<
top of page
ചില മനുഷ്യര്‍ക്ക്
ചിറകുകളുണ്ട്
നിറഞ്ഞ മൗനത്തില്‍
ചിലരവ കൂപ്പി
തനിയെ ഉള്ളിലേയ്-
ക്കുണരുകയാവാം...
വിടര്‍ന്ന് സ്വപ്നങ്ങള്‍-
ക്കിടയിലൂടൂര്‍ന്ന്
കുടഞ്ഞ് പുഞ്ചിരി
പകരുകയാവാം...
ചിറകൊടി, ഞ്ഞാരും
മറന്ന ചില്ലയില്‍
ഇരുന്ന് കണ്ണീരാ-
ലുരുകുകയാവാം...
അകലെയെങ്കിലും
അവര്‍ തൊടും
നേര്‍ത്ത വിരലുകൊണ്ടല്ല
നനുത്ത തൂവലാല്‍