

ജനുവരി 27
പ്രിയമുള്ള മരിയ,
ഞങ്ങളുടെ കൂട്ടത്തിലുള്ള മൂന്നുപേരുടെ ശരീരങ്ങള്‍ മണ്ണില്‍ പുതഞ്ഞിരുന്ന രീതിയില്‍ ഇന്നു രാവിലെ ഞങ്ങള്‍ കണ്ടെത്തി. അവരുടെ കാലുകള്‍ മഞ്ഞുപാളികളില്‍ നിന്നു നീണ്ടുനിന്നിരുന്നു. അങ്ങനെയാണ് ഞങ്ങളവരെ കണ്ടെത്തിയത്. ആ മൂന്നു സൈനികര്‍ക്കൊപ്പം ഒരു വിമതന്‍റെ ശരീരവും ഉണ്ടായിരുന്നു. അതും തണുത്തുറഞ്ഞ രീതിയിലായിരുന്നു. അയാളുടെ കാലുകളില്‍ ഷൂസോ ശരീരത്ത് കമ്പിളിയോ ഉണ്ടായിരുന്നില്ല. വേനല്‍ക്കാലങ്ങളില്‍ ധരിക്കാറുള്ള ഒരു കാക്കിയുടുപ്പുമാത്രമായിരുന്നു അയാളുടെ വസ്ത്രം. മുറിവേറ്റിരുന്ന അയാള്‍ സൈനികരുടെ അടുത്തേക്ക് ഇഴഞ്ഞെത്തിയതാണ് എന്നു വ്യക്തമാണ്. അങ്ങനെ തണുപ്പകറ്റാനായി അവര്‍ നാലുപേരും (കരങ്ങളൊക്കെ ചേര്‍ത്ത്) ആലിംഗനബദ്ധരായിട്ടാണ് കിടന്നിരുന്നത്. മരണമുഖത്ത് അവര്‍ ശൈത്യത്തോട് പൊരുതുന്ന, ജീവിക്കാന്‍ ആഗ്രഹിക്കുന്ന പോരാളികള്‍ ആയിരുന്നു, പച്ച മനുഷ്യരായിരുന്നു. പ്രിയപ്പെട്ട മരിയ, ഈ പോരാട്ടങ്ങള്‍ എന്തിനു വേണ്ടിയാണ് എന്ന് അറിഞ്ഞിരുന്നെങ്കില്‍...
നിക്കോസ് കസന്‍ദസക്കിസിന്‍റെ Fratricides എന്ന നോവലിലെ കഥാപാത്രം Lionidas മരിയ്ക്കെഴുതിയ ഡയറിക്കുറിപ്പുകളില്‍ നിന്ന്.






















