

അടുത്ത കാലത്ത്, മനുഷ്യരുടെ പെരുമാറ്റത്തെ ബഹുമുഖമായ വീക്ഷണകോണിൽ നിന്ന് കൈകാര്യം ചെയ്യുന്ന ചില പുസ്തകങ്ങൾ കാണാനിടയായി. ന്യൂറോളജി, പരിണാമ ജീവശാസ്ത്രം, നരവംശശാസ്ത്രം, മനഃശാസ്ത്രം എന്നിവയിൽ നിന്നെല്ലാം മനുഷ്യ സ്വഭാവത്തെക്കുറിച്ച് സമഗ്രമെന്നവകാശപ്പെടുന്ന ധാരണ നൽകാൻ ശ്രമിക്കുകയാണവർ. എന്നാൽ ഒടുവിൽ, നമ്മെയവർ നിർണ്ണയവാദത്തിലേക്ക് കൊണ്ടുചെന്നെത്തിക്കുന്നു: അവരുടെ അഭിപ്രായത്തിൽ നാമെല്ലാം ഒരു നിശ്ചിത ഘടകത്തിന്റെ ഉൽപ്പന്നങ്ങളാണ്. സാഹചര്യവും സന്ദർഭവും നമ്മുടെ പെരുമാറ്റത്തെ നിർണ്ണയിക്കുന്നു. മനുഷ്യന്റെ ആവേശം അഥവാ 'ത്വരകൾ'ക്ക് (urges) അവർ ആവശ്യത്തിലധികം ഊന്നൽ നൽകുന്നതായി തോന്നുന്നു.
യ ാഥാർത്ഥ്യത്തെ വ്യത്യസ്തമായ രീതിയിൽ നോക്കുന്ന ഏതാനം ചിന്തകരുമുണ്ട്. കഴിഞ്ഞ ദിവസം എന്റെ ഒരു സുഹൃത്താണ് ഓസ്ട്രിയൻ ന്യൂറോളജിസ്റ്റും മനഃശാസ്ത്രജ്ഞനുമായ വിക്ടർ ഫ്രാങ്ക്ൾന്റെ ചെറിയ ഈ ഉദ്ധരണി അയച്ചുതന്നത്:
"നമ്മുടെ തലമുറ യാഥാർത്ഥ്യബോധമുള്ളതാണ്, കാരണം നമ്മൾ മനുഷ്യനെ അവൻ യഥാർത്ഥത്തിൽ ആരാണെന്ന് മനസ്സിലാക്കിയിരിക്കുന്നു. എല്ലാത്തിനുമുപരി, ഓഷ്വിറ്റ്സിലെ ഗ്യാസ് ചേമ്പറുകൾ കണ്ടുപിടിച്ചത് മനുഷ്യനാണ്; എന്നിരുന്നാലും, ചുണ്ടിൽ 'കർത്തൃ പ്രാർത്ഥന'യോ 'ഷേമാ യിസ്രായേലോ' കൊണ്ട് ആ ഗ്യാസ് ചേമ്പറുകളിലേക്ക് നിവർന്നുതന്നെ നടന്നുകയറിയതും അവനാകുന്നു".
ഈ പ്രശ്നം ബൈബിൾ നേരിടുന്നുണ്ട്. യേശ ു സ്വന്തം നാടായ നസറത്തിൽ വന്ന് സിനഗോഗിൽ ചെല്ലുമ്പോൾ വായിക്കാനും പ്രസംഗിക്കാനും അവർ ആവശ്യപ്പെടുന്നുണ്ട്. അവന്റെ ജ്ഞാനവചനങ്ങൾ കേൾക്കേ അവനെക്കുറിച്ച് അവർ ഇടർച്ച നേരിടുന്നു. അവർ പരസ്പരം ചോദിക്കുകയാണ്: ഇവൻ മറിയത്തിൻ്റെയും ജോസഫിന്റെയും മകനല്ലേ? നമുക്ക് അവന്റെ കുടുംബത്തെ അറിയില്ലേ? അവൻ എങ്ങനെ വ്യത്യസ്തനാകും?!
എല്ലാ മതങ്ങളുടെയും പ്രത്യേകിച്ച് ക്രിസ്തുമതത്തിൻ്റെ കാഴ്ചപ്പാടിൽ ഒരാൾക്കായി കുഴയ്ക്കപ്പെട്ട മണ്ണിനെക്കാൾ ഉയരാൻ അയാൾക്ക് കഴിയുമെന്നുതന്നെയാണ് പറയുന്നത്.
അതെ, ഒരാൾക്കതിന് കഴിയും.
Related Posts

Add a Title
Add a Title
Add a Title
Add a Title
Change the text and make it your own. Click here to begin editing.

Add a Title
Add a Title
Add a Title
Add a Title
Change the text and make it your own. Click here to begin editing.

Add a Title
Add a Title
Add a Title
Add a Title
Change the text and make it your own. Click here to begin editing.























