

ബെത്ലെഹെം മുതല്‍ കാല്‍വരിയോളം
വേട്ടയാടപ്പെട്ട ഒരുവന്‍
തിരിച്ചുപോക്കിനൊരുങ്ങുകയാണ്.
അവന്‍ ലോകത്തെ നോക്കി
സഹതാപത്തോടെ വിളിച്ചുപറയുന്നു:
'ഞാനെന്‍റെ സമാധാനം നിങ്ങള്‍ക്കു നല്കുന്നു.'
ലോകം അവനോടു ചെയ്തതിനുള്ള
ശാപമോ എന്ന് സംശയിക്കാനിടയുള്ള അനുഗ്രഹം.
ആര്‍ക്കുണ്ട് അതേറ്റുവാങ്ങാനുള്ള ധൈര്യം
അവന്‍റെ കാരുണ്യം ഉപരിപ്ലവമായ
നമ്മുടെ ശാന്തിസങ്കല്പങ്ങള്‍ക്കുമേല്‍
കുറ്റബോധത്തിന്‍റെ ലാവയൊഴുക്കുന്ന
അഗ്നിപര്‍വ്വതസ്ഫോടനമാകുന്നു...
അവന്‍റെ വാഗ്ദാനം വാട്ടത്തിന്‍റെ
പൊറ്റനടര്‍ത്തി ചലം ഞെക്കിക്കളയുന്ന
ഭിഷഗ്വരന്‍റെ നിര്‍ദ്ദാക്ഷിണ്യസ്നേഹമാകുന്നു.
സമാധാനം എന്ന ഒരൊറ്റവാക്കുകൊണ്ട്
ഒരു മനുഷ്യന് ഒരു സമൂഹത്തിനുമേല്‍
ഇത്രമാത്രം പരുക്കേല്പിക്കാനാവുമോ!
ഒരു പെണ്‍കുട്ടിയുടെ പൊട്ടിക്കരച്ചിലിന്
ഒരു ലോകമഹായുദ്ധത്തിന്‍റെ തിരശ്ശീലയാകാനാവുമോ
ചില ആയുധങ്ങള്‍ അങ്ങനെയാണ്; അവയ്ക്കുത്തരമില്ല.
ലോകം അതിനുമുന ്നില്‍ അസ്തപ്രജ്ഞമാകുന്നു,
മനുഷ്യന്‍ ഭീതിദമായ ഒരു കനവില്‍ നിന്നുണരുന്നു.
എല്ലാ യുദ്ധവും ആരംഭിക്കുന്നത് മനുഷ്യനുറങ്ങുമ്പോഴാണ്,
മനുഷ്യത്വമുറങ്ങുമ്പോഴാണ്; അതിനെ ഉണര്‍ത്താന്‍
നിസ്സഹായമായ നിലവിളികള്‍ വേണം.
ഒരു നിലവിളിക്ക് പലപ്പോഴും നിലവിളക്കിനേക്കാള്‍
ശോഭയുണ്ട്; ക്രൗര്യത്തിന്‍റെ നെഞ്ചുപിളര്‍ക്കാനുള്ള
കരുത്തതിനുണ്ട്... പക്ഷേ അതിനുള്ള ധൈര്യമാര്‍ക്കുണ്ട്!
കരയാന്‍ കരുത്തുള്ള ഒരു സമൂഹത്തിന്
ആത്മഹത്യയില്‍ അഭിരമിക്കാനാവില്ല.
പാപികള്‍ നീരാടി മലിനമാക്കിയ ഗംഗ
ചാതകം മഴവെള്ളത്തിനു കാക്കു ംപോലെ
ഒരിറ്റു കണ്ണീരിനുവേണ്ടി അലയുകയാണ്...
തന്നെ പരിശുദ്ധയാക്കുവാന്‍!
മരത്തിന്‍റെ മൃദുവായ വേരുകള്‍ പാറകളെ
വകഞ്ഞുമാറ്റി കുടിനീരു തിരയുന്നു.
നീരോട്ടം കൂടുമ്പോഴാണ് വേരോട്ടം കുറയുന്നത്;
ഒരു ചെറിയ കാറ ്റിനെപ്പോലും അതിജീവിക്കാനാവാതെ
മരം കടപുഴങ്ങുന്നു... എല്ലാം സുലഭമാകുമ്പോള്‍
ജീവിതം വേരില്ലാത്ത മരമാകുന്നു; സ്വര്‍ഗ്ഗത്തിലെ
ദേവകളെപ്പോലെ അസുരന്മാരെ ഭയന്ന്
കഴിയേണ്ടിവരുന്നു.
തപിക്കുന്ന മനുഷ്യന്
