

ആപ്പനൈന്‍ പാര്‍വ്വതനിരകളിലെ ഒരു കൊച്ചു മലയായ മൌണ്ട് ഇന്ജീനോയുടെ അടിവാരത്ത് നിന്നാണ്, മനോഹരമായ ഗുബിയോ ഗ്രാമം തുടങ്ങുന്നത്. മലയുടെ തെക്കു ഭാഗത്തുള്ള ഒരു ഗുഹയില്‍ ആയിരുന്നു ആ ഗ്രാമത്തെ ഭീതിയിലാഴ്ത്തിയ ചെന്നായയുടെ വാസം. പെറൂജിയായില്‍ നിന്നുമുള്ള യാത്രികര്‍ക്ക് ഈ വഴി വരുന്നതായിരുന്നു എളുപ്പമെങ്കിലും ഭീമാകാരനായ ആ പര്‍വ്വത ചെന്നായയെ പേടിച്ച് ആരും തന്നെ ആ വഴിക്ക് വരാറില്ല. വളരെ ഉയരം കൂടിയ ആ സ്ഥലത്തു നിന്നു നോക്കിയാല്‍ ഗുബിയോ ഗ്രാമം മുഴുവനും കാണാമായിരുന്നു. ആഭ്യന്തരലഹളകള്‍ നടന്നിരുന്ന സമയത്ത് ഈ സ്ഥലം ഒരു കാവല്‍ഗോപുരം പോലെ ആണത്രേ ഉപയോഗിച്ചിരുന്നത്. എന്നാല്‍ ഈ ചെന്ന ായയുടെ വരവോടെ ആര്‍ക്കും എത്തി നോക്കാന്‍ പോലും പറ്റാത്ത പേടിസ്വപ്നം ആയി മാറി ഈ പ്രദേശം.
പുതിയ മേയര്‍ തിരഞ്ഞെടുക്കപ്പെട്ട സമയത്ത് ഇവിടുത്തുകാര്‍ക്ക് ചെന്നായയില്‍ നിന്നുള്ള സംരക്ഷണം വാഗ്ദാനം ചെയ്തിരുന്നു. പക്ഷേ അത് കഴിഞ്ഞ ദിവസം വീണ്ടും ഒരു ഇടയനെ കൊലപ്പെടുത്തി. അതന്വേഷിക്കാനായി യോഗ്യരായ മൂന്നു അഭ്യാസികളെ വിട്ടെങ്കിലും ഒരാള്‍ മാത്രമേ തിരിച്ചു വന്നുള്ളൂ ദേഹത്തേറ്റ മുറിവില്‍ നിന്നും ധാരാളം രക്തം പോയതുകൊണ്ട് അദ്ദേഹവും അവിടെ മരിച്ചു വീണു. ഈയൊരു സംഭവത്തോടെ ആളുകള്‍ കൂടുതല്‍ ഭയപ്പെട്ടു. രാത്രിയില്‍ വീട്ടില്‍ നിന്നും പുറത്തിറങ്ങാന്‍ പോലും അവര്‍ക്ക് ഭയമായിരുന്നു.
അങ്ങനെയിരിക്കുമ്പോഴാണ് ഫ്രാന്‍സീസും ലിയോയും ആ വഴി വരാന്‍ ഇടയായത്. നേരം ഇരുട്ടി തുടങ്ങിയപ്പോള്‍ ആണ് അവര്‍ മലയടിവാരത്ത് എത്തിയത്. വഴിയില്‍ വച്ചു കണ്ട രണ്ടു കര്‍ഷകര്‍ പറഞ്ഞതനുസരിച്ചു മലയുടെ വടക്കു ഭാഗം കൂടി ചുറ്റിയാണ് അവര്‍ ഗുബിയോയില്‍ എത്തിയത്. ഫ്രാന്‍സിസ് ഒരു ധ്യാനഭാവത്തില്‍ ആയിരുന്നത് കൊണ്ട് രണ്ടുപേരും ഒന്നും സംസാരിച്ചിരുന്നില്ല. സ്പോലേറ്റോ താഴ്വാരവും ഈ മലയുമൊക്കെ ഫ്രാന്‍സീസില്‍ ഒരു ദിവ്യ ഭാവമാണ് ഉണര്‍ത്തിയിരുന്നത്.
