top of page

അടയാളപ്പെടുത്തലുകള്‍

Jul 5, 2025

1 min read

എ. കെ. അനില്�‍കുമാര്‍
 Tree with only a leaf

ഈ ലോകത്ത് നമ്മളിപ്പോഴും

ജീവിച്ചിരിക്കുന്നു എന്നതിന്‍റെ

അടയാളപ്പെടുത്തലുകളാണ്

ഓരോ സ്വപ്നങ്ങളും.



സ്വപ്നം നിഷേധിക്കപ്പെട്ട

വഴിത്താരകളിലെ

വരണ്ട കാലടികളില്‍

തറഞ്ഞുകേറുന്ന

കൂര്‍ത്ത കുപ്പിച്ചില്ലുകള്‍ക്കിടയില്‍

പറ്റിപ്പിടിച്ചിരിക്കുന്ന

ചോരപ്പാടുകള്‍ക്കുമുണ്ട്

പറയാന്‍ ഒരുനൂറു സ്വപ്നങ്ങള്‍.



തടവറയിലെ ബലിപീഠത്തില്‍ നിന്നും

പുകച്ചുരുളുകളായി പറന്നകലുന്ന

ആത്മാക്കള്‍ക്കുമുണ്ട് ഓര്‍ക്കാന്‍

മിഴിനീരുണങ്ങിയ ഒരുപിടി

സ്വപ്നങ്ങളുടെ ബാക്കിപത്രം.



ഓരോ സ്വപ്നങ്ങള്‍ക്കും മീതെ

ഓരോ കൈയ്യൊപ്പുകളും

ശേഷിച്ചിരുപ്പുണ്ട്.

വേരറ്റുപോകുന്ന

ജന്മബന്ധങ്ങള്‍ക്കു സാക്ഷിയായി

കാലം വരച്ചിട്ടിട്ടു പോകുന്ന

ഓരോ അടയാളപ്പെടുത്തലുകള്‍.

ഉറക്കത്തിന്‍റെ

ഏതു കടലാഴങ്ങളില്‍

മുങ്ങിനിവര്‍ന്നാലും

മാഞ്ഞുപോവാത്ത

ചില അടയാളപ്പെടുത്തലുകള്‍.


അടയാളപ്പെടുത്തലുകള്‍

എ. കെ. അനില്‍കുമാര്‍

അസ്സീസി മാസിക, ജൂലൈ 2025

Jul 5, 2025

0

5

Recent Posts

bottom of page