top of page

വിധി

Sep 3, 2024

1 min read

സതീഷ് കളത്തില്‍
image of whirlwind

സര്‍വാധിപന്‍റെ വാളിനു

വിശക്കുന്നു.

ദുരന്തങ്ങള്‍...

അരുംകൊലകള്‍...


'എന്‍റെ കുറ്റപത്രമെവിടെ?'

ചോദിക്കാന്‍ നേരം കിട്ടാത്തവര്‍

ഭാഗ്യശാലികള്‍...

കണ്ടിരുന്നെങ്കില്‍,

ഹൃദയംപൊട്ടി മരിച്ചേനെ!


നിലവിളികള്‍...

പലായനങ്ങള്‍...

കെടുതികള്‍...

വറുതികള്‍...


ഒറ്റവാക്കിലെ വിധിയെഴുത്ത്,

വിധി...

വേട്ടയ്ക്കുള്ള ഇണ്ടാസ്;

ഇരയ്ക്കുള്ള കുമ്പസാരം!

Sep 3, 2024

0

3

Recent Posts

bottom of page