
"സംശയിക്കുന്ന തോമ്മാ" കഴിഞ്ഞ ലക്കത്തിന് അനുബന്ധം
ഏപ്രിൽ 1997

നമ്മുടെ ആശുപത്രികളിൽ, അഗതിമന്ദിരങ്ങളിൽ, ഭവനങ്ങളിൽ, രോഗത്തോടും ഏകാന്തതയോടും മല്ലിട്ടുകഴിയുന്ന അനേകരുണ്ട്. കാൻസർ വാർഡിൽ കിടക്കുന്ന ജോസ് തകർന്നുപോയ ദാമ്പത്യത്തേയും എവിടെയെന്നറിയാത്ത മകനേയും ഓർത്ത് വേദനിക്കുന്നു. കാലുകൾ തളർന്നുപോയ പൗലോസ് പരസഹായം കൂടാതെ ഒന്നും ചെയ്യാൻ സാധിക്കാതെ വീട്ടിൽ കഴിയുന്നു. സൈക്ക്യാട്രി വാർഡിൽ രാജു എന്ന ചെറുപ്പക്കാരൻ ഭയന്നു വിറച്ചിരിക്കുന്നു. ടെർമിനൽ കെയർ ഹോമിൽ ഗിരിജ മരണവും കാത്തിരിക്കുന്നു.
ഇവരെല്ലാം അസാധാരണ സാഹചര്യങ്ങളിലാണെങ്കിലും സാധാരണക്കാരാണ്. അവർ വൈദ്യസഹായമെന്നപോലെ മറ്റുള്ളവരുടെ പിന്തുണയും സാമീപ്യവും ആഗ്രഹിക്കുന്നു. തൻ്റെ ദുഃഖങ്ങളും ഭയപ്പാടും ആശങ്കകൂടാതെ പങ്കുവയ്ക്കാൻ ഒരു അജപാലനാ ശുശ്രൂഷകനെ (കൗൺസലറെ) രോഗി കാത്തിരിക്കുന്നുണ്ട്. ഈ പങ്കുവയ്ക്കൽ രോഗിയ്ക്ക് അഭയമായ മാനസികാശ്വാസം നൽകും. ഡോക്ടർമാർക്കും മറ്റു ശുശ്രൂഷകർക്കും കൃത്യാന്തരബഹുലതയിൽ സമയം ലഭിച്ചുവെന്ന് വരില്ല.
ആദ്യം സൂചിപ്പിച്ച രോഗികൾ നമ്മുടെ സുഹൃത്തുക്കളോ, പരിചയത്തിൽപ്പെട്ടവരോ, ബന്ധുക്കളോ ആയിരിക്കില്ല. പക്ഷേ, നമ്മുടെ സഹോദരരാണല്ലോ അവർ. ജറുസലേം-ജറിക്കോ രാജപാത യിൽ അർദ്ധപ്രാണനായി കിടന ്നവൻ, നമ്മുടെ സാമീപ്യവും കാരുണ്യവും പ്രാർത്ഥനയാവുന്ന ശുശ്രൂഷയ്ക്കുമായി കാത്തിരിക്കുന്നു. 'ഞാൻ രോഗിയായിരുന്നു. നിങ്ങൾ എന്നെ സന്ദർശിച്ചു.' (മത്താ യി 25 : 36). അജപാലനാ സന്നദ്ധമായ രോഗീസന്ദർശനം നമ്മുടെ കടമയാണ്.
നമ്മുടെ ബന്‌ധുക്കളോ സുഹൃത്തുക്കളോ രോഗാവസ്ഥയിലാണെങ്കിൽ നാമവരെ സന്ദർശിക്കും. കഴിവനുസരിച്ച് സഹായിക്കും. നമ്മുടെ സാമൂഹികാവബോധം അതിനു നമ്മെ പ്രേരിപ്പിക്കുന്നു. യേശുവിന്റെ കല്പനയിൽ പറയുന്ന രോഗികൾ ഇവർ മാത്രമല്ലല്ലോ. ഇത്രയും എഴുതിയതിലെ ആശയം ഒന്നുകൂടി വിശദമാ ക്കുവാൻവേണ്ടി സുഹൃത് സന്ദർശനവും (Social visit), അജപാലനാ സന്ദർശനവും (Pastoral visit) തമ്മിൽ തരം തിരിക്കുന്ന ലക്ഷണങ്ങൾ വിവരിക്കാം.
