top of page

തീറെഴുതലിന്‍റെ ബാക്കിപത്രം

Mar 1, 2010

2 min read

ലിസി നീണ്ടൂര്‍
Image of a lady standing at the feet of someone
Image of a lady standing at the feet of someone

'നീ എന്ന് എന്‍റെ ജീവിതത്തിലേക്കു കടന്നുവന്നുവോ അന്നു തുടങ്ങി എന്‍റെ കാലക്കേട്. നിനക്കെന്തിന്‍റെ കുറവാണിവിടുള്ളത്?...' സ്നേഹഭാവത്തില്‍ ഭാര്യ അടുത്തിരുന്നപ്പോള്‍, അവളില്‍നിന്ന് എന്തെങ്കിലും ആവശ്യം ഉണ്ടാകുമെന്ന് മനസ്സിലാക്കിയ ഭര്‍ത്താവിന്‍റെ അടവാണ് ഈ പ്രയോഗം. എപ്പോഴും ഒരു പ്രതിയോഗിയാണ് അവള്‍ അയാള്‍ക്ക്. അവള്‍ ഇത്തിരി സമയം സ്നേഹത്തോടെ കുറച്ചു സംസാരിക്കാന്‍ ആഗ്രഹിച്ചെത്തിയപ്പോള്‍ അന്തരീക്ഷം അപ്പാടെ മാറി. വേണ്ടപ്പെട്ടവര്‍ കണ്ടുപിടിച്ചു ഉത്തരവാദിത്വം തീറെഴുതി വിട്ടതാണ്.  ഒരിക്കല്‍പ്പോലും കണ്ടിട്ടില്ലാത്ത ആ വീട്ടില്‍ അവളുടെ ജീവിതം കീഴടങ്ങലിന്‍റെയും വിട്ടുകൊടുക്കലിന്‍റെയും പാതയിലേക്ക് തെളിക്കപ്പെടുന്നു. തന്‍റെ ഇഷ്ടങ്ങള്‍ക്കെല്ലാം - ആഹാരം, വേഷം, വിനോദം - വിലക്കു കല്പിക്കപ്പെടുന്നു.