ടു. ധന്യ വേങ്ങ ച്ചേരി, പി.ശിവലിംഗന്‍, അജയന്‍ മടൂര്‍, ബിന്ദു ഇരുളം, ശാന്തി പനക്കന്‍, സിന്ധു മാങാനിയന്‍, പ്രകാശ് ചെന്തളം, ലിജിനെ കടുമേനി, സുകുമാരന്‍ ചാലിഗദ്ദ തുടങ്ങി ഒരുപാട് പ്രതിഭകള്‍ തങ്ങളുടെ കവിതകളെ പരിചയപ്പെടുത്തുന്നതിനൊപ്പം ഗോത്രവര്‍ഗ്ഗത്തെ അവഗണിക്കുന്ന പൊതുസമൂഹ ത്തെയും സര്‍ക്കാരിനെയും വിമര്‍ശിക്കാന്‍ മടിച്ചില്ല. അടിമത്തത്തിന്‍റെ കാലഘട്ടത്തില്‍ നിന്നും മാറി മുന്നോട്ടേക്കു വരുന്നു എന്ന് കരുതുമ്പോഴും ആദിവാസി ജനത അഭിമുഖീകരിക്കുന്ന സ്വത്വ പ്രതിസന്ധികളുണ്ട്. അവരുടെ ഭാഷയ്ക്ക് അതില്‍ സുപ്രധാനമായ ഒരു സ്വാധീനമുണ്ട്; അതുകൊണ്ടു തന്നെ ആദിവാസി ഭാഷയിലുള്ള പാട്ടും കവിത യുമെല്ലാം അന്യം നിന്നുപോകാതിരിക്കാന്‍ ഏറെ ശ്രദ്ധ ചെലുത്തേണ്ടതായിട്ടുണ്ട്.
'ഇത്രയും വളര്‍ന്ന ഈ ലോകത്ത് ഒരു പ്രശ്നം വരുമ്പോള്‍ എന്തിനാണപ്പാ ഈ ആദിവാസികള്‍ സമരം ചെയ്യേണ്ടത്? ഇവിടെ ഭരിക്കുന്നവര്‍ക്കും ഇനി ഭരിക്കാന്‍ പോകുന്നവര്‍ക്കും ഇവിടത്തെ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും അറിയാവുന്നതല്ലേ അവര്‍ സമരം ചെയ്യണ്ടതല്ല, അത് അവരുടെ അവകാശങ്ങള്‍, അവര്‍ക്ക് കൃത്യമായി അവരുടെ കൈകളിലേക്ക് നല്‍കേണ്ട ഒരു കാര്യം; അത് ഇവിടത്തെ നിയമാവലിയിലും എല്ലാം ഉള്ളതല്ലേ?' എത്രമാത്രം പ്രസക്തമായ ചോദ്യമാണ് സുകുമാരന്‍ ചാലിഗദ്ദയുടേത്.
'ഞങ്ങളുടെ ആയുസ്സ് അറുപതുകളില്‍ എത്തിയിട്ടുണ്ട്. കുറച്ചുകൂ ടെ കഴിയുമ്പോള്‍ ദിനോ സറുകളുടെ കൂടെ ഞങ്ങളും എഴുതപ്പെടും; വംശ നാശഭീഷണി നേരിടുന്ന ആള്‍ക്കാരാണ് ജേനു കുറുമ്പര്‍ എന്ന കാട്ടുനായ്ക്കര്‍..' ബിന്ദു ഇരുള ത്തിന്‍റെ വാക്കുകളില്‍ പൊടിയുന്ന വേദന കാണാതിരിക്കാനാവില്ല.
ഗോത്ര ജനതയുടെ അവകാശങ്ങള്‍ക്ക് വേണ്ടി യുള്ള പോരാട്ടങ്ങളും പ്രതിഷേധവും പ്രതിരോ ധവും ഗോത്ര കവിതകളില്‍ തെളിഞ്ഞു കാണാമെ ങ്കിലും അവയക്ക് അര്‍ഹമായ പ്രാധാന്യം കിട്ടുന്നി ല്ലെന്ന് കവി ധന്യ വേങ്ങച്ചേരി അഭിപ്രായപ്പെട്ടു.
