

കൊഞ്ചലുകള്‍ എന്‍ ചുണ്ടില്‍
ഭാഷയില്ലാതെ, ശബ്ദമില്ലാതെ
ഇടറി നില്ക്കുന്നു.
സ്നേഹമന്ത്രണങ്ങള്‍ എന്‍
കാതുകള്‍ക്കന്യമാകുന്നു.
കവിളില്‍ തലോടാന്‍ എന്‍
കണ്ണുനീര്‍പോലുമറയ്ക്കുന്നു.
എന്നിളം പാദങ്ങള്‍ വേയ്ക്കുമ്പോള്‍
താങ്ങായി വിണ്ടുകീറിയ ചുവരുകള്‍ മാത്രം.
എന്‍റെയിടങ്ങളെയെന്നും
അരുതുകളുടെ ചങ്ങലകള്‍
അളന്നു കുറിക്കുന്നു.
രുചിയറിയാത്ത അപ്പത്തിലും
അണിയാത്ത ഉടുപ്പിലും
നുകരാത്ത മുത്തങ്ങളിലുമായി
എന്‍റെ സ്വപ്നങ്ങള്‍ കുറുകിടുന്നു...
Related Posts

എ. കെ. അനില്‍കുമാര്‍
Mar 1, 2025
1 min read
ചരിത്ര പുസ്തകം പഠിപ്പിക്കാത്തത്
ചരിത്ര പുസ്തകം നമ്മെ കുറേയേറെ പഠിപ്പിക്കുന്നുണ്ട്. അധിനിവേശത്തിന്‍റെ ചരിത്രം വെട്ടിപ്പിടിക്കലുകളുടെ ചരിത്രം പലായനത്തിന്‍റെ ചരിത്രം...

എ. കെ. അനില്‍കുമാര്‍
Jan 3, 2026
1 min read
എഴുതാതെപോയ കവിത
എഴുതാതെപോയ കവിതയിലെ വരികള്‍ ഉറക്കത്തില്‍ വന്നു ശ്വാസം മുട്ടിക്കുന്നു. സ്വാതന്ത്ര്യത്തിന്‍റെ വായു ശ്വസിക്കുവാനുള്ള വാക്കുകളുടെ ബദ്ധപ്പാട്. അക...

ബ്ര. എഡിസണ്‍ പണൂര്‍
Apr 30, 2025
1 min read
ഒരുരൂപ തുട്ട്
ആരും കണ്ടിട്ടും മൈന്‍ഡ് ചെയ്യാതെ ഒരുരൂപ തുട്ട് അവിടെ കിടപ്പുണ്ടാരുന്നു അല്ലേലും വലിയതുട്ടുകളുള്ളവര്‍ക്കു എന്ത് ഒരു രൂപ...... കഴിഞ്ഞ ദിവസം...






















