

കാനഡയില്‍ ചെന്ന കാലം. ഞാന്‍ വഴിയില്‍ നില്‍ക്കുകയാണ്. ഒരു ഇലക്ട്രോണിക് വീല്‍ ചെയര്‍ പാതയോരത്ത് വച്ച് മറിയുകയും അതില്‍ സഞ്ചരിച്ചിരുന്ന അംഗപരിമിതിയുള്ള വ്യക്തി മറിഞ്ഞുവീഴുകയും ചെയ്തു.
ഞാന്‍ ഓടിച്ചെന്ന് അയാളെ സഹായിച്ചു. മറ്റാരും സഹായത്തിന് വരാത്തതുകൊണ്ട് എനിക്ക് നന്നേ ബുദ്ധിമുട്ടേണ്ടി വന്നു. എന്നാല്‍ കാര്യമായ പ്രശ്നമൊന്നും അയാള്‍ക്ക് ഇല്ലെന്ന് എനിക്ക് മനസ്സിലായി.
ഞാന്‍ കുറച്ച് അങ്ങോട്ട് മാറിയപ്പോള്‍ ഒരു വ്യക്തി വന്ന് എന ്നോട് പറഞ്ഞു. നിങ്ങള്‍ ഈ ചെയ്തത് ഒരുപക്ഷേ നല്ല കാര്യമായിരിക്കും. അത് ഇന്ത്യയില്‍. പക്ഷേ ഇവിടെ അതത്ര നല്ല കാര്യമല്ല. കാരണം നിങ്ങള്‍ സഹായിച്ച ആ വ്യക്തി തന്നെ നിങ്ങള്‍ക്കെതിരെ കേസ് കൊടുത്തുകൂടാ എന്നില്ല. അയാളെ നിങ്ങളാണ് തള്ളിയിട്ടതെന്നോ അല്ലെങ്കില്‍ ശരിയായിട്ടുള്ള രീതിയില്‍ സ്പര്‍ശിച്ചില്ല എന്നൊ ക്കയോ, എന്തുവേണമെങ്കിലും ആരോപണം വരാം.
അമേരിക്കയില്‍ വാള്‍മാര്‍ട്ടിന്‍റെ പാര്‍ക്കിംഗ് ലോട്ടില്‍ വികലാംഗര്‍ക്കുള്ള പാര്‍ക്കിംഗ് അലോട്ട് മെന്‍റ് ചിലര്‍ വന്ന് അളക്കുന്നത് കാണാം. സര്‍ക്കാര്‍ പറഞ്ഞതില്‍നിന്ന് ഒരല്പം എങ്കിലും നീളം കുറഞ്ഞിട്ടുണ്ടോ എന്നു നോക്കാനാണ്. ഉണ്ടെങ്കില്‍ വാള്‍മാര്‍ട്ടിനെ സൂ ചെയ്തു(കേസ് കൊടുത്തു) പൈസ ഉണ്ടാക്കാനുള്ള ഒരു വഴി തേടുകയാണ് അവര്‍.
എന്തിനും ഏതിനും ഫൈന്‍ അടിക്കുന്ന സിംഗ പ്പൂര്‍ ഒരു ഫൈന്‍ രാജ്യം ആണെങ്കില്‍ എന്തിനു മേതിനും കേസ് കൊടുക്കുന്ന അമേരിക്ക ഒരു സൂയിങ് രാജ്യമാണ്.
വക്കീല്‍മാര്‍ തക്കം പാര്‍ത്തിരിക്കുകയാണ്. ആരും ആര്‍ക്കെതിരെയും എപ്പോള്‍ വേണമെങ്കിലും കേസ് കൊടുക്കാം. ആര്‍ക്കും ആരെയും വിശ്വാസമില്ലാത്ത സ്ഥലം.