മലമുകളില്‍ നിന്നു നല്ല തണുത്ത കാറ്റ് വീശുന്നുണ്ടായിരുന്നു. നേരം സന്ധ്യയോട് അടുത്തതിനാല്‍ മഞ്ഞു വീഴ്ചയും തുടങ്ങിയിരുന്നു. പ്രാര്‍ത്ഥനാനിരതരായിരു ന്നെങ്കിലും അവരുടെ പാദങ്ങള്‍ വളരെ വേഗത്തില്‍ തന്നെ മുന്‍പോട്ട് പൊയ്ക്കൊണ്ടിരുന്നു. മലയുടെ അടിവാരത്തേക്ക് കടക്കുന്നതിനു മുന്‍പ് ഫ്രാന്‍സീസ് പെട്ടെന്ന് നിന്നു. എന്നിട്ട് മലയുടെ ആ ഉയര്‍ന്ന ഭാഗത്തേക്ക് ഒന്നു നോക്കി ഒരല്പനേരം നിന്ന ശേഷം വീണ്ടും നടക്കാന്‍ തുടങ്ങി.
ഫ്രാന്‍സിസിന്‍റെ മനസ്സില്‍ മുഴുവന്‍ ഗൃഹാതുരമായ ഓര്‍മ്മകളായിരുന്നു. ഏകദേശം പതിനാല് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഈ മലക്കപ്പുറമുള്ള സ്പോലേറ്റോ താഴ്വാരം കടക്കുമ്പോഴാണ് ആദ്യമായി ദൈവത്തിന്‍റെ സ്വരം കേള്‍ക്കുന്നത്. അതേക്കുറിച്ചു ഓര്‍ക്കുമ്പോള്‍ തന്നെ രോമാഞ്ചം കൊള്ളുന്നുണ്ട്. ലോകത്തിന്‍റെ സുഖത്തിനു പുറകെയുള്ള ഓട്ടം അന്ന് നിലച്ചതാണ്. ഇപ്പോള്‍ ഉള്ളില്‍ ഒരേ ഒരു ആഗ്രഹം മാത്രമേ ഉള്ളൂ. അന്ന് എന്നെ, എന്‍റെ സ്വാര്‍ഥതയുടെയും മോഹങ്ങളുടെയും കുതിരപ്പുറത്ത് നിന്ന് എളിമയുടെ നിലത്തേക്ക് തള്ളിയിട്ട ആ ദിവ്യസ്വരത്തിനെ, അറിയുക, അനുഭവിക്കുക. അനുഭവിച്ച ിടത്തോളം ആ ദിവ്യസ്നേഹത്തെ മറ്റുള്ളവര്‍ക്ക് പകര്‍ന്നു കൊടുക്കുക. സ്നേഹത്തെ കുറിച്ചു ചിന്തിക്കുമ്പോള്‍ തന്നെ ഹൃദയം വല്ലാതെ മിടിച്ചു തുടങ്ങും.