സുഹൃത് സന്ദർശനം
1 കാലാവസ്‌ഥ, സുഹൃത്തുക്കൾ, സമൂഹം, രാഷ്ട്രീയം, ചികിത്സ ആദിയായവയാവും പ്രധാന സംഭാഷണ വിഷയം.
2 പഴയപരിചയ കഥകൾ പുതുക്കും. രോഗിക്ക് ഉല്ലാസം പകരുവാനായി സന്ദർശകൻ ശ്രമിക്കും. സുഹൃത്ഭാവമെന്ന അന്തരീക്ഷം നിലനിർ ത്തും.
3 രോഗാവസ്‌ഥയെ പലപ്പോഴും മറച്ചുപിടിച്ച്, വേദനയെപ്പറ്റി ശ്രദ്ധ ചെലുത്താതെ, സുഹൃത്തിന് സാന്ത്വനവും ആശ്വാസവും പകരുവാൻ ശ്രമിക്കും..
അജപാലനാസന്ദർശനം
1 രോഗിയു ടെ വിചാരവികാരങ്ങൾ, അനുഭവങ്ങൾ, ആത്മീയദർശനങ്ങൾ എന്നിവയായിരിക്കും പ്രധാന സംസാരവിഷയം.
2. രോഗിയുടെ അപ്പോഴത്തെ അവസ്ഥയെ യഥാർത്ഥമായി അംഗീകരിക്കും.
3. രോഗിക്ക് മാനസികഭാവങ്ങൾ പങ്കുവയ്ക്കുവാനുള്ള സാഹചര്യവും സഹായവും നൽകും. വേദനയും പ്രതികൂലസാഹചര്യങ്ങളും തുറന്ന മനസ്സോടെ അംഗീകരിക്കുവാനും നേരിടുവാനും രോഗിയെ പ്രേരിപ്പിക്കും. രോഗിക്ക് ഈശ്വരനുമായുള്ള ബന്ധത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കും.
രോഗിയുടെ സമീപമിരുന്ന് 'മൂകമായ ക്ഷമയോടെ' (quite patience) അവരുടെ ആശങ്കകൾ, സന്ദേഹങ്ങൾ തുടങ്ങിയവ ശ്രദ്ധയോടെ കേൾക്കുവാൻ സന്നദ്ധരായവരുടെ ഒരു കൂട്ടായ്‌മ -കാർറോജർസ് (CARL ROGERS) പറഞ്ഞതുപോലെ 'ഉം, ഉം' എന്ന് പ്രതികരിക്കുന്ന കൗൺസലേഴ്സിൻ്റെ ഒരു കൂട്ടായ്‌മ ഇന്നാവശ്യമുണ്ട്.
ജീവിതത്തിലെ നിർണ്ണായകമായ ഒരു പ്രതിസന്ധിയുടെ ഘട്ടമാണ് രോഗാവസ്ഥ. ഏതു രോഗിയും ആദ്യം ആഗ്രഹിക്കുക രോഗശമനമാണ് (CURE). നമ്മുടെ ആശുപത്രികളും വൈദ്യശാസ്ത്രവും രോഗശമനത്തിനാണ് ഊന്നൽ കൊടുക്കുന്നത്. ആശുപത്രികളിലെ എല്ലാ ശുശ്രൂഷകരും ഈ ലക്ഷ്യം മുന്നിൽ കണ്ടുകൊണ്ടാണ് പ്രവർത്തിക്കുന്നത്. പക്ഷേ, രോഗശമനത്തിനായുള്ള ഈ പരിശ്രമങ്ങൾക്ക് എത്രയോ പരിമിതികളുണ്ട്.
