

ജീവിതത്തിന്റെ വഴിയും വെളിച്ചവും സംഗീതവും മധുരിമയും തേടുന്നവർക്ക് വഴിവെട്ടമേകി തെളിഞ്ഞു നിൽക്കുന്ന ദീപശിഖയും ഗാനനിർദ്ധരിയും തട്ടം തടവുമില്ലാത്ത പ്രത്യുത്തരവുമാണ് അസ്സീസിയിലെ ക്ലാര! ലോകം വിലപ്പെട്ടതെന്നു കരുതുകയും വിലമതിക്കുകയും ചെയ്യുന്നവയുടെ പൊള്ളത്തരം യഥാതഥം മനസ്സിലാക്കിയ ആ ധീരകന്യകയുടെ എട്ടാം ജന്മശതാബ്ദി ആഘോഷിക്കുന്ന ഈ അവസരത്തിൽ ഈ നൂറ്റാണ്ടിന്റെ വഴിത്താരയിൽ വഴിമുട്ടിനില്ക്കുന്ന വർക്ക്, വഴിതെറ്റി അലയുന്നവർക്ക് അവൾ തുണയാവുമോ....? തുണയേകുമോ....?
12-ാം നൂറ്റാണ്ടിലെ ഇറ്റലിയുടെ ഇരുളടഞ്ഞ ചരിത്രത്തിലേക്കു ധീരസാഹസികതയുടെ ഇതിഹാസം എഴുതിച്ചേർത്ത ഒരു ധീരകന്യകയത്രേ ഷേഫീകുലജാതയായ - ഒഫ്രദൂച്ചിയോ കുടും ബാംഗമായ - ക്ലാര! 1194 ജൂലൈ 16-ന് ജനിച്ച കുഞ്ഞ്. ഫഖറിനോ പ്രഭുവിൻ്റെയും ഒർത്തലോനാ പ്രതിയുടെയും ഓമൽ സന്താനം! കുഞ്ഞിന് അവർ പേരിട്ടു ക്ലാര! സമസ്തലോകത്തിനും പ്രകാശം നല്‌കുന്നവൾ! പ്രഭുമന്ദിരത്തിന്റെ കെട്ടുപാടുകളിൽ, അതിൻ്റെ അകത്തളങ്ങളിൽ മാത്രമായി ഒതുങ്ങിക്കൂടാൻ ക്ലാരയിലെ വലിയ മനസ്സിനു കഴിഞ്ഞില്ല. തന്നിൽ തളിരിട്ട നന്മയു ടെ നാമ്പുകൾ പൊടിച്ചു വളരാൻ അവൾ കളമൊരുക്കി. കരുണാർദ്രമായ സ്നേഹത്തിന്റെയും, ആഴമായ പ്രാർഥനയുടെയും ആദ്യപാഠങ്ങൾ നന്നേ ചെറുപ്പത്തിലെ അമ്മയിൽനിന്നു പഠിച്ച ക്ലാര പ്രായത്തിനനുസൃതമായി അവയോരോന്നും ബോധപൂർവം പരിപോഷിപ്പിച്ചു പോന്നു. താൻ ജീവിക്കുന്ന ചുറ്റുപാടുകളെ, സമയത്തിൻ്റെ സൂചനകളെ അവൾ നോക്കിക്കണ്ടു.
കാലത്തിൻ്റെ കാലൊച്ച അവൾ കാതോർത്തു കേട്ടു. നന്നായറിഞ്ഞു. യേശുവിൻ്റെ ജീവിതം നയിക്കുന്ന ഒരു യഥാർഥ ക്രിസ്‌തു അനുയായി, ശക്‌തമായി സുവിശേഷം പ്രഘോഷിക്കുന്നു. അവൾ ചിന്തിച്ചു. വെളിച്ചത്തിനായി തീവ്രമായി പ്രാർഥിച്ചു. ഹൃദയം തുറന്ന പ്രാർഥന! ദൈവതിരുസന്നിധിയിൽ എല്ലാം അടിയറവച്ചുകൊണ്ടുള്ള പ്രാർഥന അടയാളങ്ങളിലൂടെ ജീവിതസാക്ഷ്യങ്ങളിലുടെ ദൈവം തനിക്കു പ്രത്യുത്തരം നല്കുന്നതായി അവൾക്കു ബോധ്യമായി.