ഫ്രാന്‍സീസ് പിതാവിന്‍റെ ചിന്തകളെ, അദ്ദേഹത്തിന്‍റെ ഓരോ നെടുവീര്‍പ്പുകളില്‍ നിന്നുപോലും ലിയോയ്ക്ക് തിരിച്ചറിയമായിരുന്നു. കൂടെ ഒരു നിഴലായി നടക്കാന്‍ തുടങ്ങിയിട്ട് ഇപ്പോള്‍ കുറച്ചായില്ലേ. ഈ ഒരു മലയും താഴ്വാരവും അദ്ദേഹത്തിന് എത്രയോ പ്രിയപ്പെട്ടതാണെന്നു ലിയോയ്ക്കറിയാം. അതുകൊണ്ട് തന്നെയാണ് ആ ചെന്നായയെ പറ്റി അറിഞ്ഞിട്ടുപോലും താന്‍ ഒരക്ഷരം മിണ്ടാതെ കൂടെ നടക്കുന്നതും. ഇപ്പോള്‍ ആ മനസ്സില്‍ ദൈവസ്നേഹത്തിന്‍റെ വലിയൊരു പ്രവാഹം തന്നെ വിതുമ്പി പൊട്ടാന്‍ തയ്യാറെടുക്കുന്നുണ്ടായിരിക്കും. ആര്‍ക്കാണാവോ ഇന്ന് അത് ഏറ്റുവാങ്ങാന്‍ ഭാഗ്യമുണ്ടാവുക. ഈ ദൈവമനുഷ്യന്‍റെ കൂടെ നടക്കുമ്പോള്‍ എന്ത് ചെന്നായ, എന്ത് കൊള്ളക്കാരന്‍ എല്ലാം അദ്ദേഹത്തിന്, ദൈവത്തിന്‍റെ സമസൃഷ്ടി മാത്രം. ലിയോയുടെ ചിന്തകളും അങ്ങനെ കടിഞ്ഞാണില്ലാതെ പൊയ്ക്കൊണ്ടിരിക്കുകയാണ്. അപ്പോഴേക്കും അവര്‍ ഗ്രാമത്തിനുള്ളിലേക്ക് പ്രവേശിച്ചിരുന്നു.
സമയം ഏകദേശം ഏഴുമണിയായിട്ടെ ഉള്ളൂ. എങ്കിലും എല്ലാ വീടുകളും അടഞ്ഞു കിടക്കുന്നു. ഗ്രാമത്തില്‍ ആകെ ഒരു മൗനം തളംകെട്ടി നില്‍ക്കുന്നപോലെ ഒരു തോന്നല്‍. രണ്ടു പേരും പരസ്പരം ഒന്നു നോക്കി. ലിയോ ഒരു ഭവനത്തിന്‍റെ വാതിലില്‍ മുട്ടി. പലതവണ മുട്ടിയപ്പോഴാണ് അകത്തു നിന്ന് 'ആരാ' എന്നൊരു സ്വരം കേട്ടത്.'ദൈവത്തിന്‍റെ നിസ്സാരസഹോദരര്‍ ആണ്; ഫ്രാന്‍സീസും ലിയോയും.'
ലിയോ സഹോദരന്‍ അത് പറഞ്ഞു തീരും മുന്‍പ് വാതില്‍ തുറന്ന് ഒരു വൃദ്ധന്‍ പുറത്തേക്കു വന്ന് ഫ്രാന്‍സീസ് പിതാവിനെ വണങ്ങി. ആ സാധുവൃദ്ധന്‍റെ മുഖം, അത്ഭുതം കൊണ്ട് വിടരുന്നത് കണ്ട് ലിയോ സഹോദരനും സന്തോഷിച്ചു. ആദ്യത്തെ അമ്പരപ്പിനും അഭിവാദനങ്ങള്‍ക്കും ശേഷം ന ിമിഷനേരം കൊണ്ട് അദ്ദേഹം അവര്‍ക്ക് നല്ല ഒരു ഭക്ഷണം തന്നെ ഒരുക്കി. കണ്ണുകളിലൂടെ മനസ്സിനെ വായിച്ചെടുക്കുന്ന ഫ്രാന്‍സീസ് അദ്ദേഹത്തോട് ചോദിച്ചു.
'എന്താണ് താങ്കള്‍ ആകെ വിഷമിച്ചിരിക്കുന്നത്. ആകെ പേടിച്ചപോലെ ഉണ്ടല്ലോ.'
