

കഥയാണ് മനുഷ്യന്‍റെ ഏറ്റവും മൗലികമായ സംവേദന രീതി. കഥയിലെ കളിയും, കാര്യവും കുഞ്ഞുന്നാള്‍ മുതല്‍ മരണം വരെ മനുഷ്യന്‍ കേള്‍ക്കും, ഉള്‍ക്കൊളളും, ജീവിക്കും. അതുകൊണ്ടായിരിക്കണം കഥ തിരുത്തിയെഴുതുക ഏതൊരു ഭരണകുടത്തിന്‍റെയും ആവേശമാണ്. ഫാസിസ്റ്റ് പ്രവണതകളുളള നവലിബറല്‍ ഭരണക്കുടങ്ങള്‍ക്ക് ഇക്കാര്യത്തില്‍ ആവേശം കൂടുമെന്നതും സത്യം. ഇത്തരുണത്തില്‍ ഭാരതത്തിലെന്തു നടക്കുന്നു എന്നൊരു അന്വേഷണം സംഗതമാണ്.
ഭാദ്രിയിലെ ബിഷാഭ ഗ്രാമത്തില്‍ തുടങ്ങാം. ഒന്‍പതു മാസങ്ങള്‍ക്കു മുന്‍പ് മൊഹമ്മദ് അഗ്ലക് എന്ന മനുഷ്യനെയും കുടുംബത്തെയും പശു ഇറച്ചി ഫ്രിഡ്ജില്‍ വച്ചിരുന്നു എന്നാരോപിച്ച് ക്രൂരമായി ആക്രമിക്കുകയും, അവസാനം ആ മനുഷ്യന്‍റെ മരണത്തില്‍ കലാശിക്കുകയും ചെയ്തു. അന്നു ലബോറട്ടറി പരീക്ഷണങ്ങള്‍ പറഞ്ഞു. 'അതു മാട്ടിറച്ചിയായിരുന്നു'. ഒന്‍പതു മാസങ്ങള്‍ക്കു ശേഷം ഇതാ മറ്റൊരു റിപ്പോര്‍ട്ട് പുറത്തു വന്നിരിക്കുന്നു. അതു പശുവിറച്ചി തന്നെയായിരുന്നു. കഥ മാറ്റി എഴുതിയിരിക്കുന്നു. ഫലമോ? മഹാ പഞ്ചായത്തു കൂടുന്നു. വന്യമായ നീതി നിര്‍വ്വഹണത്തിനായി മുറവിളി കൂട്ടുന്നു. ശാന്തമായിരുന്ന ഒരു ഗ്രാമം ഇന്നു ഏതു നേരവും പൊട്ടി തെറിയ്ക്കാമെന്ന നിലയിലായിരിക്കുന്നു. കഥയുടെ ശക്തി.
2016 ജൂണ്‍ എട്ടിലെ അമേരിക്കന്‍ കോണ്‍ഗ്രസിന്‍റെ സംയുക്ത സമ്മേളനത്തില്‍ നമ്മുടെ പ്രധാനമന്ത്രി മറ്റൊരു കഥ പറഞ്ഞു. '
