top of page

എഴുതാതെപോയ കവിത

Jan 4

1 min read

എ. കെ. അനില്‍ക�ുമാര്‍
A wooden pencil morphs into a tree branch with pink blossoms and green leaves, sketching swirls on white paper. Artistic and nature-inspired.

എഴുതാതെപോയ

കവിതയിലെ വരികള്‍

ഉറക്കത്തില്‍ വന്നു

ശ്വാസം മുട്ടിക്കുന്നു.

സ്വാതന്ത്ര്യത്തിന്‍റെ

വായു ശ്വസിക്കുവാനുള്ള

വാക്കുകളുടെ ബദ്ധപ്പാട്.

അക്ഷരക്കുരുക്കുകള്‍

തൊണ്ടയില്‍ കയ്പ്പുനീരായ്

ചുറ്റിവരിയുന്നു.

തിരിഞ്ഞും മറിഞ്ഞും

പേയ്ക്കിനാവിനെ

കൂട്ടുപിടിക്കുമ്പോഴും

സ്വപ്നത്തിന്‍ ജാലകച്ചില്ലില്‍

പിന്നെയും വന്നുമുട്ടുന്നു

വാക്കിന്‍ ചിറകൊച്ചകള്‍.

കണ്ടുമറന്ന

ശില്‍പഗോപുരത്തിന്‍

താഴികക്കുടത്തിലേക്ക്

ആകാശത്തുനിന്നുമൊരു

നൂലേണി.

അതിലൂടൊഴുകിയെത്തുന്നു

പുതുകവിതതന്‍

മഴച്ചില്ലുകള്‍.

പ്രളയമായതു

കഴുത്തറ്റം മുങ്ങുമ്പോള്‍

ശ്വാസം പിടഞ്ഞെണീറ്റു

ചുറ്റും പരതുന്നു.

അന്ധകാരത്തുരുത്തില്‍

കവിതയെങ്ങോ

മാഞ്ഞലിയുന്നു

വരികളുമെങ്ങോ

പറന്നകലുന്നു.

എഴുതാതെപോയ കവിത

എ. കെ. അനില്‍കുമാര്‍

അസ്സീസി മാസിക, ജനുവരി 2026

Jan 4

0

1

Recent Posts

bottom of page