ഫാ. മിഥുന് ജെ. ഫ്രാന്സിസ് എസ്. ജെ.
Oct 4
ഇരുമ്പഴിക്കൂടിനുള്ളില്‍
ഒറാങ്ങ് ഉട്ടാങ്ങ്
ഉറക്കത്തിലായിരുന്നു
ഊഞ്ഞാലാടിക്കളിച്ച
നിത്യഹരിത വനങ്ങള്‍
പിഴുതുമാറ്റി
എണ്ണപ്പനത്തോട്ടം
പടര്‍ത്തുന്ന
മനുഷ്യന്‍റെ
പച്ചപ്പുല്‍ത്തകിടിയില്‍!
ഭൂമിക്കടിയില്‍
കുഴിച്ചു കുഴിച്ചു ചെന്ന്
എണ്ണയൂറ്റിയെടുക്കുന്ന
മുന്‍തലമുറയുടെ
കാലം കഴിഞ്ഞു
എണ്ണപ്പനയില്‍ നിന്ന്
ബയോ ഇന്ധനം
പ്രതീക്ഷിക്കുന്ന
മനുഷ്യനെക്കുറിച്ചാലോചിച്ച്
ഒറാങ്ങ് ഉട്ടാങ്ങ്
സ്വപ്നത്തില്‍ ഒന്നു പുഞ്ചിരിച്ചു
മനുഷ്യന്‍
ചിരിപോലും മറന്നുപോയ
ഇക്കാലത്ത്...!