'നെല്ല്' എന്ന ആദ്യ നോവലിലൂടെ പ്രസിദ്ധ യായ വയനാടിന്‍റെ പ്രിയ കഥാകാരി പി വത്സല യുടെ ജീവിതവും കഥാപാത്രങ്ങളും എന്ന വിഷയ ത്തിലുള്ള ചര്‍ച്ചയും മയ്യഴിയുടെ കഥാകാരന്‍ ശ്രീ എം മുകുന്ദന്‍റെ സഭാഷണവുമെല്ലാം നിറസദ സ്സിന്‍റെ കൈയടി നേടി. മലയാളത്തിലെ പുതു തല മുറയിലെ എഴുത്തുകാരും അവരുടെ പുതിയ രചനാ രീതികളും ഭാഷയുടെ പുതുമയുമെല്ലാം ഒരുപാട് വേദികളില്‍ ചര്‍ച്ച ചെയ്യപ്പെട്ടു. ഓരോ എഴുത്തുകാര്‍ക്കും സ്വന്തം രചനകളെ പരിചയ പ്പെടുത്താനും സദസ്സിലുള്ളവര്‍ക്ക് വായനാനുഭവം പങ്കുവയ്ക്കാനുമുള്ള അവസരം ലഭിച്ചു. മലയാള ത്തിലെ പ്രമുഖരായ ഒട്ടുമിക്ക എഴുത്തുകാരുടെയും പത്രപ്രവര്‍ത്തകരുടെയും സിനിമാ മേഖലയിലുള്ള വരുടെയും അന്താരാഷ്ട്ര തലത്തില്‍ മികവുപുലര്‍ ത്തുന്ന സാംസ്കാരിക നേതാക്കളുടെയെല്ലാം സാമീപ്യം കൊണ്ട് ഏറെ ധന്യമായ ദിവസങ്ങളാണ് വയനാടിന് ലഭിച്ചത്. പ്രകൃതിരമണീയമായ വയനാ ട്ടില്‍ നിന്നും നിന്നും ഒട്ടനവധി പ്രതിഭാശാലികളായ എഴുത്തുകാര്‍ ഉയര്‍ന്നുവരുന്നുണ്ടെന്ന് സാഹിത്യ ലോകത്തിനു സന്ദേശം നല്‍കാന്‍ ഈ ഫെസ്റ്റിവല്‍ ഉപകരിച്ചു.
പണിയ സമുദായത്തിന്‍റെ കൊച്ചുവീടുകളെ പ്പോലെ മുളയും വൈക്കോലും കൊണ്ടുതീര്‍ത്ത 'വയനാടന്‍ കോലായ' എന്നുപേരിട്ട കുടിലുകളി ലിരുന്ന് മലയാളത്തിലെ ഉത്തരാധുനിക സാഹി തിത്യം രചിക്കുന്നവരും പുരോഗമന രാഷ്ട്രീയം പറയുന്ന നേതാക്കളുമെല്ലാം ചൂടേറിയ സംവാ ദവും രസകരമായ വര്‍ത്തമാനവുമായി വയനാടന്‍ മണ്ണിലേക്ക് ഊര്‍ന്നിറങ്ങുന്നത് തികച്ചും സ്വാഗതം ചെയ്യേണ്ട സാമൂഹിക നിലപാടാണ്; സമത്വ സുന്ദരമായ ഒരു കാലത്തേക്കുള്ള ചുവടുവെപ്പ്.