നമ്മുടെ നാട്ടില്‍ പരസ്പരമുള്ള വിശ്വാസം എന്നു പറയുന്നത് കുറഞ്ഞു കുറഞ്ഞാണ് വരുന്നത്. വ്യക്തികള്‍ തമ്മിലുള്ള ആശയവിനിമയം പോലും എന്തെങ്കിലും ആവശ്യങ്ങളുടെ അടിസ്ഥാനത്തില്‍ മാത്രമാകുന്നു. ഒരാളെ കൊണ്ടുള്ള ഉപയോഗം കഴിഞ്ഞാല്‍ അയാളുമായിട്ടുള്ള ബന്ധം സ്വിച്ച് ഇട്ടതുപോലെ നിര്‍ത്തുന്ന ആളുകളെയാണ് ഞാന്‍ ഇപ്പോള്‍ കണ്ടുവരുന്നത്.
എല്ലാവര്‍ക്കും ഇപ്പോള്‍ അണ്‍ലിമിറ്റഡ് കോളുകള്‍ ആണെങ്കില്‍പോലും ഒരു അഞ്ചുമിനിറ്റ് ഫോണ്‍ എടുത്ത് ഒരാളെ വിളിച്ച് ഏതെങ്കിലും വിശേഷ അവസരം ആശംസിക്കാന്‍ ആളുകള്‍ മെന ക്കെടാറില്ല. സൗഹൃദസംഭാഷണങ്ങള്‍ ഇല്ല. പര സ്പരമുള്ള കൂടിക്കാഴ്ചകള്‍ ഇല്ല. ഒരു ചായക്കപ്പുറം ഇരുന്ന് സൊറ പറയുന്ന കൂട്ടുകാരില്ല. പകരം ആരോ ഉണ്ടാക്കിയ ഒരു ആശംസ ഫോര്‍വേഡ് ചെയ്ത് കൃതാര്‍ത്ഥന്‍ ആവുക.
മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്തിട്ട് അല്ലെങ്കില്‍ സൈലന്‍റ് മോഡ് ആക്കിയിട്ട്, ഒരു മണിക്കൂര്‍ നിങ്ങള്‍ നിങ്ങളുടെ പങ്കാളിയോടോ കൂട്ടുകാരോടോ അവര്‍ക്ക് വേണ്ട പൂര്‍ണ്ണ ശ ്രദ്ധ കൊടുത്ത് സംസാരിച്ചിട്ട് എത്ര നാളായിട്ട് ഉണ്ടാവും?
ഉപഭോക്ത സംസ്കാരത്തില്‍ ഊന്നിയ ഈ മനോഭാവം വല്ലാതെ കൂടി വരുന്നു. എനിക്ക് നിന്നെ ക്കൊണ്ട് ആവശ്യമുള്ളപ്പോള്‍ മാത്രം ഞാന്‍ നീയു മായി സൗഹൃദം സ്ഥാപിക്കും. അല്ലെങ്കില്‍ നിന്നെ ക്കൊണ്ട് എന്തെങ്കിലും ആവശ്യമുണ്ടാകും എന്നു കരുതി മാത്രം സൗഹൃദം സ്ഥാപിക്കും. അത് യഥാര്‍ത്ഥ ജീവിതത്തില്‍ തൊട്ട് സോഷ്യല്‍ മീഡിയയിലെ ഇടപെടലുകളില്‍ വരെ ഇതാണ് ആളുകള്‍ അനുവര്‍ത്തിച്ചു പോരുന്നത്.
റീയാക്റ്റീവ് ഡിപ്രഷന്‍ പോലുള്ള കടുത്ത വിഷാദാവസ്ഥ ഉണ്ടാകുന്നതില്‍ നിന്ന്-(അത് ആത്മഹത്യയിലേക്ക് പോലും നയിക്കാമെന്ന് ഓര്‍ക്കണം) നല്ല സൗഹൃദങ്ങളോ സ്നേഹബന്ധ ങ്ങളോ ഉണ്ടെങ്കില്‍ ഒരു പരിധിവരെ മറികടക്കാന്‍ സാധിക്കും. (അത് ഉണ്ടായാല്‍ ചികിത്സ ആവശ്യമാണ്).
