top of page

ഒരുരൂപ തുട്ട്

May 1, 2025

1 min read

ബ്ര. എഡിസണ്‍ പണൂര്‍
flipping a coin

ആരും കണ്ടിട്ടും മൈന്‍ഡ് ചെയ്യാതെ

ഒരുരൂപ തുട്ട് അവിടെ കിടപ്പുണ്ടാരുന്നു

അല്ലേലും വലിയതുട്ടുകളുള്ളവര്‍ക്കു

എന്ത് ഒരു രൂപ......

കഴിഞ്ഞ ദിവസം പഴയ ഒരു

ചങ്ങാതിയെ കണ്ടു

സുഹൃദം പറഞ്ഞു നില്കുന്നതിനിടയില്‍

കുറച്ചും കൂടി ഇന്‍റിമേറ്റ് ആയ ഒരാള്‍

കൂടി വന്നു

പിന്നെ സംസാരം ഞങ്ങള്‍ തമ്മിലായി

പാതി വച്ച് മുറിഞ്ഞ സംസാരവും ആയി

അവന്‍ പതിവായി നമ്മള്‍

ചെയ്യുമ്പോലെ

ഫോണില്‍ കുത്തി ഒഴിവായി തന്നു

കുറച്ചു കാലമായി ഈ പരിപാടി

തുടരുന്നു

വിലപ്പെട്ടത് കാണുമ്പോള്‍ നിസ്സാരമായി

നാം പലതും ഒഴിവാക്കും....

പിന്നില്‍ നോവുന്ന ഹൃദയമുണ്ടോ

കണ്ണിരൊണ്ടോ?

ആര്‍ക്കു ചേതം ! അല്ല പിന്നെ


*******************


ചില വാക്കുകള്‍


ആ കിടപ്പെന്‍റെ ഹൃദയത്തെ വല്ലാതെ

മുറിപ്പെടുത്തി, വ്യക്തി പരമായിട്ടവനെ

അറിയില്ല എങ്കിലും

ഒരുപാടു പ്രതിക്ഷകള്‍ അറ്റുപോയ

ചിലരവിടെ

ഇരുന്നു കരയുന്നുണ്ടാരുന്നു

നീ ഒത്തിരി

സംസാരിക്കുമായിരുന്നെന്നു

ഞാന്‍ കേട്ടാരുന്നു ....

എന്നാലും നീ നിന്‍റെ സങ്കടം ഒന്ന്

സംസാരിച്ചു തീര്‍ക്കാരുന്നു...

ഇന്നിപ്പം നിയുംകൂടെ കൂടി പലരായി,

ഒത്തിരി സംസാരിക്കുന്ന പലരും

അവസാനം ഒന്നും

സംസാരിക്കാനാവാതെ

ഒരുപാടു നോവുതന്നു കടന്നു

പോകുന്നു..

കേള്‍ക്കാന്‍ ആഗ്രഹിച്ച ചില

വാക്കുകള്‍

പറയാതെ, ചിലര്‍ ഇവിടം വിട്ടു

പോകുമ്പോള്‍....

അവരുടെ

പഴയ തമാശകള്‍ പോലും

ഒരു നീറ്റലായി അവശേഷിക്കുന്നു


***********************

May 1, 2025

0

7

Recent Posts

bottom of page