top of page

വിരല്‍ത്തുമ്പിലെ കളിപ്പാവകള്‍

Mar 8, 2019

1 min read

പാര്‍വ്വതി സതീ
picture of flowers

വിരല്‍ത്തുമ്പിന്‍ നൃത്തം

അക്ഷരക്കൂട്ടങ്ങളില്‍

പിറക്കും ഭാവങ്ങള്‍, 

രസങ്ങള്‍... മുദ്രകള്‍

നിമിഷങ്ങള്‍ അറിയാതെ

കാതങ്ങള്‍ താണ്ടി

പാവക്കൂത്തില്‍ മേളം

നിന്‍ താള രസങ്ങള്‍

മായാജാലങ്ങള്‍ 

തൊടുക്കുമ്പോള്‍ ഒന്ന്

അണിയുമ്പോള്‍ എണ്ണമറ്റവ

അതില്‍ ഉണരും വീണ്ടും

തിരശ്ശീല മാറി പാവക്കൂത്ത്

അറിയില്ല എനിക്കറിയില്ല

നിന്‍ വിരല്‍ത്തുമ്പില്‍ ഞാനും

ഒരു പാവം പാവ

കഥകള്‍... വേഷങ്ങള്‍ പലത്

നീ തരും പേരുകള്‍ എനിക്ക്

കഥയറിയാതെ പൊരുളറിയാതെ

ആടും പാടും ചാടും പാവ നാം


Mar 8, 2019

0

1

Recent Posts

bottom of page