അതുപോലെ തന്നെയാണ് സമൂഹ ബന്ധ ങ്ങളിലും ജോലിയിലും കുടുംബത്തിലും ഉണ്ടാ കുന്ന വീഴ്ചകള്‍. ഇവിടെ ഉറ്റവരോ ഉടയവരോ സുഹൃത്തുക്കളോ ഒരു കൈത്താങ്ങായി നില്‍ക്കാനുണ്ടെങ്കില്‍ അത് വലിയഗുണം ചെയ്യും.
ആര്‍ക്കും ആരെയും കേള്‍ക്കാന്‍ സമയമില്ല, താല്പര്യം ഇല്ല. സ്വന്തം സ്വരം കേള്‍ക്കുവാനും അവനവന്‍റെ അറിവുകള്‍ ബാക്കിയുള്ളവരെ അടിച്ചേല്‍പ്പിക്കുവാനും ഉള്ള ശ്രമത്തിലാണ് ഏവരും. ഒരു യഥാര്‍ത്ഥ മനുഷ്യന്‍പോലും 40% സമ യവും അവനവനെ കുറിച്ചും അവനവന്‍റെ ആശയങ്ങളുമാണ് സംസാരിക്കുന്നതെങ്കില്‍ അത് സോഷ്യല്‍ മീഡിയയിലേക്ക് വരുമ്പോള്‍ 80% ആയി മാറും.
മനഃശാസ്ത്രജ്ഞര്‍ തന്നെ പറയുന്ന ഒരു കാര്യ മുണ്ട്. പല പ്രശ്നങ്ങളുമായി വരുന്ന ആളുകള്‍ അവരുടെ ആശയങ്ങള്‍ മനശ്ശാസ്ത്രജ്ഞനെ അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുകയാണ് ഇപ്പോള്‍ ചെയ്യുന്നത്.
ഇതൊന്നും ഒട്ടും നിഷ്കളങ്കമല്ല. കാരണം മറ്റു ള്ളവരില്‍നിന്ന് ഒന്നും പഠിക്കേണ്ട എന്നും എല്ലാം ഗൂഗിളില്‍ ഉണ്ടല്ലോ എന്നും കരുതുന്ന യുവജനത തൊട്ട് എല്ലാം വാട്സാപ്പില്‍ ഉണ്ട് എന്ന് കരുതുന്ന വയോധികര്‍ വരെയുള്ള ഈ സമൂഹം മനോരോഗ ത്തിലേയ്ക്ക് പോയിക്കൊണ്ടിരിക്കുകയാണ്.
മനുഷ്യര്‍ പരിണമിച്ചുണ്ടായിട്ട് രണ്ടുലക്ഷം വര്‍ഷമേയായിട്ടുള്ളൂ. അതില്‍ 98% വും വനത്തില്‍ തന ്നെയായിരുന്നു. പതിനായിരം കൊല്ലം മാത്രമേയായിട്ടുള്ളൂ കുറച്ചു മനുഷ്യര്‍ ആദ്യമായി കാട്ടില്‍ നിന്ന് ഇറങ്ങി കൃഷി ആരംഭിച്ചിട്ട്.
പരസ്പരം കണ്ടും കേട്ടും കൊടുത്തും വാങ്ങിയും സാന്ത്വനിപ്പിച്ചും തലോടിയും പുഞ്ചി രിച്ചും സ്നേഹിച്ചും ഒക്കെ മാത്രം മുമ്പോട്ട് പോകാന്‍ സാധിക്കുന്ന രീതിയില്‍ തന്നെയാണ് മനുഷ്യന്‍റെ മസ്തിഷ്കത്തിന്‍റെ അടിസ്ഥാനപരമായ പ്രോഗ്രാമിംഗ്.