അന്നൊരു മധ്യാഹ്നത്തിൽ പിച്ചപ്പാത്രവുമായി വീട്ടുപടിക്കൽ കടന്നുനില്ക്കുന്ന ഭിക്ഷുവിനെ അവൾ ശ്രദ്ധിച്ചു. വിശപ്പിനെന്തെങ്കിലും... അയാൾ മൊഴിഞ്ഞു. ഉത്സാഹത്തോടെ അകത്തേക്കൊടിയ ക്ലാര ഒരു പാത്രം നിറയെ വീശിഷ്ട ഭോജ്യങ്ങളുമായി ഭിക്ഷുവിനെ സമീപിച്ചു 'ഇങ്ങോട്ടു ഇട്ടേക്കൂ കുഞ്ഞേ..... അയാൾ പാത്രം നീട്ടി. പാത്രത്തിലേക്കു നോക്കിയ ക്ലാരക്ക് മനസ്സുമടുത്തു സൂപ്പും എല്ലിൻകഷണവും റൊട്ടിയും അവൾ അറച്ചു നിന്നു. മടിക്കേണ്ട ഇങ്ങോട്ടു ഇട്ടേക്കു.... അയാൾ പറഞ്ഞു. താൻ കൊണ്ടുവന്നവ മനസ്സില്ലാമനസ്സോടെ അതിലേക്കിട്ടു. ഭിക്ഷു പടികടന്നു പോയി. ആഢ്യത തളം കെട്ടിയ ചൈതന്യമൂറുന്ന മുഖം...!
ഇയാൾ ആരായിരിക്കും ? ഒരു പക്ഷേ ഇയാളായിരിക്കുമോ അസ്സീസിയിലെ
വണീശ്വരനായ ധനാഢ്യനായ പീറ്റർ ബർദോന്റെ മകൻ ഫ്രാൻസിസ്... ? എന്താണ് ഇതിന്റെയൊക്കെ അർഥം? ഇതു വെറും ഭ്രാന്തോ? തിരുനാഥൻ്റെ തിരുമുമ്പിൽ രാത്രിയുടെ യാമങ്ങളിൽ മുട്ടുകു ത്തി നിന്ന് അവൾ കണ്ണീരോടെ പ്രാർത്ഥിച്ചു . "നാഥാ എനിക്കു വെളിച്ചം തരണം. ഉത്തരമില്ലാത്ത ഈ ചോദ്യങ്ങൾക്ക് നീ തന്നെ എനിക്കു ഉത്തരമരുളണമേ." സുഖലഹരിയിൽ മതിമറന്ന ലോകത്തിന് ഇതിന്റെ അർഥം മനസ്സിലാക്കാനാവുമോ...അവൾ ചിന്തിച്ചു. യേശുനാഥനെ സ്വന്തം ജീവിതത്തിലൂടെ പ്രകാശിപ്പിക്കാനുള്ള കൃപക്കായി അവൾ തീവ്രമായി പ്രാർഥിച്ചു. മടുപ്പില്ലാത്ത പ്രാർഥന! സ്വന്തമായിരുന്നതെല്ലാം അവൾ നിസ്സാരമായി തള്ളി. പൂർണമായി പരിത്യജിച്ചു. ജീവിതത്തിന്റെ അർഥവും ആഴവും കണ്ടെത്തി, യുഗങ്ങളുടെ ചേതനയിൽ ചൈതന്യം പകരാൻ സുഖദമായ എല്ലാറ്റിനോടും അവൾ വിട പറഞ്ഞു.
കഠിനമായ താപസജീവിതത്തിലുടെ നന്മയുടെ ആർദ്രതകൾ മനുഷ്യമനസ്സുകളിൽ ഉറവുപൊട്ടിയൊഴുകാൻ തന്റെ ജീവിതത്തെ അവൾ സമ്പൂർണമായി അർപിച്ചു. സമർപ്പിത ജീവ ിതത്തിലൂടെ, കർക്കശമായ തപോ ജീവിതത്തിലൂടെ ബത്ലെഹേമിലെയും കാൽവരിയിലെയും പരിത്യക്തതകളുടെയും മുറിപ്പാടുകളുടെയും നൊമ്പരങ്ങൾ സ്വന്തം ജീവിതത്തിലേക്കു സ്വമനസ്സാ ഒപ്പിയെടുത്ത അവൾ കാൽവരിനാഥൻ്റെ പ്രാണപ്രേയസിയായി. മരണത്തിലൂടെ മഹത്വത്തിലേക്കു കടന്ന ആത്‌മനാഥൻ്റെ ആത്മദാനത്തിന് തൻ്റെ ജീവിതത്തിൽ ഒരു വിളിപ്പാടകലം പോലും ഉണ്ടാകുവാൻ പാടില്ല. കുരിശിലെ നിരാകരണവും നൊമ്പരങ്ങളും സ്വന്തം ആത്മാവിൽ അനുഭവിച്ചറിഞ്ഞ് അവൾ നൂറ്റാണ്ടുകളിലു ടെ ഇന്നും ജിവിക്കുന്നു.