ഫ്രാന്‍സിസിന്‍റെ ആ ഒരു ചോദ്യത്തിന് കാത്തിരുന്ന പോലെ വൃദ്ധന്‍ കരയാന്‍ തുടങ്ങി. അദ്ദേഹത്തെ തന്‍റെ ഹൃദയത്തോട് ചേര്‍ത്തു പിടിച്ച് ആ തേങ്ങലുകളെ തന്‍റെ ഹൃദയമിടിപ്പു കൊണ്ട് ഫ്രാന്‍സീസ് അടക്കി. ആ ഒരു ആശ്വാസത്തില്‍ ആ വൃദ്ധന്‍ തന്‍റെ സങ്കടങ്ങള്‍ പറഞ്ഞു.
സ്വന്തമെന്നു പറയാന്‍ ആകെ ഉണ്ടായിരുന്നത് ഒരു മകനാണ്. ഇന്നലെ ആടുകളെയും മേുകൊണ്ട് മല കയറിയതാണ്. അവനെ ആ ക്രൂരനായ പര്‍വ്വത ചെന്നായ കൊന്നു. തേടി പോയവര്‍ക്ക് കിട്ടിയത് ചോരയില്‍ കുതിര്‍ന്നു കിടക്കുന്ന ശവം ആണ്. ഇപ്പോഴും കണ്ണടക്കുമ്പോള്‍ ആ രൂപം മാത്രമാണ് വരുന്നത്. ഒന്നുറങ്ങാന്‍ പോലും സാധിക്കുന്നില്ല. എന്തിനാണോ ദൈവം തന്നോട് ഇങ്ങനെ ചെയ്തത്. അതന്വേഷിക്കാനായിട്ട് മേയര്‍ മൂന്നു യോദ്ധാക്കളെ വിട്ടിരുന്നു. അവരെയും ആ ദുഷ്ടമൃഗം കൊന്നു. ഞങ്ങളെല്ലാവരും ഇപ്പോള്‍ ആകെ ഭയത്തിന്‍റെ പിടിയിലാണ്.'
ലിയോയ്ക്കും ഫ്രാന്‍സ്സീസിനും ആ ഗ്രാമത്തിന്‍റെ നിശബ്ദതയുടെ കാരണം പിടികിട്ടി തുടങ്ങി. തങ്ങള്‍ കരുതിയതിലും ഭയങ്കരന്‍ ആണല്ലോ ഇവന്‍. അവന്‍റെ അടുത്തുകൂടെ ആണ് തങ്ങള്‍ ആ സന്ധ്യാനേരത്തു വന്നതെന്നോര്‍ത്തപ്പോള്‍ തന്നെ ലിയോയുടെ ചങ്കിടിപ്പിന്‍റെ വേഗത കൂട ി.
ഭയന്നു വിറച്ചിരിക്കുന്ന ആ വൃദ്ധനെ തന്‍റെ മാറോട് ചേര്‍ത്തുപിടിച്ച് ആശ്വസിപ്പിക്കുമ്പോള്‍ ഫ്രാന്‍സിസിന്‍റെ കണ്ണുകളും നിറഞ്ഞിരുന്നു.
ആ വൃദ്ധന്‍റെ നൊമ്പരത്തെ ഏറ്റെടുത്തു കണ്ണീരൊഴുക്കുന്ന ഫ്രാന്‍സിസിനെ നോക്കി ലിയോ നിന്നു. ഈ മനുഷ്യന്‍ എനിക്ക് എന്നും ഒരത്ഭുതം തന്നെയാണ്. ഇദ്ദേഹം ഒരാളെ സഹോദരാ എന്നു വിളിക്കുന്നത് ശരിക്കും ഹൃദയത്തില്‍ നിന്നു തന്നെയാണെന്നുള്ളതിന് ഇതില്‍ കൂടുതല്‍ എന്ത് തെളിവാണ് വേണ്ടത്. എല്ലാവരെയും ഒരുപോലെ എങ്ങിനെ സ്നേഹിക്കാന്‍ പറ്റുന്നോ ആവോ. പിതാവിനോട് പറഞ്ഞ ഈ നിമിഷം ഈ പാവം വൃദ്ധന്‍റെ നൊമ്പരങ്ങള്‍ അദ്ദേഹം ഒപ്പിയെടുത്തിട്ടുണ്ടാവും. ഇനി അത് അദ്ദേഹത്തിന്‍റെ നൊമ്പരങ്ങളാണ്.
