

മനുഷ്യന്‍റെ അതിജീവനത്തില്‍ നിര്‍ണായക പങ്കുവഹിച്ചിട്ടുള്ള ഒന്നാണ് കഥകള്‍. വേട്ടയാടല്‍ വിദ്യകള്‍, ഋതുഭേദങ്ങള്‍ തുടങ്ങി അതിജീവനത്തെ കുറിച്ചുള്ള അറിവ് പങ്കിടാന്‍ ആദ്യകാല മനുഷ്യര്‍ കഥകള്‍ ഉപയോഗിച്ചു. ഈ ശീലം മനുഷ്യനൊപ്പം പരിണമിച്ച് ഇന്ന് സിനിമയില്‍ എത്തിനില്‍ക്കുന്നു. ഇന്ന് കഥകള്‍ പറയാന്‍ മാത്രമല്ല സിനിമകള്‍ നിര്‍മ്മിക്കപ്പെടുന്നത്. ഒരു നിമിഷത്തില്‍ മാറിമറി യുന്ന ഇരുപത്തിനാല് ഫ്രെയിമില്‍ തുടങ്ങുന്ന എന്തിനെയും നമുക്ക് സിനിമ എന്നു വിളിക്കാം.
സിനിമകളെ പല തരത്തില്‍ ഇനം തിരിക്കാമെ ങ്കിലും സ്തോഭജനകമായ (ത്രില്ലര്‍) സിനിമകള്‍ക്ക് കാഴ്ചക്കാര്‍ കൂടുതല്‍ ഉണ്ട്. സ്തോഭം ജനിപ്പിക്കു ന്നത് ഒരു നിഗൂഢതയാണെങ്കില്‍ ആ സിനിമയി ലേക്ക് കാണികള്‍ വീണ്ടും വീണ്ടും വീണുകൊണ്ടേ ഇരിക്കും. അത്തരത്തില്‍ ഓരോ കാഴ്ചയും നവ്യാ നുഭവമായി മാറിയ സിനിമകളിലൊരെണ്ണമാണ് 2010 ല്‍ റിലീസ് ചെയ്ത 'സൈക്കോളജിക്കല്‍ ത്രില്ലര്‍' ആയ 'ബ്ലാക്ക് സ്വാന്‍'.
ഒരു രാജകുമാരി ഒരു മന്ത്രവാദിയാല്‍ ശപിക്ക പ്പെട്ട് വെളുത്ത ഹംസമായി മാറുന്നു. രാത്രികാല ങ്ങളില്‍ അവള്‍ക്ക് മനുഷ്യരൂപം തിരിച്ചുകിട്ടും. പ്രാണനുതുല്യമായ ഒരു പ്രണയം വാഗ്ദാനം ചെയ്യു ന്നവനു മാത്രമേ രാജകുമാരിയെ ശാപത്തില്‍നിന്നു മോചിപ്പിക്കാന്‍ പറ്റൂ. ഒരിക്കല്‍ ഒരു രാജകുമാരന്‍ അവളെ കണ്ടുമുട്ടുകയും മരണം വരേക്കുമുള്ള പ്രണയം വാഗ്ദാനം ചെയ്യുകയും ചെയ്യുന്നു. വിവരമറിഞ്ഞ മന്ത്രവാദി സ്വന്തം മകളെ രാജകുമാ രനെ വശീകരിക്കുവാന്‍ നിയോഗിച്ചു. അവളുമായി രാജകുമാരന്‍ പ്രണയത്തിലാകുന്നു. ഹൃദയം തക ര്‍ന്ന രാജകുമാരി സ്വയം ജീവിതം അവസാനിപ്പി ക്കുന്നു.
പറഞ്ഞുപഴകിയ ഒരു റഷ്യന്‍ ബാലേക്കഥയാ ണിത്. ഈ കഥയാണ് ഈ സിനിമയ്ക്കുള്ളിലെ ബാലെയുടെ കഥ. ബാലെയോടൊപ്പം അതിലെ നര്‍ ത്തകിയുടെ ജീവിതവും കൂടെ കൂടുന്നതാണ് ഈ സിനിമ. സംവിധായകന്‍ ഡാറന്‍ അര്‍നോസ്ഫ്കി ബാലെ കഥയില്‍ ചില മാറ്റങ്ങള്‍ വരുത്തി. ബാലെയില്‍നിന്നും വിഭിന്നമായി സിനിമയില്‍ രണ്ട് അഭിനേതാക്കള്‍ക്ക് പകരം രണ്ടുവേഷവും ഒരാള്‍ അവതരിപ്പിച്ചു. ഒപ്പം രാജകുമാരിയായി അഭിനയി ക്കാന്‍ തിരഞ്ഞെടുക്കപ്പെടുന്ന കഥാപാത്രത്തെ ഒരു ചിത്തഭ്രമരോഗികൂടിയാക്കി. 'ഡയറക്ടര്‍ ബ്രില്യ ന്‍സ്' എന്നൊക്കെ വിളിക്കപ്പെടുന്നതിന്‍റെ ഏറ്റവും മികച്ച ഉദാഹരണങ്ങളാണ് ഈ മാറ്റങ്ങള്‍. ഒരേ സമയം രണ്ട് ധ്രുവങ്ങളില്‍ നില്ക്കുന്ന വേഷങ്ങളും കാഴ്ചവെക്കണം അതോടൊപ്പം മാനസിക വിഭ്രാ ന്തിയുടെ വിക്ഷോഭങ്ങളും പ്രദര്‍ശിപ്പിക്കണം. നീന സയേഴ്സ് (നതാലി പോര്‍ട്ട്മാന്‍) എന്ന നര്‍ത്ത കിയെ ഇരട്ടവേഷത്തില്‍ അഭിനയിക്കാന്‍ തോമസ് ലിറോയ് (വിന്‍സെന്‍റ് കാസ്സെല്‍) എന്ന നൃത്താ ദ്ധ്യാപകന്‍ തിരഞ്ഞെടുക്കുന്നത് മുതലാണ് സിനിമ വികസിക്കുന്നത്.

