top of page

'പെന്‍ഗിന്‍' ചെയ്യപ്പെടാത്ത കവിത

Mar 1, 2014

2 min read

മീന കന്ദസാമി
A Painting

ഈ കവിത ഹിന്ദുവല്ല

ഈ കവിത വികാരത്തെവൃണപ്പെടുത്തിയേക്കാം

ഈ കവിത ആഴമില്ലാത്തതും വക്രീകരിച്ചതുമാണ്

ഈ കവിത ഹിന്ദുത്വത്തിന്‍റെ ഗൗരവമില്ലാത്ത പുനരവതരണമാണ്

ഈ കവിത ഹതഭാഗ്യമായ ഒരു ചിത്രീകരണമാണ്

ഈ കവിത കടങ്കഥയാണ്

ഈ കവിത പാഷണ്ഡതയാണ്

ഈ കവിത വസ്തുതകളിലെ സൂക്ഷ്മതയില്ലായ്മയാണ്

ഈ കവിതയ്ക്ക് പ്രേക്ഷിത വാഞ്ചയുണ്ട്

ഈ കവിതയ്ക്ക് ഗൂഢലക്ഷ്യങ്ങളുണ്ട്

ഈ കവിത ഹിന്ദുക്കളെ കളങ്കപ്പെടുത്തുന്നു

ഈ കവിത അവരെ അരണ്ടവെളിച്ചത്തില്‍ കാണിക്കുന്നു.

ഈ കവിത ഹിന്ദുത്വത്തിന്‍റെ മോശം വശങ്ങളില്‍ ഊന്നല്‍ കൊടുക്കുന്നു

ഈ കവിത ഹിന്ദുത്വത്തിന്‍റെ ദുഷ്ചെയ്തികളില്‍ ഊന്നല്‍ കൊടുക്കുന്നു

ഈ കവിത എതിര്‍പ്പുള്ള വാക്കുകള്‍ ദൈവങ്ങള്‍ക്ക് വിശേഷണമായുപയോഗിക്കാനുള്ള ധാര്‍മ്മിക അവകാശത്തെ ഊന്നിപ്പറയുന്നു.

ഈ കവിത നഗ്നയായ ഒരു സ്ത്രീയുടെ പുറത്ത് വിശ്രമിക്കാനുള്ള കൃഷ്ണന്‍റെ അവകാശത്തെ ആഘോഷിക്കുന്നു.

ഈ കവിത കാമദാഹത്താല്‍ വലയുന്ന സ്ത്രീയുടെ അഗ്നിയാല്‍ ജ്വലിക്കുന്നു.

ഈ കവിത കാമച്ചുവ വിതറുന്നു

ഈ കവിത ലിംഗങ്ങളെ പുനഃപ്രതിഷ്ഠിക്കുന്നു

ഈ കവിത ശിവലിംഗത്തെ പുരുഷ ലൈംഗീകാവയവമാക്കുന്നു

ഈ കവിത മുന്‍പറഞ്ഞ അവയവത്തെയൊട്ട് ഉദ്ധരിപ്പിക്കുന്നുമില്ല

ഈ കവിത അതിന്‍റെ മാനസീകവൈകൃതത്തില്‍ അഭിമാനം കൊള്ളുന്നു

ഈ കവിത തൊട്ടുകൂടായ്മയുടെയും സ്ത്രീ വിദ്വേഷത്തിന്‍റെയും പേരില്‍ ഹിന്ദുത്വത്തിനോട് വിദ്വേഷം പുലര്‍ത്തുന്നു.

ഈ കവിത ഹൈന്ദവനിയമസംഹിതയുടെ ഇല്ലായ്മ പ്രഖ്യാപിക്കുന്നു

ഈ കവിത ഇതിനെതന്നെ ഹൈന്ദവനിയമസംഹിതയായി പ്രഖ്യാപിക്കുന്നു

ഈ കവിത കുരങ്ങുകളെ അനുഗമിക്കുന്നു

ഈ കവിത കുതിരകളെ ആരാധിക്കുന്നു