കണ്ണുകൾ തുറന്ന് ആ ജീവിതത്തെ നോക്കിക്കാണാം. കാതുകൾക്ക് ആ വാണി അന്യമാകാതിരിക്കട്ടെ. ഫ്രാൻസിസിനെ യഥാർഥം അറിയാൻ ക്ലാരയെ അടുത്തറിയുക. ഫ്രാൻസിസ്കൻ ആധ്യാത്മികതയുടെ ദർപ്പണവും ആഭരണവുമാണ് ക്ലാര. സ്വന്തം വ്യക്തിത്വ ത്തിന്റെ തനിമയെ മങ്ങലേല്ക്കാതെ വരച്ചുകാട്ടി ആത്മീയതയുടെ ആഴങ്ങൾ ദീപ്‌തമാക്കുന്നു അസ്സീസിയിലെ കന്യക. സ്വാതന്ത്ര്യത്തിന്റെ പ്രതീകവും ഉത്തരവാദിത്വ പൂർണമായ ജീവിതത്തിന്റെ മാതൃകയുമാണവൾ ദാരിദ്ര്യത്തെ ജീവിതത്തിൻ്റെ അടിസ്ഥാന പ്രമാണമാക്കിക്കൊണ്ട് ചുറ്റുപാടുകളിൽ നിന്നും പൂർണമായ വിടുതൽ നേടി ക്രിയാത്മകമായി സ്വന്തവും സ്വതന്ത്രവുമായ നിലപാടു കാത്തുസൂക്ഷിച്ചുകൊണ്ട് സന്ന്യാസത്തിൻ്റെ അന്തഃസത്തയിലേക്ക് ആഴ്ന്നിറങ്ങാൻ വഴികാട്ടി.
സ്വന്തമായ അധ്വാനം കൊണ്ടും, ഭിക്ഷാടനം കൊണ്ടും അനുദിന ഭോജനത്തിനുള്ള വകനേടി. അധികാരവും ആധിപത്യവും പുലർത്താനല്ല മറ്റുള്ളവരുടെ എളിയ ശുശ്രൂഷക ആയിരിക്കാൻ താത്പര്യം കാട്ടി. ഉത്തരവാദിത്വപൂർണമായ ആധ്യാത്‌മികതയുടെ തലങ്ങളിൽ കാലൂന്നി നില്ക്കാൻ തൻ്റെ സമൂഹത്തെ സജ്ജമാക്കി. യേശു വിൻ്റെ വിനീതവും ദരിദ്രവുമായ ജീവിതത്തിനു പ്രാധാന്യം നല്കിക്കൊണ്ട് എളിയവരും സ്നേഹത്തിൽ പൂർണരുമായിരിക്കാൻ, വിളിക്കപെട്ടവരും തെരഞ്ഞെടുക്കപെട്ടവരും വിശുദ്ധീകരിക്ക പ്പെട്ടവരുമായിരിക്കാൻ വേർതിരിക്കപ്പെട്ടവരാ ണ് എന്ന ബോധ്യം തന്റെ മക്കളിൽ രൂഢിയായിരി ക്കണമെന്ന് അവളാഗ്രഹിച്ചു. ക്ലാരയുടെ മാത്യഭാവം എല്ലാവരുടെയും വ്യതിരിക്തതയെയും വ്യക്തിത്വത്തെയും ആദരിച്ചു. സ്നേഹിച്ചു. വിശ്വസ്തതയിൽ അടിയുറച്ച് ജീവിതം. രണ്ടോ നാലോ നാളുകൾകൊണ്ട് മന്ദീഭവിക്കാത്ത തിക് ഷണത, പരിപൂർണമായി കർത്താവിലേക്കു തുറന്ന ഹൃദയം... ദൈവികനന്മയെ ഉൾക്കൊ ള്ളാൻ തുറന്ന ഹൃദയം - അതിനായി അവൾ ദാഹിച്ചു. തുറന്ന മനസ്സുകളെ സമ്പന്നമാക്കുന്ന ശക്തനായ കർത്താവ് അവളിൽ പ്രവർത്തിച്ചു. ദൈവിക പ്രവർത്തനങ്ങൾക്കായി അവൾ പൂർണമായി വിട്ടുകൊടുത്തു. അങ്ങനെ അവൾ ദൈവത്തിനും ദൈവജനത്തിനും സ്വന്തമായി.