ഇതിനെ ഏതാനും വര്‍ഷങ്ങള്‍ കൊണ്ട് ഉണ്ടായ ഒരു സാങ്കേതികവിദ്യ കൊണ്ട് മറികടക്കുമ്പോള്‍ അതിന്‍റെ പ്രത്യാഘാതം വലുതായിരിക്കും.
നിങ്ങളുടെ കുട്ടികളോട് മിനിമം മൂന്ന് കാര്യ ങ്ങള്‍ പറയുക.
ഒന്ന:് ചിരിക്കാന്‍ പഠിക്കുക. ചിരി ക്കുന്ന മുഖമുള്ളത് മനശ്ശാസ്ത്രപരമായും സാമൂഹി കപരമായും വലിയൊരു അഡ്വാന്‍റേജ് ആണ്.
രണ്ട്: ബാക്കിയുള്ളവരെ ശ്രവിക്കുവാന്‍ പഠിക്കുക.
മൂന്ന്: നിങ്ങളുടെ അതേ ആശയങ്ങള്‍ ഇല്ലാത്ത ആള്‍ക്കാരെല്ലാം നിങ്ങളുടെ ശത്രുക്കള്‍ അല്ല എന്നും പഠിപ്പിക്കുക.
ജപ്പാന്‍, ചൈന, തായ്വാന്‍, കൊറിയ, തായ്ല ന്‍ഡ് എന്നീ രാജ്യങ്ങള്‍ വളരെ വ്യക്തമായി തന്നെ അഭിമുഖീകരിക്കുന്ന വലിയൊരു പ്രശ്നമാണ് സാങ്കേതികവിദ്യയുടെ വരവോടുകൂടിയുള്ള മാനസി കമായിട്ടുള്ള പ്രശ്നം. സൈബര്‍ സൈക്കോള ജിയില്‍ ഏറ്റവും കൂടുതല്‍ കേസ് സ്റ്റഡിസ് വന്നിട്ടു ള്ളതും പഠിച്ചിട്ടുള്ളതും ഈ രാജ്യങ്ങളില്‍നിന്നു തന്നെയാണ്. ഭയാനകമായ കാര്യങ്ങള്‍ തന്നെ യാണ് അവിടെ നിന്ന് പുറത്തുവരുന്നത്. 'ഡിജിറ്റല്‍ നാഗവല്ലിമാര്‍' എന്ന പുസ്തകത്തില്‍ അതെപ്പറ്റി വിശദമായി എഴുതിയിട്ടുണ്ട്.
നമുക്ക് ആദ്യം മനുഷ്യരാകാന്‍ ശ്രമിക്കാം. സാങ്കേതിവിദ്യ നമ്മുടെ അടിമയാകട്ടെ. നമ്മള്‍ സാങ്കേതികവിദ്യയുടെ അടിമ ആകാതിരിക്കട്ടെ.
പരസ്പരം സംശയി ച്ചും കുറ്റപ്പെടുത്തിയും മുന്‍പോട്ടു പോകുന്ന പ്രവണത ഉപേക്ഷിച്ച്, പര സ്പരം സ്നേഹിച്ചും, ബാക്കിയുള്ളവരെ ശ്രവിച്ചും അംഗീകരിച്ചും മുന്‍പോട്ടു പോവുക. ഇല്ലെങ്കില്‍ ഒരു കുടുംബത്തിനോ, സമൂഹത്തിനോ, രാജ്യത്തിനോ, ലോകത്തിനോ നിലനില്‍പ്പ് ഉണ്ടാവില്ല.
Related Posts

Add a Title
Add a Title
Add a Title
Add a Title
Change the text and make it your own. Click here to begin editing.

Add a Title
Add a Title
Add a Title
Add a Title
Change the text and make it your own. Click here to begin editing.

Add a Title
Add a Title
Add a Title
Add a Title
Change the text and make it your own. Click here to begin editing.
























