top of page

കുട

Jan 1, 2015

1 min read

സെബാസ്റ്റ്യന്‍ ഐസക്
Umbrella

1. മഴക്കുടക്കീഴില്‍

നമുക്കിടയില്‍

ഒരു കടല്‍ദൂരം.

മഴയാകട്ടെ

നമ്മെ സ്പര്‍ശിച്ചതുമില്ല.


2. കുട കളഞ്ഞേക്കുക

ഇനി ഞാന്‍ നിനക്കു മഴ

നമ്മില്‍ നിറയുന്ന മഴ


3. മഴ മാറിയേക്കാം

വെയില്‍ വരാമെങ്കിലും

നമ്മിലെ മഴവില്ല്

മായാതിരിക്കട്ടെ.

Jan 1, 2015

0

0

Recent Posts

bottom of page