

ഭൂതകാലത്തില്‍ മുടന്തുന്ന വര്‍ത്തമാന ജീവിതത്തെകുറിച്ച് എഴുതിയത് സരമാഗോയാണ്.പാവങ്ങളിലെ ജാവേദിനെപോലെ എപ്പോള്‍ വേണമെങ്കിലും ഇന്നലെകള്‍ ഉമ്മറത്ത് എത്തി യേക്കാം. എന്തോരു പാത്രസൃഷ്ടിയാണത്. വീണ്ടും പിറക്കാന്‍ മനുഷ്യര്‍ക്ക് ഉഴംകിട്ടുന്നില്ല എന്നാരോ വിധിച്ചതുപോലെ...
ഓര്‍മ്മകളുടെ ആമാടപ്പെട്ടിയിലെ എല്ലാം കൗതുകമുണര്‍ത്തുന്നതല്ല. എല്ലാ വളപ്പൊട്ടുകളും ബാല്യത്തിന്‍റെ കിലുക്കങ്ങളല്ല.വല്ലാതെ മുറുകെപിടി ച്ചതുകൊണ്ട് ഉടഞ്ഞുപോയവയും നീലിച്ച പാടുകള്‍ അവശേഷിപ്പിക്കുന്നവയും അക്കൂട്ടത്തില്‍ ഉണ്ടാ വും. Will you regret എന്നാണ് ഓരോ ഓര്‍മ്മയും ജാലകത്തിന് വെളിയില്‍ നിന്ന് ചോദിക്കുന്നത്. ഇല്ല, ഖേദിക്കാനല്ല ഓര്‍മ്മിക്കാനാണ് ഇന്നലെകളെ കൂടെ കൂട്ടിയിരിക്കുന്നത് എന്ന് പറയാനുള്ള ചങ്കുറപ്പ് എത്രയാള്‍ക്കുണ്ടാകും?
ഇംഗ്ലീഷ് ഭാഷയില്‍ ഏറ്റവും കൂടുതല്‍ ഉപയോ ഗിക്കപ്പെടുന്ന പദമായിട്ടാണ് അത് കരുതപ്പെടുന്നത് -
I regret,, ഞങ്ങള്‍ ഖേദിക്കുന്നു. വ്യക്തി എന്ന നിലയില്‍ മാത്രമല്ല മനുഷ്യരാശി എന്ന പൊതുവായ വികാരം കൊണ്ടുപോലും ശിരസ്സ് കുനിക്കുവാന്‍ പരസഹസ്രം കാരണങ്ങളുള്ള ഞങ്ങള്‍.
വിനില്‍ പോള്‍ എന്നൊരു യുവഗവേഷകന്‍റെ ചരിത്രസംബന്ധിയായ കുറിപ്പുകള്‍ ശ്രദ്ധയോടെ വായിക്കാറുണ്ട്. ഔദ്യോഗിക ചരിത്രങ്ങളില്‍ അധികം പരാമര്‍ശിക്കാത്ത മലയാള നാട്ടിലെ മനു ഷ്യക്കച്ചവടത്തെക്കുറിച്ചാണ് വിനില്‍ എഴുതുന്നത്. നമുക്ക് അപരിചിതമായ, ദൂരെ ഏതോ ദേശത്ത് ഏതോ കാലത്തിലുണ്ടായിരുന്ന ഒന്നായിട്ടാണ് അടിമക്കച്ചവടത്തെ പള്ളിക്കൂടങ്ങളില്‍ ഇരുന്ന് നമ്മള്‍ മനസ്സിലാക്കിയത്. പത്തൊന്‍പതാം നൂറ്റാ ണ്ടിന്‍റെ ആരംഭത്തില്‍ കണ്ണൂരിലെ അഞ്ചരക്കണ്ടി തോട്ടത്തിലേക്ക് എത്തിച്ച അടിമകളുമായി ബന്ധപ്പെട്ട വിചാരണകളുടെ പശ്ചാത്തലത്തിലാണ് അടിമക്കമ്പോളങ്ങള്‍ ഇവിടെ അസാധാരണമായിരു ന്നില്ല എന്നതിന്‍റെ തെളിവുകള്‍ നിലനില്‍ക്കുന്നത്. ചങ്ങനാശ്ശേരിയില്‍ അത്തരം ഒരു മനുഷ്യക്കമ്പോള മുണ്ടായിരുന്നു.
