top of page

നിറങ്ങളുടെ ആത്മാവ്

Nov 8, 2018

1 min read

ടി.ജെ.
the saul of colour

നിറങ്ങളുടെ നിറവയര്‍ നിറഞ്ഞാടും കാലം

പേറ്റുനോവിന്‍റെ സര്‍ഗ്ഗവേദനയില്‍

വേവലാതികളുടെ രാപ്പകല്‍

ഒടുക്കം ഓരോന്നിനും ഓരോ നിറം

ജാതിക്കും നിറം, ചോരക്കു നിറം, 

ജീവനു നിറം, ക്യാന്‍സറിനും നിറം

മരണത്തിനും ഒടുക്കം ഉയര്‍പ്പിനും.

കണ്ണടച്ചാല്‍ കറുപ്പെന്ന് മാഷ്

അല്ലിരുട്ടെന്ന് ശിഷ്യര്‍

തുറന്നാലോ ദുഃഖമാണുണ്ണി

നിറങ്ങളുടെ നിറഞ്ഞാട്ടം

ശരീരത്തിലും മനസ്സിലും

പീഡനമായി പിത്തലാട്ടമായ്

ആട്ടിയിറക്കപ്പെട്ട് വര്‍ണ്ണവല്‍ക്കരിച്ച്

ഒടുക്കം ശവമാക്കി ചുട്ടെടുക്കാന്‍

കാലത്തിനു മുമ്പേ പറന്നവര്‍

നിറങ്ങളുടെ കാര്യത്തില്‍ അമ്പേ കഷ്ടം

നമുക്കിപ്പഴും പഥ്യം കറുപ്പുതന്നെ

കാരണം കണ്ണടച്ചാല്‍ ഇരുട്ടാകുമല്ലോ

നിറങ്ങള്‍ വെറുതെ നേരംപോക്കുമാത്രം


Recent Posts

bottom of page