വയനാട്ടിലെ ഒട്ടുമിക്ക പ്രതിഭകളെയും WLF -ല്‍ എത്തിക്കാന്‍ സംഘാടകര്‍ക്ക് കഴിഞ്ഞു. കവി, നോവലിസ്റ്റ്, ഉപന്യാസകാരന്‍, സാഹിത്യവിമര്‍ശ കന്‍, സാംസ്കാരിക നിരീക്ഷകന്‍ എന്നീ നിലക ളില്‍ ശ്രദ്ധേയനാ കല്‍പ്പറ്റ നാരായണന്‍റെ പ്രഭാ ഷണം കേള്‍ക്കാന്‍ കനവ് വേദി നിറയെ ആളുക ളുണ്ടായിരുന്നു. കാടിന്‍റെ സ്പന്ദനങ്ങള്‍ അറിയുന്ന, കാട്ടിലും നാട്ടിലുമായി കഴിയുന്ന കുറേ മനുഷ്യരുടെ സംഭവബഹുലമായ ജീവിതത്തിന്‍റെയും അതിജീ വനത്തിന്‍റെയും കഥ പറയുന്ന 'വല്ലി' എന്ന നോവ ലിലൂടെ ഏറെ പ്രശസ്തി നേടിയ നോവലിസ്റ്റാണ് ഷീലാ ടോമി. വയനാടന്‍ മലനിരകളില്‍ ജീവിതം കെട്ടിപ്പടുത്ത മനുഷ്യരെപ്പറ്റി ഹൃദയസ്പര്‍സിയായ രീതിയില്‍ എഴുതാന്‍ കാടിന്‍റെ മനസ്സും ശരീരവും ആവാഹിച്ച ആ വയനാടുകാരിക്ക് സാധിച്ചു. ഷീലാ ടോമിയും ഒട്ടേറെ സംഭാഷങ്ങളുടെ ഭാഗ ഭാക്കായി.
വെറും സാധാരണക്കാരായ കര്‍ഷകര്‍ ജീവി ക്കുന്ന കുറുക്കന്‍മൂലയെന്ന വയനാടന്‍ ഗ്രാമ ത്തിന്‍റെ പശ്ചാത്തലത്തില്‍, അമാനുഷികനായ നാടന്‍ സൂപ്പര്‍ഹീറോയെ അവതരിപ്പിച്ച 'മിന്നല്‍ മുരളി' എന്ന സിനിമയുടെ സംവിധായകാന്‍ ബേസില്‍ ജോസഫ്, 'വയനാടുകാരന്‍' എന്ന് പറയാന്‍ അഭിമാനമുണ്ട് എന്ന് പിയൂഷ് ആന്‍റണി യുമായുള്ള സംഭാഷണത്തില്‍ പറഞ്ഞു. ഏറെ ശ്രദ്ധിക്കപ്പെട്ട സംഭാഷണമായിരുന്നത്. വയനാടു കാരനാണ് ബേസില്‍ എന്ന് പറയാന്‍ വയനാടു കാര്‍ക്കും അഭിമാനമുണ്ട്.
ഒരു സാഹിത്യോത്സവത്തില്‍ ഒട്ടും പ്രതീ ക്ഷിക്കാത്ത ഒന്നാണ് യുവസംരംഭകരുമായുള്ള സംവാദം. WLF എങ്ങനെയാണ് മറ്റു സാഹിത്യോ ത്സവങ്ങളില്‍ നിന്നും വേറിട്ട് നില്‍ക്കുന്നത് എന്ന തിന് ചെറിയൊരു ഉദാഹരണം മാത്രമാണിത്. ബില്യണ്‍ ഡോളര്‍ IPO ലക്ഷ്യം വച്ച് കുതിച്ചു യരുന്ന ഐഡി ഫ്രെഷ് ഫുഡ് എന്ന കമ്പനിയുടെ സാരഥി, മുസ്തഫ പി സി യുമായി മനു പി ടോംസ് നടത്തിയ സംഭാഷണം ഏതൊരു സംരംഭകര്‍ക്കും പ്രചോദനമേകും. ഇഡലി, ദോശ മാവു വിറ്റ് ശത കോടീശ്വരന്‍ ആയ മുസ്തഫ വയനാട്ടിലെ ഒരു കുഗ്രാമത്തില്‍ ജനിച്ച്, ഇന്ന് ഇന്ത്യന്‍ ഭക്ഷ്യ ലോകത്തെ എണ്ണം പറഞ്ഞ കമ്പനിയുടെ മേധാ വിയാണ്.