ചങ്ങലകൊണ്ട് ബന്ധിച്ചിരിക്കുന്ന മനുഷ്യരെക്കുറിച്ച്
ദൃക്സാക്ഷിയായ ഒരാള്‍ തിരുവിതാംകൂര്‍ റസി ഡന്‍റ് ജേര്‍ണല്‍ ജോണ്‍ മണ്‍റോയുടെ ശ്രദ്ധയില്‍ കാര്യങ്ങള്‍ എത്തിക്കുന്നുണ്ട്. എല്ലാവരും പറയാ നാഗ്രഹിക്കുന്നത് തങ്ങളുടെ Blue blood ന്‍റെ കഥയാണ്. അത് അങ്ങനെയല്ല എന്ന് കണ്ടെത്തു ന്നത് കുറേക്കൂടി ഭേദപ്പെട്ട ഒരു കാലത്തെ സൃഷ്ടി ക്കാനുള്ള പ്രചോദനമായി മാറും.
2
പറഞ്ഞു വരുന്നത് ആരുടെയും ഇന്നലെകള്‍ അത്ര കുലീനമായിരുന്നില്ല എന്നതു തന്നെ. അഗാധ വിഷാദത്തിലേക്ക് വഴുതിപ്പോകാന്‍ നിമിത്തമാകാ വുന്ന ആ വീണ്ടുവിചാരത്തില്‍ നിന്നാണ് സ്വര്‍ഗസ്ഥനായ ഞങ്ങളുടെ പിതാവേ എന്ന പ്രാര്‍ ത്ഥന മുഴങ്ങുന്നത്. കഴല്‍ കെട്ടുന്ന ഇന്നലകളെ പലരീതിയിലാണ് അതില്‍ അഡ്രസ് ചെയ്യപ്പെടു ന്നത്.
ഞങ്ങളുടെ പാപങ്ങള്‍ പൊറുക്കേണമേ- Sins
ഞങ്ങളുടെ കടങ്ങള്‍ പൊറുക്കേണമേ - Debts
ഞങ്ങളുടെ അതിക്രമങ്ങള്‍/അപരാധങ്ങള്‍ പൊറുക്കേണമേ- Trespasses
മൂന്ന് പദങ്ങളും കുറച്ച് വിശദീകരണം അര്‍ഹിക്കുന്നുണ്ട്.ഏത് പദമാണ് ഉപയോഗിക്കേണ്ടതെന്നതിന് സത്യത്തില്‍ ഒരു തര്‍ക്കത്തിന്‍റെ പ്രശ്നം ഉദിക്കു ന്നില്ല. പദാനുപദം അച്ചട്ടായി, ഉരുവിടേണ്ട ഇതിനെ യേശു ഗണിച്ചിട്ടുപോലുമുണ്ടാവില്ല. പ്രാര്‍ത്ഥിക്കു മ്പോള്‍ നിങ്ങള്‍ ഇത് പ്രാര്‍ത്ഥിക്കൂ എന്നല്ല ഇപ്രകാരം പ്രാര്‍ത്ഥിക്കുക എന്നുതന്നെയായിരുന്നു ആമുഖവരി. ഒരു മനോഭാവം എന്ന നിലയില്‍ രൂപ പ്പെടേണ്ട ചില കാര്യങ്ങളെയാണ് ആത്യന്തികമായി അയാള്‍ ശ്രദ്ധിച്ചതെന്നു സാരം.