ഒരുവനെ സ്നേഹിക്കുകയെന്നാല്‍ അവന്‍റെ വേദനകളെ കൂടെ സ്വന്തമാക്കുക എന്നതാണ്, സ്നേഹത്തിന്‍റെ ഫ്രാന്‍സീസ് ശൈലി. ചിന്തയുടെ ഏതോ നിമിഷങ്ങളില്‍ ലിയോ ഉറക്കത്തിലേക്കു വഴുതി വീണു.
ഇതേ സമയം മഞ്ഞുറഞ്ഞു കിടക്കുന്ന മലയുടെ തെക്കേഭാഗത്തുള്ള ഗുഹയില്‍ നിന്നും അവന്‍, ഇരുട്ടിന്‍റെ പോരാളി, വേട്ടക്കിറങ്ങി തുടങ്ങിയിരുന്നു...
അതിഭയാനകമായ ഒരു സ്വരം കേട്ടാണ് ലിയോ ഞെട്ടി എഴുന്നേറ്റത്. ഒരു തവണ കൂടി അതേ സ്വരം കേട്ടപ്പോള്‍ മനസ്സിലായി ഇത് ഈ നാട്ടുകാര്‍ പേടിസ്വപ്നമായി കാണുന്ന ആ പര്‍വ്വത ചെന്നായയുടെ ഓരിയിടല്‍ ആണെന്ന്. ജെസൂപ്പ പറഞ്ഞതനുസരിച ്ചാണെങ്കില് ആരുടെയോ ജീവന്‍ പോയിട്ടുണ്ട്. മനുഷ്യന്‍ ആണോ മൃഗം ആണോ എന്നു മാത്രം അറിവില്ല. സാധാരണ വേട്ടയാടിയതിനുശേഷം ആണത്രേ അവന്‍ ഈ ശബ്ദം പുറപ്പെടുവിക്കുക. ഭയത്തോടെ വീണ്ടും കിടക്കാന്‍ നോക്കിയപ്പോള്‍ ആണ് അത് ശ്രദ്ധിച്ചത്. ഫ്രാന്‍സീസ്.....ഇവിടെയില്ല.
അവന്‍റെ ഹൃദയത്തില്‍ ഒരു ഇടിവാള്‍ മിന്നി. പെട്ടെന്ന് തന്‍റെ ഭീതിയൊക്കെ മാറ്റിവച്ച് ലിയോ പുറത്തിറങ്ങി. നോക്കുമ്പോള്‍ അത്ര അകലെ അല്ലാതെ ഒരു ചെറിയ പാറമേല്‍ കൈകള്‍ വിരിച്ചു പിടിച്ച് ഫ്രാന്‍സീസ് പ്രാര്‍ഥനാനിമഗ്നനായി നില്‍ക്കുന്നുണ്ട്. ഉടുപ്പ് മുഴുവനും മഞ്ഞു പെയ്ത് ഒരു ചെറിയ മഞ്ഞു പ്രതിമ പോലെ തോന്നിക്കും ഇപ്പോള്‍. അദ്ദേഹത്തിന്‍റെ പ്രാര്‍ത്ഥനയുടെ വിഷയം എന്തായിരിക്കുമെന്ന് ലിയോക്ക് ഊഹിക്കാന്‍ കഴിയുമായിരുന്നു.