കള്‍ച്ചറല്‍ പ്രോഗ്രാമിന്‍റെ ഭാഗമായി "Musical night with Mubas and Team' നുമൊപ്പം ആവേശ ത്തില്‍ പാടിയും ആടിയും ഇളകിമറിഞ്ഞ ഇളം തല മുറയും WLF ന്‍റെ ആദ്യരാവിനെ ഉത്സവപ്രതീ തിയില്‍ ആറാടിപ്പിച്ചു. സാമൂഹ്യപ്രാധാന്യമുള്ള പാട്ടുകളിലൂടെ രശ്മി സതീഷ് പ്രേക്ഷകര്‍ക്ക് എന്നും ദൃശ്യ-ശ്രാവ്യ വിരുന്നൊരുക്കാറുണ്ട്. ഇത്ത വണ ആ ഗായിക കൂടുതല്‍ ശ്രദ്ധ പിടിച്ചുപറ്റിയത് തന്‍റെ പാട്ടുകള്‍ക്കിടയില്‍ വയനാട്ടില്‍ നിന്നുള്ള ഒരു ആദിവാസി കുടുംബത്തിനും പാടാനുള്ള അവസ രമൊരുക്കിയതാണ്. 'ഇനി വരുന്നൊരു തലമുറക്ക്' എന്തുകൊണ്ടും ഇവിടെ വാസം സാധ്യമാകും എന്നൊരു ഊര്‍ജ്ജമാണ് രശ്മി അവരെ പങ്കെ ടുപ്പിച്ചതിലൂടെ പകര്‍ന്നുനല്കിയത്. സൂഫി മിസ്റ്റിക് സംഗീതധാര മലയാളികള്‍ക്കിടയില്‍ ജനകീയ മാക്കിയ സമീര്‍ ബിന്‍സി, ഇമാം മജ്ബൂര്‍ എന്നിവര്‍ ലീഡ് ചെയ്ത മിസ്റ്റിക് നൈറ്റ്, സംഗീതപ്രേമികളെ അടിമുടി ആത്മീയലഹരിലേക്ക് ഉയര്‍ത്തി. റൂമിയുടെയും അമീര്‍ ഖുസ്രോയുടെയും മാത്രമല്ല, ശ്രീ നാരായണ ഗുരുദേവന്‍റെ കൃതികളും ഇരു പതാം നൂറ്റാണ്ടില്‍ വടക്കന്‍ കേരളത്തില്‍ ജീവി ച്ചിരുന്ന സൂഫി വര്യനും, ആധ്യാത്മിക കവിയും ദാര്‍ശനികനും ആയ ഇച്ച മസ്താന്‍റെ സൂഫി ഗാന ങ്ങളും ഒന്നൊന്നായി പതഞ്ഞൊഴുകി. കെ.വി. അബൂബക്കര്‍ മാസ്റ്റര്‍ രചിച്ച 'പട്ടാപ്പകല്‍ ചൂട്ടും മിന്നിച്ച് മനുഷ്യനെ തേടി നടന്നു....' എന്ന് സമീര്‍ ബിന്‍സി പാടിയപ്പോള്‍ പ്രക്ഷകര്‍ ആവേശത്തിന്‍റെ പരകോടിയിലെത്തി. ആഫ്രിക്കന്‍ സംഗീതജ്ഞര്‍ ക്കൊപ്പം കാണികളും ഡ്രമ്മുകളില്‍ താളം പിടിച്ച്, ആട്ടവും പാട്ടുമായി അവസാനദിവസത്തെ ആഘോഷരാവ് തീര്‍ത്തും അവിസ്മരണീയമാക്കി.
ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളില്‍നിന്നും ഇന്ത്യയ്ക്ക് പുറത്തുനിന്നുമുള്ള പത്രപ്രവര്‍ത്തകരും സാഹിത്യകാരന്മാര്‍ക്കുമൊപ്പം നടനും ആക്ടിവിസ്റ്റു മായ പ്രകാശ് രാജ്, നടി പാര്‍വ്വതി തിരുവോത്ത്, കെ ആര്‍ മീര, എന്‍ എസ മാധവന്‍, ബെന്യാമിന്‍, ഹിമാല്‍ സൗത്തേഷ്യന്‍ എന്ന ഡിജിറ്റല്‍ മാഗസിന്‍റെ എഡിറ്ററായ റോമന്‍ ഗൗതം, സുപ്രീം കോടതിയിലെ മുന്‍ ജഡ്ജി ജസ്തി ചെലമേശ്വര്‍, ജോണ്‍ ബ്രിട്ടാസ്, മാധ്യമപ്രവര്‍ത്തകനായ ശശികുമാര്‍, മാധ്യമപ്രവര്‍ ത്തകയായ ധന്യാരാജേന്ദ്രന്‍, സുനില്‍ പി ഇളയിടം, സുഭാഷ് ചന്ദ്രന്‍, സന്തോഷ് ജോര്‍ജ് കുളങ്ങര, റെബേക്ക മത്തായി, അന്ന വെട്ടികാട്, ജിയോ ബേബി, ഒ പി സുരേഷ്, എം മുകുന്ദന്‍, മാളവിക ബിന്നി, ആഷ് അഷിത, മുരുകന്‍ കാട്ടാക്കട തുടങ്ങി ഒട്ടനവധി പ്രതിതിഭാധനരായ മനുഷ്യര്‍ ഈ മഹോത്സവത്തിന് മാറ്റുകൂട്ടാനെത്തി.
ഏറെ പുതുമകള്‍ നിറഞ്ഞ വയനാട് ലിറ്ററേച്ചര്‍ ഫെസ്റ്റിവലിന്‍റെ രണ്ടാം പതിപ്പിന്‍റെ ഏറ്റവും ശ്രദ്ധേ യമായ വിജയം കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ ഫെസ്റ്റിവലിന്‍റെ വീഡിയോ പ്രദര്‍ശിപ്പിച്ചതാണ്. ജയിലിന്‍റെ മതില്‍ക്കെട്ടിനുള്ളിലേക്ക് കലയും സാഹിത്യവും സര്‍ഗാത്മക ചിന്തകളും വയനാടിന്‍റെ തനിമയും നിറഞ്ഞ സെമിനാറുകളും അഭിമുഖ ങ്ങളും കള്‍ച്ചറല്‍ പ്രോഗ്രാമുകളും കടന്നെത്തിയ പ്പോള്‍ ജയില്‍പ്പുള്ളികള്‍ പൊതുസമൂഹത്തിന്‍റെ ഭാഗമാണെന്ന തിരിച്ചറിവ് നല്‍കാന്‍ സംഘാട കര്‍ക്ക് കഴിഞ്ഞു എന്നത് ഏറെ ശ്ലാഘനീയമായ കാര്യമാണ്.
ഇന്ത്യക്കകത്തും പുറത്തുനിന്നുമുള്ള സെലി ബ്രിറ്റികള്‍ അടക്കം പങ്കെടുത്ത പൈതൃക നടത്ത ത്തോടെയാണ് WLF ന്‍റെ രണ്ടാം പതിപ്പിന് സമാപ നമായത്.
WLF ന്‍റെ ഓരോ ദിവസവും എല്ലാ വേദികളിലും വയനാടും ഗോത്രസമൂഹവും ചര്‍ച്ചയായതിലൂടെ വയനാടന്‍ ജനതയുടെ ഉള്ളില്‍ നിറഞ്ഞ പ്രതീ ക്ഷയുടെ തിരിനാളം അണയാതെ കാക്കാന്‍ സംഘാടകര്‍ക്കും പൊതുസമൂഹത്തിനും കഴിയട്ടെ യെന്ന് ആത്മാര്‍ത്ഥമായി ആഗ്രഹിക്കുന്നു. അടുത്ത പതിപ്പിനായി ആകാംഷയോടെ നമുക്ക് കാത്തിരിക്കാം.





















