top of page


നേട്ടത്തിനും നഷ്ടത്തിനുമിടയില്‍
എന്താണുള്ളത്-
ഒരു നിമിഷത്തിന്റെ
ഇടവേളയല്ലാതെ?
എന്നിട്ടും നേട്ടത്തിനു നല്‍കേണ്ടതിനെക്കാള്‍
എത്രയോ വില നല്‍കണം
നഷ്ടത്തിന്!
കീറിമുറിഞ്ഞൊരു ഹൃദയത്തിന്റെ
തീവ്രവേദന
ആത്മാവുവരെ ദഹിപ്പിക്കും
അഗ്നിയുടെ തീക്ഷ്ണത
പൊടുന്നനെ അനാഥമായ്തീര്ന്ന
മനസ്സിന്റെ
അടങ്ങാത്ത വിങ്ങല്‍
നേട്ടത്തിനു പകരംവയ്ക്കാന്‍
എത്രയോ
വിലയില്ലാ ചരക്കുകള്‍
നഷ്ടത്തിനു പകരം വയ്ക്കാന്‍
നഷ്ടമല്ലാതൊന്നുമില്ലല്ലോ!


നാലേനാല്
സുവിശേഷങ്ങൾ കഴിഞ്ഞാൽ പുതിയ നിയമത്തിലെ ലേഖനങ്ങളുടെ രചയിതാക്കൾ മുഖ്യമായും പൗലോസും പത്രോസും യോഹന്നാനും ആണ്. ഏറ്റവും പ്രധാനപ്പെട്ട മൂന്ന് അപ്പസ്തോലന്മാർ. ഈ മൂന്നു പേരും സ്നേഹത്തെക്കുറിച്ച് നമുക്ക് നല്‍കിയിട്ടുള്ള ഉൾക്കാഴ്ചകൾ കുറച്ചൊന്നുമല്ല. "ആത്മാർത്ഥമായ സഹോദര സ്നേഹത്തിനായി നിങ്ങളുടെ ആത്മാവ് പവിത്രീകരിക്കപ്പെട്ടിരിക്കുന്നു. നിങ്ങൾ ഹൃദയപൂർവ്വകമായും ഗാഢമായും പരസ്പരം സ്നേഹിക്കുവിൻ" (1പത്രോ. 1:22) എന്നെഴുതുന്ന പത്രോസ് പിന്നീട് ഇങ്ങനെയും എഴുതുന്നുണ്ട്: "സർവ്വോപരി നിങ്ങൾക്ക്, ഗാഢമായ പര

George Valiapadath Capuchin
4 days ago1 min read


അനുഗ്രഹങ്ങൾ എണ്ണി തുടങ്ങാൻ
ദൈവത്തോടുള്ള സംഭാഷണങ്ങളെല്ലാം പ്രാർത്ഥനകളാണെങ്കിൽ എന്റെ പ്രാർത്ഥനകളിലധികവും പരാതികളും പരിഭവങ്ങളുമായിരിക്കും. ജനിച്ച നാട് മുതൽ മാറി വരുന്ന കാലാവസ്ഥ വരെ എന്റെ പരാതിക്കുള്ള കാരണങ്ങളായിരുന്നു. ജീവിതത്തിലെ അനുഗ്രഹങ്ങൾക്ക് നമ്മൾ നന്ദി ഉള്ളവരായിരിക്കണമെന്ന് കുഞ്ഞു നാൾ മുതൽ കേൾക്കുന്നതും ഇപ്പോൾ സൺഡേസ്കൂൾ ക്ലാസ്സിലെ കുഞ്ഞുങ്ങൾക്ക് പറഞ്ഞു കൊടുക്കുന്നതുമാണ്. പക്ഷെ ചിലപ്പോഴൊക്കെ പറയുന്ന ആദർശങ്ങൾ സ്വന്തം ജീവിതത്തിൽ നടപ്പാക്കാൻ നമ്മുക്ക് കഴിയാറില്ലല്ലോ. ഇടുക്കിയിലെ ഒരു ഗ്രാമത്തിൽ ജനിച്ച