സ്നേഹിക്കുന്നവരുടെ സങ്കടങ്ങള്‍ സ്വന്തമാക്കുക മാത്രമല്ല അവര്‍ക്കുവേണ്ടി കൈകള്‍ ഉയര്‍ത്തി പ്രാര്‍ഥിക്കാനും സമയം കണ്ടെത്തുന്നവനാകണം ഒരു ഫ്രാന്‍സിസ്ക്കന്‍ സഹോദരന്‍....ലിയോ തന്‍റെ ഹൃദയത്തില്‍ കുറിച്ചിട്ടു.
പിറ്റേന്നു ഗുബിയോ ഗ്രാമം ഉണര്‍ന്നത് വലിയ ഒരു സന്തോഷവാര്‍ത്തയും കൊണ്ടാണ്. ഫ്രാന്‍സീസ് തങ്ങളുടെ ഗ്രാമത്തില്‍ എത്തിയിരിക്കുന്നു എന്നത് അവരെ വളരെ സന്തോഷത്തിലാക്കി. കാരണം അദ്ദേഹത്തെ, ദൈവത്തിന്‍റെ പ്രതിപുരുഷന്‍ ആയിട്ടാണ് അവര്‍ കേട്ടിരുന്നത്. ജെസൂപ്പയുടെ വീട്ടില്‍ വന്നവര്‍ക്കൊക്കെ കരഞ്ഞു പറയാന്‍ ഒരൊറ്റ കാര്യമേ ഉണ്ടായിരുന്നുള്ളൂ. ഫ്രാന്‍സീസ് അവരുടെ സങ്കടങ്ങള്‍ കേട്ടുകൊണ്ടിരുന്നപ്പോള്‍ തന്നെ മേയറുടെ ആളുകളും അവിടെയെത്തി. അവര്‍ക്കും പറയാന്‍ ഉണ്ടായിരുന്നത് ആ ചെന്നായയെ പറ്റി മാത്രം ആയിരുന്നു.
ആ ഗ്രാമം മുഴുവന്‍റെയും സങ്കടങ്ങള്‍ ഹൃദയത്തില്‍ വഹിച്ചു ആ നിസ്സാര സഹോദരന്‍ അല്പനേരം ആകാശങ്ങളിലേക്ക് കണ്ണുകളുയര്‍ത്തി നിന്നു. ശേഷം പതുക്കെ മലയുടെ തെക്കു ഭാഗത്തേക്ക് നീങ്ങാന്‍ തുടങ്ങി. ഗ്രാമത്തിന്‍റെ കവാടം വരെ നാട്ടുകാരും അനുഗമിച്ചു. പിന്നീട് ആരും മുന്നോട്ട് പോകാന്‍ ധൈര്യപ്പെട്ടില്ല, ലിയോയും ആ കവാടത്തില്‍ ചാരി നിന്നതേ ഉള്ളൂ. ഫ്രാന്‍സീസ്, കവാടവും കടന്നു മലയുടെ അടുത്തു ചെന്നു. അപ്പോഴേക്കും ആ ചെന്നായയുടെ ക്രൗര്യം നിറഞ്ഞൊരു മുരള്‍ച്ച കേട്ടു തുടങ്ങിയിരുന്നു. തന്‍റെ മടയുടെ അടുത്തൊരു മനുഷ്യഗന്ധം തിരിച്ചറിഞ്ഞ ചെന്നായ വലിയൊരു മുരള്‍ച്ചയോടെ ഇരയുടെ അടുത്തേക്ക് പാഞ്ഞടുത്തു. നാട്ടുകാരും ലിയോയും ശ്വാസമടക്കി പിടിച്ചു നില്ക്കുകയാണ്. കാര്യം എത്ര വലിയൊരു പുണ്യപ്പെട്ട മനുഷ്യന്‍ ആണെങ്കിലും ക്രൂരനായ ഒരു മൃഗത്തിന്‍റെ അടുത്തേക്ക് പോകുന്നത് ബുദ്ധിമോശമല്ലേ എന്നൊരു ചിന്ത ലിയോയുടെ മനസ്സില്‍ തോന്നിതുടങ്ങിയിരുന്നു.
