top of page

ഞാന്‍ വിശുദ്ധനായാല്‍

Mar 12, 2017

1 min read

എക

a saint

ഞാന്‍ വിശുദ്ധനായാല്‍,

നിങ്ങളെന്നെ ശരിയുടെ മഹാവിഗ്രഹമാക്കരുത്

രികളും കുറവുകളും നിറഞ്ഞതാണീ ചെറിയ ജീവിതം...

ആസ്ഥാനകവികള്‍ അവാര്‍ഡിനായി,

അതു നീണ്ടകാവ്യമാക്കരുത്;

അസ്ഥിരമാകാത്ത തിരുവചനങ്ങള്‍ നിങ്ങള്‍ക്കു മടുത്തുവോ...?!

എന്‍റെ ബാല്യത്തെക്കുറിച്ചു നിങ്ങള്‍,

നിറയെ പടുകഥകള്‍ നിരത്തരുത്;

നിറമില്ലാത്ത ബാല്യങ്ങളും നിഷ്കപടമാണ്;

ഐതിഹ്യങ്ങള്‍ക്കെന്തുകാര്യം?

ഞാന്‍ വിശുദ്ധനായാല്‍,

മത്സരിച്ചൊരുക്കുന്ന തീര്‍ത്ഥാടനകേന്ദ്രങ്ങള്‍ക്കായി

എന്‍റെ പകിട്ടില്ലാത്ത വസ്ത്രങ്ങള്‍ പകുത്തുനല്കരുത്:

ഈടില്ലാത്ത കീറത്തുണികള്‍ കാഴ്ചവസ്തുവാക്കാതെ,

ഉടുപ്പില്ലാത്തവനു നിങ്ങള്‍ പുതിയതൊരെണ്ണം വാങ്ങി നല്കുക...!മരണക്കിടക്കയില്‍നിന്നുമെന്‍റെ രക്തമെടുത്തു കാത്തുസൂക്ഷിക്കരുത്;

ഉയിര്‍ത്തവന്‍റെ തിരുനിണം മാത്രം പൂജിതമാകണം...

നാല്ക്കവലകളില്‍ മാര്‍ഗ്ഗതടസ്സമായെന്‍റെ

വലിയ രൂപക്കൂടുകള്‍ വയ്ക്കരുത്;

പകരക്കാര്‍ നടിച്ചെനിക്കു രൂപഭംഗി നല്കയുമരുത്...

ഞാന്‍ വിശുദ്ധനായാല്‍,

എന്‍റെ ചിത്രത്തിനൊപ്പം നേര്‍ച്ചപ്പെട്ടികള്‍ വയ്ക്കരുത്;

നാണയക്കിലുക്കത്തില്‍ ഞാനൊരിക്കലും ഭ്രമിച്ചിരുന്നില്ലല്ലോ...! 


എക

0

0

Featured Posts