റോണിയ സണ്ണി
Dec 31, 20252 min read


ക്രിസ്തുമസ് സമ്മാനം
അങ്ങനെ ശാന്തമായ, സംതൃപ്തി നിറഞ്ഞ മറ്റൊരു ക്രിസ്തുമസ് കൂടി കടന്നുപോകുന്നു. ക്രിസ്തുമസ്സിനെ കമ്പോളത്തിൽ നിന്ന് വിമോചിപ്പിക്കണം എന്ന് പലപ്പോഴും പറയാറുണ്ട്. എന്നിരിക്കിലും, ലോകത്ത് ഏറ്റവുമധികം ക്രയവിക്രയം നടക്കുന്നത് ഈ ഒരു ആഘോഷക്കാലത്താണ് എന്നാണ് ലഭ്യമായ എല്ലാ കണക്കുകളും സൂചിപ്പിക്കുന്നത്. ക്രിസ്തുമസ്സിൻ്റെ ഏറ്റവും ആഴമുള്ള ആചരണമല്ല വിപണിയിൽ നിന്ന് വാങ്ങുന്ന ചരക്കുകൾ എന്ന് വിമർശിക്കാൻ നമുക്ക് അവകാശമുണ്ട്. എങ്കിലും അതുപോലും ചെറുതല്ലാത്ത ഒരു ആത്മീയ നിലവാരത്തിൻ്റെ സൂചകമായി കാണാമെന്നു

George Valiapadath Capuchin
Dec 26, 20252 min read


തിരുരാത്രി
Selma Legerlof എഴുതിയ Holy night എന്ന ഒരു കഥയുണ്ട്. അവരുടെ മുത്തശ്ശി പറഞ്ഞ ഒരു ക്രിസ്തുമസ് കഥ എന്നരീതിയിലാണ് അവർ കഥപറയുന്നത്. ക്രിസ്തുമസ് രാവിൽ പാതിരാ കുർബാനയ്ക്ക് എല്ലാവരും പോയിരുന്നു. മുത്തശ്ശിയും കൊച്ചുമകളും മാത്രമേ വീട്ടിൽ ഉണ്ടായിരുന്നുള്ളു. പള്ളിയിൽ പോകാൻ കഴിയാത്ത വിഷമത്തിൽ ഇരിക്കുമ്പോൾ മുത്തശ്ശി അവളോടു കഥ പറയാൻ തുടങ്ങി. യേശുവിൻ്റെ ജനനവുമായി ബന്ധപ്പെട്ട ഒരു കഥ. ഇരുളു നിറഞ്ഞ ഒരു രാത്രിയിൽ ഒരാൾ വീടായ വീടുകളുടെ വാതിലുകളിൽ മുട്ടി വിളിക്കുകയാണ്. "സ്നേഹിതാ അല്പം തീ തരുമോ.

റോണി കിഴക്കേടത്ത് കപ്പൂച്ചിന്‍
Dec 25, 20253 min read


മനുഷ്യപുത്രന്
1 ഒരു കോളത്തിലും ചുരുങ്ങുന്നതല്ല മനുഷ്യന് എന്ന് ദൈവത്തിനെങ്കിലുമറിയാം. സ്വന്തം ഛായയിലും സദൃശ്യതയിലും അവനെ ഉരുവാക്കിയെന്നാണ് ഉല്പത്തിയുടെ സാക്ഷ്യം. ലുത്തിനിയ പ്രാര്‍ത്ഥനപോലെ നീളുന്ന, എണ്ണിത്തീരാനാവാത്ത ദൈവത്തിന്റെ സദൃശ്യതകളില് കവിഞ്ഞൊഴുകുന്ന അവന്റെ സത്തയും അടക്കം ചെയ്യതിട്ടുണ്ട്. പൊതുവെ ഉദ്ധരിക്കപ്പെടുന്ന വാള്‍ട്ട്മാന്റെ വരികള്‍ പോലെ: I am large.. I contain multitude ദാവീദ് കാനേഷുമാരിയില്‍ ഏര്‍പ്പെടാന്‍ ആലോചിക്കുന്ന നേരത്ത് അരുതെന്നു പറയാനായിട്ടാണ് അവിടുന്ന് ശ്രദ്ധിച്ചത