1 അനേകം രോഗങ്ങൾ ശമിപ്പിക്കുവാൻ ശാസ്ത്രത്തിനു കഴിവില്ല.
2 മനുഷ്യൻ നശ്വരനാണ് എന്നത് ഒരു ജീവിതയാഥാർത്ഥ്യമാണ്
3 അനേകം രോഗശമനങ്ങൾ രോഗാവസ്ഥയേക്കാൾ ബുദ്ധിമുട്ടിലേക്ക് രോഗിയെ നയിക്കുന്നു.
രോഗശമനങ്ങൾക്ക് പരിമിതിയുണ്ടങ്കിലും ശുശ്രൂഷയ്ക്കും പരിചരണത്തിനും പരിമിതിയില്ല. രോഗശമനം ചിലപ്പോൾ മാത്രം സാധിതമാവുമ്പോൾ രോഗിശുശ്രൂഷ എല്ലായ്പ്പോഴും സാധ്യമാവുന്നു. There is a limit to our ability to cure, but there is no limit to our ability to care.
വൈദ്യശാസ്ത്രം രോഗിയുടെ ശാരീരികാവശ്യങ്ങളിൽ (Physical needs) ശ്രദ്ധയൂന്നുമ്പോൾ, അജപാലന ശുശ്രൂഷ രോഗി യുടെ ആത്മ സാക്ഷാത്കരണ യജ്‌ഞത്തിൽ സഹായിക്കുന്നു. മാസ്ലോ (Maslow) എന്ന മനഃശാസ്ത്രജ്ഞൻ മാനുഷികാവശ്യങ്ങളെ അഞ്ചു ശ്രേണികളിലായി തരം തിരിച്ചിട്ടുണ്ട്.
1 ശാരീരികം
2 സുരക്ഷിതത്വം
3 ബന്‌ധുത്വം (Belongingness)
4 ആത്മാഭിമാനം (self-esteem)
5 ആത്‌മബോധം, ആത്‌മസാ ക്ഷാത്ക്കരണം (self-actualisation എന്നൊരു പുതിയ പദമാണ് മാസ്ലോ ഈ അഞ്ചാ മത്തെ ആവശ്യങ്ങളെ സൂചിപ്പിക്കുവാൻ ഉപയോഗിച്ചത്.)
ഒരു ഡോക്ടർ രോഗിയ ുടെ ശാരീരികാവശ്യങ്ങളിൽ ശ്രദ്ധയൂന്നുമ്പോഴും മറ്റാവശ്യങ്ങളേയും അംഗീകരിക്കണം. ഇന്ന് പലപ്പോഴും രോഗി വെറുമൊരു ഉപഭോക്താവായി തരം താഴുന്നുവോ എന്ന് സംശ യിക്കേണ്ടിയിരിക്കുന്നു. ആശുപത്രികളിൽ രോഗി ഒരക്കമായി മാറുന്നു. 'സിസ് റ്റർ ആ പതിമൂന്നാം ബെഡിൻ്റെ സ്‌കാൻ ഫിലിം കിട്ടിയോ? (ഇതിന്നപവാദമായ ആശുപത്രികളും ഡോക്ടർമാരും നഴ്സ്മാരും നമുക്കുണ്ട് എന്ന വാസ്തവം വിസ്മരിക്കേണ്ടതില്ല)
ഈ അബദ്ധം തന്നെ അജപാലനാ ശുശ്രൂഷകരായി പെരുമാറുന്ന പലരും ആവർത്തിക്കുന്നു. രോഗിക്ക് എന്തെങ്കിലും ഒരു ട്രാക്റ്റ് നൽകി ചിലർ കടന്നുപോവും. മറ്റുചിലർ രോഗിയുടെ തലയിൽ കൈവച്ച് രോഗശാന്തിപ്രാർത്ഥന ചൊല്ലിയിട്ട് കടന്നുപോവും. ഈ ശുശ്രൂഷകരുടെ ആത്മാർത്ഥതയെ ചോദ്യം ചെയ്യുകയോ, ഈ പ്രവർത്തനങ്ങളുടെ ആത്മീയ മൂല്യങ്ങളെ കുറച്ചുകാണുകയോ അല്ല. രോഗികൾ തന്നെ പറഞ്ഞുതന്നിട്ടുള്ള ഒരു സത്യം ചൂണ്ടിക്കാണിക്കുക മാത്രമാണു ചെയ്യുന്നത്. 'ഇവിടെ ധാരാളം പേർ പ്രാർത്ഥനയ്ക്കായി വരുന്നുണ്ട്. പക്ഷേ, ഒരഞ്ചുമിനിറ്റ് ഞങ്ങളോടൊത്ത് ചിലവഴിക്കാൻ ആരും വരുന്നില്ല ഞങ്ങളുടെ ആകുലതകൾ ശ്രവിക്കുവാൻ താത്പര്യമില്ല.'