അമ്മയുടെ തണലില്‍ അനുസരണയുള്ള മക ളായി കഴിയുന്ന ശാന്തസ്വഭാവക്കാരിയായ നീനക്ക് നിഷ്കളങ്കതയും നന്മയും നിറഞ്ഞ വെളുത്ത ഹംസ ത്തെ അവതരിപ്പിക്കാന്‍ അനായാസമായിക്കഴിഞ്ഞു. എന്നാല്‍ വശീകരണം, ചതി തുടങ്ങിയ സ്വഭാവങ്ങളുള്ള കറുത്ത ഹംസത്തെ അവതരിപ്പിക്കുന്നതില്‍ അവളുടെ കഴിവിനെ അദ്ധ്യാപകന്‍ തോമസ് ലിറോയ് സംശയിക്കുന്നു. താന്‍ ഈ വേഷത്തിന് യോഗ്യയാണെന്ന് തെളിയിക്കാനുള്ള പോരാട്ടവും അതിന്‍റെ സമ്മര്‍ദ്ദവും അവളില്‍ ഉറങ്ങി ക്കിടന്നിരുന്ന ചിത്തഭ്രമരോഗിയെ കൂടുതല്‍ ശക്ത യാക്കി. അപൂര്‍ണ്ണമായ ഭാവങ്ങളുടെ പേരില്‍ അദ്ധ്യാപകന്‍ അവളെ നിരന്തരം ശകാരിച്ചുകൊ ണ്ടിരുന്നു. പൂര്‍ണ്ണതയിലേക്കെത്താന്‍ അവള്‍ കഠിനപ്രയത്നംചെയ്തു. ഈ കഠിനാദ്ധ്വാനവും അതിന്‍റെ ശാരീരിക മാനസിക സമ്മര്‍ദ്ദവും അവളെ കൂടുതല്‍ പ്രക്ഷുബ്ധയാക്കിക്കൊണ്ടിരുന്നു.
അവളുടെ സഹനര്‍ത്തകിയായ ലില്ലി (മിലാ കുനിസ്)യുടെ നൃത്തത്തിന് കറുത്ത ഹംസത്തിനാ വശ്യമായ വശ്യതയും ചതിയും അനായാസമായി പ്രദര്‍ശിപ്പിക്കാന്‍ കഴിയുന്നുണ്ടെന്ന് മനസ്സിലാക്കിയ നീന കൂടുതല്‍ അരക്ഷിതാവസ്ഥയിലായി. മതിഭ്രമ ത്താല്‍ അവളുടെ യാഥാര്‍ത്ഥ്യബോധം കൂടുതല്‍ വേഗത്തിലും ആഴത്തിലും നശിക്കാന്‍ തുടങ്ങി. കഠിനാദ്ധ്വാനം ശാരീരികമായി ബാധിച്ചപ്പോള്‍ മാനസിക സമ്മര്‍ദ്ദം അവളിലെ ചിത്തഭ്രമരോഗിയെ കൂടുതല്‍ ശക്തയാക്കി. അവളുടെ അദ്ധ്യാപകന്‍ ആവശ്യപ്പെട്ടതുപോലെ ആത്മനിയന്ത്രണത്തില്‍ നിന്നും വെളിയില്‍ വന്ന് എല്ലാം മറന്നൊരു നൃത്തം അപ്പോളും കൈയെത്തിപ്പിടിക്കാവുന്നതിനും അപ്പുറത്തായിരുന്നു അവള്‍ക്ക്. സ്വയംബോധം നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നവളുടെ ആത്മനിയ ന്ത്രണം ഒരു വൈരുദ്ധ്യമായി തോന്നാമെങ്കിലും സിനിമയില്‍ അത് യാതൊരു കല്ലുകടിയും തോന്നാ ത്ത വിധത്തില്‍ അവതരിപ്പിക്കപ്പെട്ടിട്ടുണ്ട്.