ഇരയുടെ കണ്ണുകളില്‍ നോക്കി പാഞ്ഞടുത്ത ചെന്നായ കണ്ടത് തന്നെ നോക്കി പുഞ്ചിരിച്ചു കൊണ്ട് കൈകള്‍ നീട്ടി നില്‍ക്കുന്ന ഒരു മനുഷ്യനെ ആണ്. ആദ്യമായിട്ടാണ് ഇങ്ങനെ ഒരു അനുഭവം. ഭയന്നു വിറക്കുന്ന മുഖങ്ങളെ മാത്രമേ ഇതുവരെയും കണ്ടിട്ടുള്ളൂ. അടുത്തു ചെല്ലുന്തോറും ഉള്ളിലെ ക്രൗര്യം എങ്ങോ പോയി മറയുന്നതും തന്‍റെ സ്വന്തം പിതാവിന്‍റെ അടുക്കല്‍ നില്ക്കുമ്പോളുണ്ടാകുന്ന ആ വാത്സല്യവും സ്നേഹവും തന്നില്‍ വന്നു നിറയുന്നതും അവനറിഞ്ഞു. ഇരയുടെ അരികിലെത്തിയപ്പോള്‍ താനറിയാതെ മുന്‍കാലുകള്‍ മടങ്ങുന്നതും മുഖം ആ പാദങ്ങളില്‍ അമരുന്നതും അവനറിഞ്ഞു. ആ പാദങ്ങളില്‍ അവന്‍ സ്നേഹത്തോടെ നക്കി തോര്‍ത്തി. അദ്ദേഹം വളരെ സ്നേഹത്തോടെ അവന്‍റെ തലയില്‍ തലോടി. മുഖം കൈകളിലെടുത്തു കണ്ണുകളില്‍ നോക്കി കുറച്ചു നേരം നിന്നു. ഇവിടെ എന്താണ് സംഭവിക്കുന്നത് എന്നറിയാതെ നാട്ടുകാര്‍ കണ്ണും മിഴിച്ചു നില്‍ക്കുമ്പോള്‍ ആ ചെന്നായ അദ്ദേഹത്തിന്‍റെ ഉടുപ്പില്‍ കടിച്ചു തന്‍റെ ഗുഹയിലോട്ട് കൊണ്ടു പോകുന്നതും അവര്‍ കണ്ടു.
ഒരല്പം കുത്തനെയുള്ള ഒരു പാറ കഴിഞ്ഞിട്ടായിരുന്നു അവന്‍റെ ഗുഹ. ഇവന് തന്നെ എന്തോ കാണിച്ചു തരാന്‍ ഉണ്ടെന്നു മനസ്സിലായ ഫ്രാന്‍സിസ് ആ ഗുഹയിലോട്ട് കയറി. അകത്തു തീ കത്തുന്നതും അതിനു മുകളിലായി ഒരു വടിയില്‍ ഏതോ ഒരു മൃഗത്തിന്‍റെ ശരീരം കുത്തി നിര്‍ത്തിയിരിക്കുന്നതും കണ്ട് അത്ഭുതപ്പെട്ട ഫ്രാന്‍സീസ് നോക്കുമ്പോള്‍ ഗുഹയുടെ മറ്റേ വശത്തു നിന്നു ഒരു രൂപം മുന്‍പിലേക്ക് വന്നു. ഏകദേശം ആറടിയില്‍ അധികമുള്ള ഭീമകാരനായ ഒരു മനുഷ്യന്‍ ആയിരുന്നു അത്. പക്ഷേ വളരെ ബദ്ധപ്പെട്ട് ആണ് നടന്നിരുന്നത്. ഒരു കൈയ്യും കാലും ശേഷിയില്ലാത്തത് പോലെ തോന്നിച്ചിരുന്നു.
ഫ്രാന്‍സിസിനെ കണ്ടതും ആടിന്‍റെ തോലില്‍ പൊതിഞ്ഞിരുന്ന ആ രൂപം '