രോഗിയ്ക്ക് ശരീരം മാത്രമോ ആത്‌മാവ് മാത്രമോ അല്ല ഉള്ളത്, ആത്മശരീരങ്ങൾ സമന്വയിക്കപ്പെട്ട ഒരു വ്യക്‌തിത്വമാണ് രോഗിക്കുമുള്ളത്. രോഗശുശ്രൂഷാസ്ഥാപനങ്ങൾ രോഗിയെന്ന മനുഷ്യനേയാണ് പരിചരിക്കേണ്ടത്. വെല്ലൂരിലെ മെഡിക്കൽമിഷൻ ഹോസ്‌പിറ്റൽ, ബാംഗ്ലൂരി ലെ സെൻറ് ജോൺസ് ഹോസ്‌പിറ്റൽ എന്നീ സ്ഥാപനങ്ങൾ, വൈദ്യശുശ്രൂഷകർക്കൊപ്പമായ (medical personal) സ്‌ഥാന മാണ് അജപാലനാ ശുശ്രൂഷകർക്കും (Pastoral counsellors) നൽകുന്നത്. ഈ രണ്ടുവിഭാഗം ആളുകളും ഒരു ടീമായാണ് അവിടെ പ്രവർത്തിക്കുന്നത്.
ആശുപത്രികളിലെ അജപാലനാ ശുശ്രൂഷകർക്കും നീണ്ട പരിശീലനം ആവശ്യമാണെന്ന കാര്യം ഇന്ന് അംഗീകരിക്കപ്പെട്ടു വരുന്നുണ്ട്. മാത്രമല്ല, ഒരു 'വൊക്കേഷൻ കൂടിയാണ് പാസ്റ്ററൽ കൗൺസലിംഗ് അഥവാ അജപാലനാശുശ്രൂഷ. യു. എസ്. എ തുടങ്ങിയ ചില രാജ്യങ്ങളിൽ ഡിഗ്രികളും ഡോക്ടറേറ്റും മറ്റും നേടാവുന്ന ഒരു സൈദ്ധാന്തിക വിഭാഗമായി
അംഗീകരിക്കപ്പെട്ടിട്ടുണ്ട്.
പക്ഷേ ഡിഗ്രികൊണ്ടു മാത്രം ഒരു പാസ്റ്ററൽ കൗൺസലറാവാൻ സാധിക്കില്ല. രോഗികളോടു ഹൃദയത്തിൽ സ്നേഹവും അവരോടൊത്ത് സമയം ചി ലവഴിക്കുവാനുള്ള സന്നദ്ധതയുമാണ് ഏറ്റവും പ്രധാനം. രോഗിയോടു സഹതപിക്കുകയല്ല (Sympathise) തന്മയീഭാവം പ്രാപിക്കുകയാണ് (Empathise) ആവശ്യം. ആശുപത്രികൾ കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന ഒരു പാസ്റ്ററൽ കൗൺസലറാവാൻ താഴെ പറയുന്ന വിഷയങ്ങൾ പഠിക്കേണ്ടതുണ്ട്.
