top of page
സീമസ് ഹീനീയുടെ കവിതയുടെ (St. Kevin and the Black Bird by Seamus Heaney) സ്വതന്ത്ര പരിഭാഷ റോണി കപ്പൂച്ചിൻ

വിരിച്ചകരങ്ങളുമായി
മുട്ടിന്‍മേല്‍ വിശുദ്ധന്‍.
ഇടുങ്ങിയ മുറിയുടെ
ജ നലഴിവഴി നീളുന്ന
ധ്യാനനിശ്ചലമൊരുകരത്തിനുള്ളില്‍
കൂടിനിടംതേടുന്നു കരിങ്കുയില്‍.
കരതാരിലറിയുന്ന ഇളംചൂടാര്‍ന്നമുട്ടകള്‍,
അമരുന്ന ചെറിയമാറിടം
ചുണ്ടും നഖങ്ങളും.
നിത്യജീവശൃംഖലയില്‍
സ്വയം കണ്ടെത്തുന്നു കെവിന്‍.
ഉറവുപൊട്ടുന്നു കനിവുള്ളില്‍,
ഇനിയീ കരങ്ങളാ
ചെറുമികള്‍വിരിയുവോളം,
പറക്കമുറ്റുവോളം വെയിലിലും
മഴയിലുമൊരുചില്ലയായ് തീരണം;
ധ്യാനനിശ്ചലം.
മഹത്താമൊരു ഭാവനയിതെങ്കിലും
നിനയ്ക്കുമോ കെവിനെ?
ഏതാണയാള്‍ ?
സ്വയം മറന്നൊരാള്‍?
അതോ കഴുത്തുമുതല്‍ വിരല്‍ത്തുമ്പോളം
പേറുന്ന കഠിനവേദനയോ ?
മരവിച്ചവിരലുകള്‍, മുട്ടുകള്‍,
അതോ അയാളിലൂടെപടര്‍ന്നുകയറുകയോ ഭൂമി ?
അന്തരങ്ങളെല്ലാ മകലുന്ന
മാനസംസ്നേഹനീര്‍ച്ചോലയില്‍
മുങ്ങിനിവരുന്നുഏകനായി വിമലം.
വിസ്മരിപ്പൂ സ്വയം കിളിയെയും
പുഴയെ മറന്നു പുഴയരികില്‍
ആപാദചൂഢമൊരുപ്രാര്‍ഥനയായ് തീരുന്നു:
'പ്രതിഫലേച്ഛലേശമേശാതെ
പ്രയത്നിക്കാനായെങ്കില്‍'.
Featured Posts
bottom of page