സ്വന്തമെന്നും വിലപ്പെട്ടതെന്നും നാം ഇവിടെ കരുതുന്നതും നേടുന്നതും കാത്തുസൂക്ഷിക്കുന്നതും നാളെ മനസ്സില്ലാമനസ്സോടെ മരണമണൽപ്പുറത്ത് ഓർക്കാപുറത്തു ത്യജിക്കേണ്ടി വരുമ്പോൾ.... അസഹ്യതയുടെ മരണവെപ്രാളങ്ങൾ കണ്ടിട്ടില്ലേ...? കാണുന്നില്ലേ...?? ആവശ്യത്തിലധികമായി കൈവശമുള്ളതെല്ലാം ആവശ്യക്കാരന്റേതെന്നറിഞ്ഞ് അവശനെയും ആവശ്യക്കാരനെയും തേടിക്കണ്ടെത്തി പങ്കിടാൻ കഴിഞ്ഞാൽ മനസ്സിനു നിറവും തൃപ്‌തിയുടെ തുഷ്ടിയും നമുക്കു സ്വന്തമാക്കാം. നമ്മുടെ വൈയക്തിക ഭാവങ്ങളിൽ സ്നേഹത്തിന്റെ താളലയങ്ങൾക്ക് ശ്രുതിഭംഗം വരാതിരുന്നാൽ ജീവിതത്തിന് അർഥവും കൈവരുന്നു. ധർമച്യുതികളുടെ ഉരുക്കുമുനപ്പാടുകളിൽ വിണ്ടുകീറിയ ജീവിതങ്ങൾക്ക് മടുപ്പും മുരടിപ്പും സംഭവിച്ച് ആത്മഹത്യകളിലേക്കു പതിക്കുന്നതു കണ്ടിട്ടും നമ്മുടെ കണ്ണുകൾ തുറക്കുന്നില്ല. മനസ്സു നോവുന്നില്ല. ജീവിതത്തിന്റെ തകർച്ചകൾക്കും താളപ്പിഴകൾക്കും ഏക ഉത്തരം യേശു മാത്രമാണെന്ന അവബോധത്തിലേക്ക് ആഴ്ന്നിറങ്ങാൻ, അനേകരുടെ മുമ്പിൽ ജീവിതസാക്ഷ്യമാകാൻ നമുക്കു കഴിഞ്ഞാൽ ജീവിതം ധന്യമായി.
അഴകിന്റെ ഈ ലോകത്തിൽ അഴലിന്റെ പാടു വീണചാലിൽ അലയുന്നമനുഷ്യനെ താങ്ങാനും തുണക്കാനും സമാശ്വസിപ്പിക്കാനുമായി തലമുറകൾക്കു വെളിച്ചമായി ഉയർന്നു നില്ക്കുന്നു ക്ലാര! സ്വതന്ത്രമായ മനസ്സോടെ, അവിഭക്ത മായ ഹൃദയത്തോടെ ദൈവത്തെ സ്നേഹിക്കു അവർക്ക്, മനുഷ്യനെ സ്നേഹിച്ചു സേവിക്കുന്നവർക്ക് കൂട്ടിനായി ക്ലാരയുണ്ട്. ആ ധീരകന്യകയുടെ കാലടിപ്പാടുകൾ നോക്കി ജീവിതം ധന്യമാ ക്കാനുള്ള വിളി സ്വീകരിച്ച വലിയ മനസ്സുകൾ ഇന്നും നമ്മുടെ ഇടയിലുണ്ട്. അവരെ നോക്കി നെറ്റിചുളിച്ചിട്ടു കാര്യമില്ല. കുറ്റം പറഞ്ഞിട്ടു കാര്യ മില്ല. വഴിപാടുകളിൽ പിഴവുകൾ പറ്റുമ്പോൾ തിരുത്താൻ നമുക്കു തയ്യാറാവാം.
അഭിമാനപൂർവം വി. ക്ലാരയുടെ ജന്മശതാബ്ദി ആഘോഷിക്കുന്ന നമുക്ക് എളിമയോടെ സ്വന്തം ജീവിതത്തെ വിലയിരുത്തി ആദിമചൈത ന്യത്തിലേക്കു മടങ്ങിപ്പോകാൻ തയ്യാറെടുക്കാം. പ്രാർഥനയുടെ പ്രേഷിതത്വം, ശുശ്രൂഷയുടെ വിളി, സഹനത്തിൽ സന്തോഷം കണ്ടെത്താനുള്ള പ്രേരണ, ലളിതജീവിതത്തിന്റെയും കഠിനാ ധ്വാനത്തിന്റെയും മുഖമുദ്ര. സാഹോദര്യ ത്തിൻ്റെ തികവുറ്റ സന്തോഷം - ഇവയൊക്കെ ജീവിതത്തിലൂടെ അർഥപൂർണമാക്കിയ ക്ലാര, നമ്മുടെയൊക്കെ ജീവിതങ്ങൾക്കു പ്രചോദനവും ഉത്തേജനവും പകരേണ്ടിയിരിക്കുന്നു!
സി. ജോസറ്റ
ക്ലാര ഇന്നിൻെറ തെളിമ
അസ്സീസി മാസിക, ആഗസ്റ്റ് 1994





