1. പാസ്‌റ്ററൽ കൗൺസലിംഗിൻ്റെ പൊതു തത്വങ്ങൾ,
2. ആന്തരിക സൗഖ്യത്തിനുള്ള വഴികൾ,
3 . രോഗശാന്തിയുടെ ആത്‌മിയ മാനങ്ങൾ,
4. രോഗവും മെഡിക്കൽ സയൻസിൻ്റെ വീക്ഷണവും,
5. മനഃശാസ്ത്ര കൗൺസലിംഗിന്റെ തത്വങ്ങളും ടെക്നിക്കുകളും,
6. ലിറ്റർജി അനുരഞ്ജനം, ദിവ്യകാരുണ്യം, രോഗീലേപനം,
7. മരണവും മരണസന്ദർഭവും സംബന്ധിച്ച പഠനങ്ങൾ,
8. മനുഷ്യനും ഈശ്വരനുമായുള്ള ബന്ധങ്ങൾ- വിശ്വാസവും അന്ധവിശ്വാസവും,
9. മയക്കുമരുന്ന്, ഗർഭഛിദ്രം, ആത്മഹത്യ, ദയാവധം തുടങ്ങിയ പ്രവണതകളെ നിയന്ത്രിക്കേണ്ടുന്ന മൂല്യങ്ങൾ,
10. രോഗത്തെപ്പറ്റി സഹനത്തേപ്പറ്റി വിവിധമതങ്ങൾക്കുള്ള വീക്ഷണം,
11. ഏകാന്തതയും അനാത്വവും ഉളവാക്കുന്ന പ്രശ്നങ്ങൾ,
12. നമ്മുടെ ആശുപത് രികളിലെ പ്രത്യേക സാഹചര്യങ്ങൾ.
ഇതൊരു പാഠ്യപദ്ധതി അഥവാ സിലബസ് അല്ല ഈ വിഷയങ്ങളെപ്പറ്റി പ്രാഥമികമായെങ്കിലും അറിവുനേടി രോഗിസന്ദർശനത്തിനു സന്നദ്ധമാവുന്നവരുടെ ഒരു കൂട്ടായ്‌മയെപ്പറ്റിയാണ് ആദ്യം സൂചിപ്പിച്ചത്. ഈ സന്ദർശകർ പണമോ, ഭക്ഷണമോ ട്രാക്റ്ററുകളോ വിതരണം ചെയ്യുകയല്ല ചെയ്യേണ്ടത് എന്നത് സുവിദിതമാണല്ലോ. ഈ ആവശ്യങ്ങൾ അവഗണിക്കണം എന്നല്ല ഇപ്പറഞ്ഞതിനർത്ഥം.
കോട്ടയം കേന്ദ്രമായി ഈ ആദർശം മുന്നിൽകണ്ട് ഒരു കൂട്ടായ്‌മ പ്രവർത്തനമാരംഭിച്ചിട്ടുണ്ട്. ഒരു AGAPE Community. AGAPE ഒരു ഗ്രീക്കുപദമാണ്. സാഹോദര്യസ്നേഹം, ക്രിസ്‌തീയസ്നേഹം, ഉപവി എന്നൊക്കെ അർത്ഥം പറയാം. ആദിമ ക്രിസ്ത്യാനികൾ, അന്തിമയത്താഴത്തെ അനുസ്‌മരിച്ചു വീടുകളിൽ നടത്തിയിരുന്ന സ്നേഹവിരുന്നിനെ AGAPE എന്നു വിളിച്ചിരുന്നു (Jude : 12). രണ്ടാം നൂറ്റാണ്ടോടു കൂടിയാണ് AGAPE യും വിശുദ്ധകുർബാനയും വേർതിരിച്ചു കണ്ടു തുടങ്ങിയത്. സെൻറ് പോൾ (1 Cor. 13) പാടുന്ന സ്നേഹഗീതം തന്നെ AGAPE.
AGAPE, 2 D Mount Fort
Kottayam 1





