ബോബി ജോസ് കട്ടിക്കാട്
Dec 15, 20253 min read


കണ്ടുമുട്ടല്‍
ഒഴുകുന്ന നദികളോടൊപ്പം നമ്മളും കടന്നുപോകും. നമ്മള് നാമമില്ലാത്തവരായിത്തീരും. ഒഴുക്കിന്റെ പകുതിയില്‍ വച്ച് അവനെ കണ്ടുമുട്ടിയവര്‍ അക്കാരണത്താല്‍ തന്നെ ഓര്‍മ്മിക്കപ്പെടും. - ഖലീല്‍ ജിബ്രാന് - മനുഷ്യപുത്രനായ യേശു യേശുവിനെ കണ്ടവരും അവന് കണ്ടവരും അക്കാരണത്താല്‍ ഓര്‍മ്മിക്കപ്പെടുന്ന ഭൂമിയില്‍ ആണ് നമ്മളും ജീവിക്കുന്നത്. മനുഷ്യന്റെ ചിന്തകള്‍ക്കും ഭാവനകള്‍ക്കും സ്വപ്നങ്ങള്‍ക്കും ഉപരിയായി, പഞ്ചേന്ദ്രിയങ്ങള്‍ കൊണ്ടു അനുഭവിക്കാവുന്ന വിധം ദൈവം ഭൂമിയെ തൊട്ടതിന്റെ തിരുനാള്‍ ആഘോഷത്തിന്

റോണി കിഴക്കേടത്ത് കപ്പൂച്ചിന്‍
Dec 13, 20252 min read
Recent Posts


ത്രിസാക്ഷി
"മൂന്ന് സാക്ഷികളാണുള്ളത്: ആത്മാവ്, ജലം, രക്തം." എന്നെഴുതുന്നുണ്ട് യോഹന്നാൻ തൻ്റെ ആദ്യ ലേഖനത്തിൽ. ഒരു കടങ്കഥ പോലെ തോന്നുന്ന വാക്യം. യേശുവിൻ്റെ പൂർണ്ണ ദൈവത്വവും പൂർണ്ണ മനുഷ്യത്വവുമാണ് യോഹന്നാൻ ഇവിടെ സൂചിപ്പിക്കുന്നത് എന്ന് സഭ പഠിപ്പിക്കുന്നുണ്ട്. മാമോദീസ എന്ന വലിയ രൂപകമാണ് യോഹന്നാൻ ഇവിടെ ഉപയോഗപ്പെടുത്തുന്നത് എന്നതിൽ സംശയമില്ല. മൂന്ന് മാമോദീസകളാണ് ഇവിടെ വ്യംഗ്യം. ജലത്താലുള്ള മാമോദീസ യോഹനാനിൽ നിന്ന് സ്വീകരിച്ചത്. അതേത്തുടർന്ന് ഉണ്ടായതാണ് ആത്മാവിൻ്റെ മാമോദീസ. രക്തത്തിലുള്ള കുളിയെക

George Valiapadath Capuchin
2 days ago


graceful gift
There are many people who practice traditional medicine in our country. A common belief about the practce of traditional medicine is that it is a 'graceful gift'. When the gift of medical cure one had received through traditional hand-over is used as a shortcut to make money in a big way, or when s/he becomes excessively proud of it, the 'gift of grace' is lost! Thereafter when s/he treats people, it doesn't seem bring about the results. When there was 'the gift', even if the

George Valiapadath Capuchin
3 days ago


നാലേനാല്
സുവിശേഷങ്ങൾ കഴിഞ്ഞാൽ പുതിയ നിയമത്തിലെ ലേഖനങ്ങളുടെ രചയിതാക്കൾ മുഖ്യമായും പൗലോസും പത്രോസും യോഹന്നാനും ആണ്. ഏറ്റവും പ്രധാനപ്പെട്ട മൂന്ന് അപ്പസ്തോലന്മാർ. ഈ മൂന്നു പേരും സ്നേഹത്തെക്കുറിച്ച് നമുക്ക് നല്‍കിയിട്ടുള്ള ഉൾക്കാഴ്ചകൾ കുറച്ചൊന്നുമല്ല. "ആത്മാർത്ഥമായ സഹോദര സ്നേഹത്തിനായി നിങ്ങളുടെ ആത്മാവ് പവിത്രീകരിക്കപ്പെട്ടിരിക്കുന്നു. നിങ്ങൾ ഹൃദയപൂർവ്വകമായും ഗാഢമായും പരസ്പരം സ്നേഹിക്കുവിൻ" (1പത്രോ. 1:22) എന്നെഴുതുന്ന പത്രോസ് പിന്നീട് ഇങ്ങനെയും എഴുതുന്നുണ്ട്: "സർവ്വോപരി നിങ്ങൾക്ക്, ഗാഢമായ പര

George Valiapadath Capuchin
4 days ago
bottom of page
