top of page

പ്രണയം

Jul 26, 2009

1 min read

ഷസ

പ്രണയം

പ്രണയം കള്ളിമുള്‍ച്ചെടിയാവുന്നു

തണുത്ത പ്രഭാതങ്ങള്‍ക്കും

ഇരുണ്ട സന്ധ്യകള്‍ക്കുമിടയില്‍

വിരഹത്തിന്‍റെ ചൂടേറ്റുവാടിപ്പോവാത്ത

കള്ളിമുള്‍ച്ചെടി.

പ്രണയം കൈയൊപ്പാകുന്നു

ഒരാള്‍ മറ്റൊരാളുടെ ഹൃദയത്തെ

തൊട്ടെഴുതുന്ന

കാവ്യഭംഗിയാര്‍ന്നൊരു

കൈയൊപ്പ്



സ്വപ്നം


വാക്കുകള്‍ വറ്റിപ്പോയൊരരുവിയുടെ

കരയിലാണു ഞാന്‍

കരയുന്ന ഹൃദയത്തിലും

ഉറവയില്ലാതായിരിക്കുന്നു

ഈ വഴിവിട്ട് ഞാന്‍ പോവുകയാണ്

ഇലകൊഴിഞ്ഞ മരങ്ങളും

വിളറിയ ആകാശവും

എന്നെ വല്ലാതെ വേദനിപ്പിക്കുന്നു

എനിക്കു മുകളിലും

തണല്‍മരങ്ങളില്ലല്ലോ

ഉരുകിത്തീരുന്ന ഹൃദയനാളവും

നിനവില്‍ത്തെളിയുന്ന പ്രതീക്ഷകളും

പ്രാണനില്‍ ചേര്‍ത്തുപിടിച്ച്

ഒരു മഴക്കാലം ഞാന്‍ സ്വപ്നം കാണുകയാണ്.

ഷസ

0

0

Featured Posts